Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈയുടെ 'നന്ദികേട്', ആകെ തകര്‍ന്ന് ജഡ്ഡു!! ചെയ്തതിങ്ങനെ, ഞെട്ടലില്‍ ഫാന്‍സ്

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സിനു തന്നെ വിട്ടുകൊടുക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നിരാശനും ദുഖിതനുമാണെന്നു റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ ഭൂരിഭാഗവും താന്‍ ചെലവഴിച്ച ഫ്രാഞ്ചൈസിയില്‍ നിന്നും ഇങ്ങനെയൊരു നീക്കം അദ്ദേഹം ഒട്ടും തന്നെ പ്രതീക്ഷിച്ചതുമല്ല.

കരിയറിന്റെ അവസാനത്തോടു അടുക്കവെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ തന്നെ ജഡ്ഡു കളി മതിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനിടെയാണ് റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ റാഞ്ചുന്നതിനായി തങ്ങളുടെ ഏറ്റവും വിശ്വസ്തനായ ജഡേജയെ വിട്ടുകൊടുക്കാന്‍ ചെന്നൈ സമ്മതം മൂളിയത്.

കൈമാറ്റം സംബന്ധിച്ച് ഇരുടീമുകളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലുമാണ്. തന്നെ കൈവിടാനുള്ള ചെന്നൈയുടെ തീരുമാനത്തോടു ജഡേജ എങ്ങനെയാണ് പ്രതികരിച്ചതെന്നറിയാം.

RAVINDRA JADEJA

ജഡ്ഡുവിന്റെ 'കടുംകൈ'

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള രവീന്ദ്ര ജഡേജയുടെ കൂടുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. ഇതു എങ്ങനെ സംഭവിച്ചെന്ന ഞെട്ടലിലാണ് ജഡ്ഡുവിന്റെ ആരാധകര്‍. ജഡേജ തന്നെ ഇതു സ്വയം ക്ലോസ് ചെയ്തതാണോ, അതോ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന കാര്യമറപ്പില്ല.

ചെന്നൈ ടീം മാനേജ്‌മെന്റിന്റെ 'കൊടുംചതിയില്‍' മനസ്സ്് തകര്‍ന്ന് ജഡേജ തന്നെ സ്വയം ഇതു പൂട്ടിയതാണന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ ജഡേജയുടെ ഭാഗത്തു നിന്നും ഉതു സംബന്ധിച്ച് പ്രതികരണങ്ങളൊന്നും ഇനിയും വന്നിട്ടിില്ല.

ചെന്നൈയുടെ അവിഭാജ്യം ഘടകം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് എംഎസ് ധോണിയെയും സുരേഷ് റെയ്‌നയെയും പോലെ ഐക്കണ്‍ താരം തന്നെയാണ് രവീന്ദ്ര ജഡേജ. 2012 മുതല്‍ചെന്നൈയുട മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹമുണ്ട്. അവര്‍ക്കൊപ്പം പല കിരീട വിജയങ്ങളിലും ജഡേജ പങ്കാളിയാവുവകയും ചെയ്തു.

ഇതിനിടെ മെഗാ ലേലം വന്നപ്പോഴെല്ലാം അദ്ദേഹത്തെ ചെന്നൈ ടീമില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. 2022ല്‍ ടീമിന്റെ നായകസ്ഥാനത്തേക്കും ജഡേജ വന്നിരുന്നു. പക്ഷെ നായകന്റെ കുപ്പായത്തില്‍ അദ്ദേഹത്തിനു അധികനാള്‍ ആയുസ്സുണ്ടായില്ല. ടീമിന്റെ മോശം പ്രകടനം കാരണം സീസണിന്റെ മധ്യത്തോടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ജഡേജ തിരികെ ധോണിയെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

RAVINDRA JADEJA

ചെന്നൈയുടെ അഞ്ചു ഐപിഎല്‍ കിരീട വിജയങ്ങളില്‍ മൂന്നിലും പങ്കാളിയായ താരമാണ് അദ്ദേഹം. 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ത്രില്ലിങ് ഫൈനലില്‍ അപരാജിത ഇന്നിങ്‌സുമായി റണ്‍ചേസില്‍ ജഡേജ ഹീറോയാവുകയും ചെയ്തു. ഇതിനകം ഐപിഎല്ലില്‍ അദ്ദേഹം കളിച്ചത് 254 മല്‍സരങ്ങളാണ്. ഇവയില്‍ 3260 റണ്‍സ് നേടുന്നതിനൊപ്പം 170 വിക്കറ്റുകളും പോക്കറ്റിലാക്കി.

ചെന്നൈയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനും (143 വിക്കറ്റ്) കൂടിയാണ് ജഡേജ. കൂടുതല്‍ തവണ ടീമിനായി പ്ലെയര്‍ ഓഫ് ദി മാച്ചായ താരമെന്ന ധോണിയുടെ (16 തവണ) റെക്കോര്‍ഡിനൊപ്പവും അദ്ദേഹം നില്‍ക്കുകയാണ്. അവസാന സീസണില്‍ ചെന്നൈക്കായി 14 ഇന്നിങ്‌സില്‍ 301 റണ്‍സ് സ്‌കോര്‍ ചെയ്ത ജഡേജ 10 വിക്കറ്റുകളുമെടുത്തിരുന്നു.

Story first published: Monday, November 10, 2025, 14:09 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+