IPL 2026: ആര്‍സിബി To ടീം ഇന്ത്യ!! ഇവര്‍ വന്നാല്‍ ടീം കിടുക്കും, അഗാര്‍ക്കര്‍ കാണുന്നില്ലേ?
നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം കിരീടത്തിനു കൈയെത്തുദൂരത്ത് എത്തിയിരിക്കുകയാണ്. ഇനി അവര്‍ക്കും ട്രോഫിക്കുമിടയില്‍ വെറുമൊരു വിജയത്തിന്റെ ദൂരം മാത്രം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സിനു മുക്കിയാണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം.
അതിശക്തമായ ബൗളിങ് നിരയുള്ള ജിടിക്കെതിരേ ഇത്രയും ഏകപക്ഷീയമായൊരു വിജയം ആര്‍സിബി സ്വന്തമാക്കുകമെന്നു ആരും തന്നെ പ്രതീക്ഷിക്കുകയും ചെയ്തല്ല. മിന്നുന്ന പ്രകടനത്തിലൂടെ ആര്‍സിബി ടീമിലെ ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതു ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രജത് പാട്ടിദാര്‍
ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ തന്നെയാണ്. ഗംഭീര പ്രകടനമാണ് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററുടെ റോളിലും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കഥ കഴിക്കാന്‍ ആര്‍സിബിയെ സഹായിച്ചതും പാട്ടിദാറിന്റെ വണ്‍മാന്‍ ഷോയാണ്.
പുറത്താവാതെ 93 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബാറ്റിങില്‍ പാട്ടിദാറിനു ഇത്രയും കൂളായി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുവെന്നത് പ്രശംസനീയമാണ്.
13 ഇന്നിങ്‌സുകളില്‍ നിന്നും ആര്‍സിബിക്കായി 196.76 സ്‌ട്രൈക്ക് റേറ്റില്‍ പാട്ടിദാര്‍ 486 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്ഥിരത തന്നെയാണ് അടിവരയിടുന്നത്.
ഇന്ത്യക്കായി ഏകദിനവും ടെസ്റ്റും കളിച്ചെങ്കിലും ടി20യില്‍ പാട്ടിദാര്‍ അരങ്ങേറിയിട്ടില്ല. ഇപ്പോഴത്തെ ഫോമില്‍ അദ്ദേഹത്തെ ഇനിയും ടി20 ടീമില്‍ നിന്നും മാറ്റുനിര്‍ത്താന്‍ സാധിക്കില്ല.
മധ്യനിരയ്ക്കു കൂടുതല്‍ കരുത്തും സ്‌ഫോടനാത്മകതയും നല്‍കാന്‍ പാട്ടിദാറിന്റെ സാന്നിധ്യം സഹായിക്കും. സ്പിന്നിനെ ആക്രമിക്കാനും പേസര്‍മാര്‍ക്കെതിരേ അനായാസം ഷോട്ടുകള്‍ കളിക്കാനുമുള്ള അസാധാരണ മികവ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു.
ക്രുനാല്‍ പാണ്ഡ്യ
രവീന്ദ്ര ജഡേജ വിരമിക്കുകയും അക്ഷര്‍ പട്ടേലിന്റെ ഫോമില്‍ അടുത്തിടെ ചെറിയ ഇടിവ് സംഭവിക്കുകയും ചെയ്തതോടെ സമാനമായ റോളില്‍ കളിക്കാന്‍ സാധിക്കുന്ന ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ ഇന്ത്യക്കു ആവശ്യമാണ്. ഈ റോളിലേക്കു പെര്‍ഫെക്ട് ചോയ്‌സാണ് റോയല്‍ ചാലഞ്ചേഞ്ചെഴ്‌സ് ബെംഗളുരുവിന്റെ ക്രുനാല്‍ പാണ്ഡ്യ.
കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ശേഷം ആര്‍സിബിയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണയും ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്ക്രുനാല്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ തിളങ്ങാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്.
ഇത്തവണ ആര്‍സിബിക്കായി എട്ടിന്നിങ്‌സുകളിലാണ് ക്രുനാല്‍ ബാറ്റ് ചെയ്തത്. 147 സ്‌ട്രൈക്ക് റേറ്റോടെ 225 റണ്‍സും നേടി. ബൗളിങിലാവട്ടെ 14 ഇന്നിങ്‌സുകളില്‍ നിന്നും 8.64 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു.

ഇന്ത്യക്കായി 19 ടി20കളില്‍ കളിച്ച താരമാണ് ക്രുനാല്‍. ഇവയില്‍ 124 റണ്‍സ് നേടുന്നതിനൊപ്പം 8.10 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളും നേടിയിട്ടും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേ കളിച്ച ശേഷം പിന്നീട് ക്രുനാല്‍ ടീമിന്റെ ഭാഗവുമായിട്ടില്ല.
ഭുവനേശ്വര്‍ കുമാര്‍
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. പ്രായം 36ല്‍ എത്തിയെങ്കിലും ആര്‍സിബിക്കായി അദ്ദഹം നടത്തിക്കൊണ്ടിരിക്കുന്ന മാജിക്കല്‍ ബൗളിങ് പ്രകടനം എങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയും. പ്രായം കടന്നു പോയെങ്കിലും ബൗളിങിലെ മൂര്‍ച്ചയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ഭുവി തെളിയിക്കുന്നത്.
വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായ അദ്ദേഹം 15 മല്‍സരങ്ങളില്‍ നിന്നും എട്ട് ഇക്കോണമി റേറ്റില്‍ 26 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ഇന്ത്യക്കായി 87 ടി20കളില്‍ കളിച്ച അനുഭവസമ്പത്ത് ഭുവിക്കുണ്ട്. 6.96 ഇക്കോണമി റേറ്റില്‍ 90 വിക്കറ്റുകളും നേടി. പക്ഷെ 2022ല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20ക്കു ശേഷം അദ്ദേഹം ടീമിലേക്കു വിളിക്കപ്പെട്ടിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


