ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരകൈമാറ്റത്തിനായി ആവേശത്തോയെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വരുമ്പോള്‍ അവിടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ച് രാജസ്ഥാന്‍ റോയല്‍സിലുമെത്തും.
ജഡേജയെ മാത്രമല്ല ഇംഗ്ലീഷ് യുവ ഓള്‍റൗണ്ടര്‍ സാം കറെനെയും റോയല്‍സിനു ചെന്നൈ വിട്ടുകൊടുത്തിട്ടുമുണ്ട്. കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനിരിക്കുന്നത്. ഇതിനിടെ പുതിയ ഫ്രാഞ്ചൈസിയില്‍ സഞ്ജുവിന്റെയും ജേഡേജയുടെയും ക്യാപ്റ്റന്‍സി സാധ്യതകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഒരാള്‍ക്കു ക്യാപ്റ്റന്‍സി
ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലെ കൂടുമാറ്റത്തിനു ശേഷം സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാള്‍ക്കു മാത്രമേ ക്യാപ്്റ്റന്‍സി ലഭിച്ചേക്കുകയുള്ളൂവെന്നു റിപ്പോര്‍ട്ട്. ഇതു സഞ്ജുവിനായിരിക്കില്ല മറിച്ച് ജഡേജയ്ക്കായിരിക്കുമെന്നാണ് ന്യൂസ് 18ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജസ്ഥാന്‍ റോയല്‍സിലേക്കു മാറിയാല്‍ ക്യാപ്റ്റന്‍സിയും തനിക്ക നല്‍കണമെന്നു ജഡേജയാണ് ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അവര്‍ വിശദീകരിക്കുന്നു. കരിയറിലെ അവാസനത്തെ കുറച്ചു സീസണുകളില്‍ ക്യാപ്റ്റന്‍സിയുടെ അധികച്ചുമതല കൂടി ഏറ്റെടുക്കാന്‍ 37കാരനായ ജഡേജ ആഗ്രഹിക്കുന്നു.
റോല്‍സിനെ സംബന്ധിച്ച് സഞ്ജു പോയാലും അവര്‍ക്കു വേറെ ക്യാപ്റ്റന്‍സി ഓപ്ഷനുകളുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റണും യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗ്, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍ തുടങ്ങിയവരെല്ലാം അടുത്ത സ്ഥിരം നായകനായി വരാന്‍ കഴിയുന്നവരാണ്.
അതിനിടെയാണ് തനിക്കു ക്യാപ്റ്റന്‍സി കിട്ടിയേ തീരൂവെന്ന ഡിമാന്റെ ജഡജ വച്ചിരിക്കുന്നത്. എന്നാല്‍ മറുഭാഗത്തു റോയല്‍സിനെ 2021 മുതല്‍ 25 വരെ തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ നയിച്ച സഞ്ജുവിനു ചെന്നൈ ടീമില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ക്യാപ്റ്റന്‍സി ലഭിക്കാനിടയില്ല. നിലവില്‍ റുതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയുടെ ക്യാപ്റ്റന്‍.
കഴിഞ്ഞ സീസണില്‍ അദ്ദേഹം പരിക്കറ്റ് പുറത്തായതു കാരണം പകുതിയോളം മല്‍സരങ്ങളില്‍ നായകന്റെ ചുമതല ഇതിഹാസ താരം എംഎസ് ധോണിക്കായിരുന്നു. അടുത്ത സീസണില്‍ കൂടി 44കാനായ അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
ധോണി കളി തുടരുമെന്നു സിഎസ്കെ കുറച്ചു മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഫിറ്റ്‌നസിനെ കുറിച്ച് സംശയം ബാക്കിനില്‍ക്കുകയാണ്. റുതുരാജിനു അടു്ത്ത സീസണില്‍ കൂടി നായകസ്ഥാനം നല്‍കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ. അതിനു ശേഷം മാത്രമ റുതുവിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കാന്‍ അവര്‍ക്കു പ്ലാനുള്ളൂ.

ജഡേജയുടെ രണ്ടാമൂഴം
സഞ്ജു സാംസണ്‍ കരിയറിലാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായം ധരിക്കാന്‍ പോവുന്നതെങ്കില്‍ രവീന്ദ്ര ജഡേജയ്ക്കു അങ്ങനെയല്ല. അദ്ദേഹത്തിനു ഇതു റോയല്‍സിനൊപ്പം രണ്ടാമൂഴമായിരിക്കും. 2008ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍സിനൊപ്പമാണ് ജഡ്ഡുവിന്റെ കരിയര്‍ തുടങ്ങിയത്.
ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് സര്‍പ്രൈസ് ചാംപ്യന്‍മാരായപ്പോള്‍ അദ്ദേഹത്തിനു അതില്‍ പങ്കാളിയാവാന്‍ സാധിക്കുകയും ചെയ്തു. ആദ്യ രണ്ടു സീസണുകള്‍ മാത്രമേ ജഡേജ റോയല്‍സിലുണ്ടായുള്ളൂ. അവിടെ നിന്നും കൊച്ചി ടസ്‌കേഴ്‌സ് കേരളയിലേക്കു മാറിയ അദ്ദേഹം ഒരു സീസണ്‍ കളിക്കുകയും ചെയ്തു.
ഐപിഎല്ലിന്‍ നിന്നും ടസ്‌കേഴ്‌സ് പുറത്താക്കപ്പെട്ട ശേഷമാണ് ജഡേജ 2012ല്‍ സിഎസ്‌കെയിലെത്തിയത്. അവരുടെ ഇതിഹാസ താരങ്ങിലൊരാളായി പിന്നീട് അദ്ദേഹം മാറിയത് ചരിത്രം. ടീമിനായി 186 മല്‍സരങ്ങളില്‍ നിനിന്നും 2198 റണ്‍സും 143 വിക്കറ്റുകളും നേടുന്നതിനൊപ്പം മൂന്നു കിരീട വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.