Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിക്കും ആര്‍ആറിനും ഇത്ര കുറവോ? എംഐ പെട്ടു!! പ്ലേഓഫിന് 10 ടീമിനും ഇനിയെത്ര ജയം?

ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പകുതിയോടു അടുക്കുകയാണ്. അഞ്ചാം റൗണ്ട് മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സീസണിന്റെ ആദ്യ പകുതി പിന്നിടുകയും നിര്‍ണായകമായ രണ്ടാം പകുതിയിലേക്കു കടക്കുകയും ചെയ്യും. 10 ടീമുകളില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേഓഫിലേക്കു യോഗ്യത നേടുക.

നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ ടീമുകള്‍ക്കും ഇപ്പോള്‍ പ്ലേഓഫ് പ്രതീക്ഷകളുണ്ട്. ചിലര്‍ക്കു പ്ലേഓഫിലേക്കുള്ള യാത്ര എളുപ്പമാണെങ്കില്‍ ചിലര്‍ക്കാവട്ടെ ഏറെ കടുപ്പവുമാണ്. ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകളെ കുറിച്ചും എത്ര ജയമാണ് ഒന്നു മുതല്‍ അവസാന സ്ഥാനത്തു വരെയുള്ള ടീമുകള്‍ക്കു വേണ്ടതെന്നും പരിശോധിക്കാം.

IPL CAPTAINS

പ്ലേഓഫിന് എത്ര ജയം?

10 ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ ഹോം-എവേ രീതിയിലായി 14 മല്‍സരങ്ങള്‍ വീതമുണ്ടാവുകയും ചെയ്യും. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം 10 ആയി ഉയര്‍ത്തുകയും ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളുടെ എണ്ണം 14 വീതമായി മാറുകയും ചെയ്ത ശേഷം കുറഞ്ഞത് എട്ട് ജയമാണ് പ്ലേഓഫ് ഉറപ്പിക്കാന്‍ ആവശ്യം.

അതായത് 14ല്‍ എട്ടെണ്ണമെങ്കിലും ജയിച്ച് 16 പോയിന്റ് നേടിയാല്‍ പ്ലേഓഫിലേക്കു ടിക്കറ്റുറപ്പ്. ഇനി ഏഴെണ്ണമാണ് ജയിക്കുന്നതെങ്കില്‍ ലഭിക്കുക 14 പോയിന്റായിരിക്കും. ചില സാഹചര്യങ്ങളില്‍ ഇത്ര കളി ജയിച്ചാലും ആ ടീമിനു പ്ലേഓഫിലെത്താന്‍ സാധിക്കാറുണ്ട്. പക്ഷെ ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്കു ഇതേ പോയിന്റ് തന്നെ ലഭിച്ചാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും പ്ലേഓഫ് ഭാവി തീരുമാനിക്കുക.

മികച്ച നെറ്റ് റണ്‍റേറ്റില്‍ 14 പോയിന്റുണ്ടെങ്കില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എ്ന്നാല്‍ വളരെ അപൂര്‍വ്വമായ ചില സാഹചര്യങ്ങളില്‍ ആറു ജയങ്ങള്‍ നേടിയ ടീമും പ്ലേഓഫില്‍ കടന്നിട്ടുണ്ട്.

പക്ഷെ ഇത്രയും കളി മാത്രം ജയിച്ചാല്‍ പ്ലേഓഫിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ 7-8 ജയങ്ങളെങ്കിലും സീസണില്‍ നേടുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഓരോ ടീമുകളും പ്ലാനിങ് നടത്തുകയെന്ന് പറയാം.

ഓരോ ടീമിനും എത്ര?

ഐപിഎല്ലില്‍ ഇത്തവണ പൂര്‍ത്തിയായിക്കഴിഞ്ഞ 23 മല്‍സരങ്ങള്‍ക്കു ശേഷനുള്ള പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ഓരോ ടീമിനും ഇനി ഇത്ര ജയങ്ങള്‍ വീതമാണ് പ്ലേഓഫിലെത്താന്‍ വേണ്ടതെന്നു നോക്കാം.

ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ്. അഞ്ചു മല്‍സരങ്ങള്‍ വീതം കളിച്ച ഇരുവരും നാലു വീതം തോല്‍വിയും ഒരു ജയവുമടക്കം എട്ടു പോയിന്റ് വീതം നേടി ഒപ്പം നില്‍ക്കുകയാണ്.

RCB

ഇനി ഒമ്പതു മല്‍സരങ്ങളാണ് ആര്‍സിബിക്കും റോയല്‍സിനു ബാക്കിയുള്ളത്. ഇതില്‍ വെറും മൂന്നെണ്ണം മാത്രം ജയിക്കാനായാല്‍ 16 പോയിന്റോടെ രണ്ടു ടീമുകള്‍ക്കും പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. നിലവിലെ ഫോമില്‍ ഇവര്‍ക്കു ഇതു വളരെ അനായാസം തന്നെയായിരിക്കും.

പഞ്ചാബ് കിങ്‌സ് (4 കളി, 7 പോയിന്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (5 കളി, 4 പോയിന്റ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (4 കളി, 4 പോയിന്റ്) എന്നിവരാണ് പോയിന്റ് പട്ടികയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. പഞ്ചാബിന് ഇനി 10 കളി ശേഷിക്കുന്നുണ്ട്. പ്ലേഓഫ് ഉറപ്പിക്കാന്‍ അവര്‍ ഇതില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കേണ്ടതുണ്ട്.

എസ്ആര്‍എച്ചിനു ശേഷിച്ച ഒമ്പതു മാച്ചില്‍ ആറെണ്ണമെങ്കിലും ജയിച്ചാല്‍ 16 പോയിന്റോടെ പ്ലേഓഫിലേക്കു മുന്നേറാം. ഡിസിക്കാവട്ടെ ഇനിയുള്ള 10 മല്‍സരങ്ങളില്‍ വേണ്ടത് ആറു ജയങ്ങളാണ്.

പോയിന്റ് പട്ടികയില്‍ അവസാന അഞ്ചു സ്ഥാനങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് (4 കളി, 4 പോയിന്റ്), ലഖ്‌നൗസൂപ്പര്‍ ജയന്റ്‌സ് (5 കളി, നാലു പോയിന്റ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (5 കളി, 4 പോയിന്റ്), മുംബൈ ഇന്ത്യന്‍സ് (4 കളി, 2 പോയിന്റ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (5 കളി, 1 പോയിന്റ്) എന്നിവരാണ്.

ജിടിക്കു ബാക്കിയുള്ള 10 മാച്ചില്‍ ആറെണ്ണമാണ് ജയിക്കേണ്ടത്. എല്‍എസ്ജിക്കു ശേഷിച്ച ഒമ്പതെണ്ണത്തില്‍ ഇത്ര തന്നെ കളികള്‍ ജയിച്ചേ തീരൂ. മുംബൈയ്ക്കു ഇനി 10 മല്‍സങ്ങളുണ്ട്. ഇതില്‍ ഏഴും ജയിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ. അവസാന സ്ഥാനക്കാരായ കെകെആറിനു ബാക്കിയുള്ള ഒമ്പത് മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലും ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് പ്രതീക്ഷയുള്ളൂ.

Story first published: Thursday, April 16, 2026, 14:31 [IST]
Other articles published on Apr 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+