Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കപ്പടിക്കുക പാട്ടിദാറോ, ഗില്ലോ? കളിയിലെ താരം 4ലൊരാള്‍!! എഐ പ്രവചനമിങ്ങനെ

അഹമ്മദാബാദ്: 19ാം ഐപിഎല്‍ സീസണിലെ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിന് നരേന്ദ്രമോദി സ്‌റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. നാളെ (ഞായര്‍) രാത്രിയാണ് ഐപിഎല്‍ ട്രോഫിക്കായി നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും പോരടിക്കുക.

തുടര്‍ച്ചയായ രണ്ടാം കിരീടത്തോടെ ഐപിഎല്ലില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും രജത് പാട്ടിദാറിന്റെ ആര്‍സിബിയുടെ ലക്ഷ്യം. എന്നാല്‍ 2022ലെ കന്നി ട്രോഫിക്കു ശേഷം വീണ്ടുമൊരു കിരീടമാണ് ശുഭ്മന്‍ ഗില്ലിന്റെ ജിടി സ്വപ്‌നം കാണുക.

RCB - GT FINAL

ഇത്തവണ ആരായിരിക്കും ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. വിജയകളെ മാത്രമല്ല ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചിനെയും പ്രവചിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്് നമുക്കു നോക്കാം.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

കിരീടമാര്‍ക്ക്? കാരണങ്ങള്‍

നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു തന്നെയാണ് ഈ ഐപിഎല്‍ ഫൈനലിലെ കിരീട ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. 20-40 റണ്‍സിനോ, അല്ലെങ്കില്‍ 5-7 വിക്കറ്റുകള്‍ക്കോ ആയിരിക്കും ആര്‍സിബിയുടെ വിജയം. ഈ സീസണിലെ പ്രകടനവും കണക്കുകളും ചരിത്രവുമെല്ലാം വിലയിരുത്തിയ ശേഷമാണിത്.

ഇതിന്റെ ആദ്യകാരണം നേരത്തേ ലീഗ് ഘട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മറ്റു ടീമുകള്‍ക്കു മേല്‍ പുലര്‍ത്തിയ ആധിപത്യമാണ്. 18 പോയിന്റ് നേടിയ അവര്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ കൂടി സഹായത്തോടെയാണ് നമ്പര്‍ വണ്‍ ടീമായി മാറിയത്,

രണ്ടാമത്തെ കാരണം നേരത്തേ ധരംശാലയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ജിടിക്കു മേല്‍ ആര്‍സിബി നേടിയ ഏകപക്ഷീ യ വിജയമാണ്. അന്നു 92 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അവര്‍ കൈക്കലാക്കിയത്.

ടീമെന്ന നിലയില്‍ മികച്ച താളത്തില്‍ കളിക്കുന്നതും ബാറ്റിങിലെ ആഴവുമാണ് ആര്‍സിബിയെ ഫൈനലിലെ ഫേവറിറ്റുകളാക്കുന്ന ആദ്യത്തെ ഘടകം. വിരാട് കോലിയും നായകന്‍ രജത് പാട്ടിദാറും തകര്‍പ്പന്‍ ഫോമിലാണ്.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരില്‍ നിന്നെല്ലാം നല്ല പിന്തുണയും ലഭിക്കുന്നു. കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, ജേക്കബ് ഡഫി, സ്പിന്നര്‍മാര്‍ എന്നിവരടങ്ങുന്ന വളരെ സന്തുലിതമായ ബൗളിങ് നിരയും ആര്‍സിബിക്കുണ്ട്.

ജിടിയുടെ ഹോംഗ്രൗണ്ട് കൂടിയാണ് നരേന്ദ്രമോദി സ്‌റ്റേഡിയമെങ്കിലും അതിന്റെ പൂര്‍ണമായ ആനുകൂല്യം അവര്‍ക്കു ലഭിച്ചേക്കില്ല. കാരണം ബാറ്റിങ് സൗഹൃദ പിച്ചാണ് ഇവിടുത്തേത്. നല്ല ബൗണ്‍സും ലഭിക്കുകയും ചെയ്യും. വലിയ ടോട്ടലുകള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ചേസിങിനുമുള്ള മിടുക്ക് ആര്‍സിബിക്കുണ്ടെന്നു പറയാം.

ജിടിയുടെ സാധ്യതകള്‍

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് വളരെ അപകടകാരികളായ ടീമാണ്. സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ നേതൃത്വം നല്‍കുന്ന ശക്തമായ പേസ് നിര എന്നിവ ജിടിക്കുണ്ട്.

രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ ഏഴു വിക്കറ്റ് ജയം അവരുടെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ടാവും. എങ്കിലും ബാറ്റിങില്‍ ടോപ്പ് ത്രീയെ അമിതമായി ആശ്രയിക്കുന്നത് അവരുടെ പ്രധാന ദൗര്‍ബല്യമാണ്. ഇതു സംഭവിച്ചപ്പോഴെല്ലാം അവര്‍ ബുദ്ധിമുട്ടുകയും ചെയതിട്ടുണ്ട്.

RAJAT PATIDAR

കളിയിലെ താരം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഗുജറാത്ത ടൈറ്റന്‍സ് കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ചായു നാലു താരങ്ങളെയാണ് എഐ പ്രവചിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവു മുന്നില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാറാണ്. നേരത്തേ ആദ്യ ക്വാളിഫയറില്‍ പുറത്താവാതെ 93 റണ്‍സോടെ കളിയിലെ ഹീറായാവാന്‍ അദ്ദേഹത്തിനായിരുന്നു.

പാട്ടിദാര്‍ അല്ലെങ്കില്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയേക്കുക ആര്‍സിബിയുടെ തന്നെ റണ്‍മെഷീനും ഇതിഹാസവുമായ വിരാട് കോലി, ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, അവരുടെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരിലൊരാളാവുമെന്നും പ്രവചനത്തില്‍ പറയുന്നു.

Story first published: Saturday, May 30, 2026, 13:01 [IST]
Other articles published on May 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+