Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: തിലകിനെ ഒഴിവാക്കൂ!! പകരം പാട്ടിധാറിനെ ടീം ഇന്ത്യയിലെടുക്കൂ, ഫാന്‍സ് രംഗത്ത്

ധരംശാല: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ ക്വാളിഫയര്‍ പോരിലെ ഹീറോയിസത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിധാറിനെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് ഫാന്‍സ്. ജിടിയുടെ ലോകോത്തര ബൗളിങ് ആക്രണമണത്തെ അദ്ദേഹം ഏറെക്കുറെ തനിച്ച് തന്നെ പഞ്ഞിക്കിടുകയായിരുന്നു.

നാലാം നമ്പറില്‍ ഇറങ്ങിയ ശേഷം പുറത്താവാതെ 93 റണ്‍സാണ് പാട്ടിധാര്‍ അടിച്ചെടുത്തത്. വെറും 33 ബോളുകളിലാണിത്. ഒമ്പതു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആദ്യത്തെ 13 ബോളില്‍ 21 റണ്‍സ് മാത്രമേ പാട്ടിധാര്‍ നേടിയിരുന്നുള്ളൂ. പിന്നീട് അക്ഷരാര്‍ഥത്തില്‍ അദ്ദേഹം കൊടുങ്കാറ്റായി മാറി. അടുത്ത 20 ബോളില്‍ വാരിക്കൂട്ടിയത് 72 റണ്‍സാണ്.

RAJAT PATIDAR

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിയെ അഞ്ചു വിക്കറ്റിനു 254 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടലില്‍ എത്തിച്ചത് പാട്ടിധാറിന്റെ വണ്‍മാന്‍ ഷോയാണ്. ഈ പ്രകടനത്തിനു പിന്നാലെയാണ് അദ്ദേഹത്തെ എത്രയും പെട്ടെന്നു ഇന്ത്യന്‍ ടി20 ടീമിലെടുക്കണമെന്നു ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാട്ടിധാര്‍ ടീമില്‍ വേണം

'രജത് പാട്ടിധാര്‍ ഇഇന്ത്യന്‍ ടി20 ടീമില്‍ ഇല്ല എന്നത് ഒരു മിസ്റ്ററി തന്നെയാണ്. എത്രയും വേഗം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ.

'ഐപിഎല്ലില്‍ ഒരാളെ പിന്തുണയ്ക്കുന്നത് ഒരു കാര്യമാണ്, പക്ഷേ ദേശീയ ടീമിനായി അവരെ പിന്തുണയ്ക്കുന്നതും പ്രധാനമാണ്. സൂര്യകുമാര്‍ യാദവ് തിലക് വര്‍മയെ പിന്തുണയ്ക്കുന്നതും ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശനെ പിന്തുണയ്ക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ, വിരാട് കോലിക്കും ഇന്ത്യന്‍ ടീമിനായി രജത് പാട്ടിധാറിനെ കൂടുതല്‍ ശക്തമായി പിന്തുണയ്ക്കാന്‍ കഴിയും'.

' ഇനിയുമെന്ത് തെളിയിക്കണം? രജത് പാട്ടിധാറിനെ പോലെയുള്ള താരങ്ങളാണ് ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ടത്. അദ്ദേഹത്തെ അടുത്ത ടി20 പരമ്പരയില്‍ തന്നെ ടീമിലുള്‍പ്പെടുത്തു. തിലക് വര്‍മയ്ക്കു പകരം ആ പൊസിഷന്‍ അര്‍ഹിക്കുന്നത് പാട്ടിധാറാണ്'.

'സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാണെന്നതും രജത് പാട്ടിധാര്‍ അവരുടെ പ്ലാനില്‍ പോലും ഇപ്പോഴും ഇല്ലെന്നതും അവിശ്വസനീയമാണ്.'

'ഇന്ത്യന്‍ ടി20 ടീമിനായി മധ്യനിരയില്‍ ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരെക്കാള്‍ മികച്ച ഇന്നിംഗ്സുകള്‍ രജത് പാട്ടിധാര്‍ കളിക്കും, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഒരു ഇന്ത്യന്‍ കളിക്കാരനെന്ന നിലയിലോ, ക്യാപ്റ്റനെന്ന നിലയിലോ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഒരിക്കലും നോക്കിയില്ല'.

RAJAT PATIDAR GILL

'രജത് പാട്ടിധാര്‍ ഒരു വാഴ്ത്തപ്പെടാത്ത നായകന്‍! ജിടിക്കെതിരായ അവിശ്വസനീയമായ ഇന്നിംഗ്സോടെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അംഗമാവേണ്ട ആളാണെന്നു തെളിയിച്ചു. ഈ വന്‍ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം അര്‍ഹിക്കുന്നു'

'ഇന്ത്യന്‍ ടി20 ടീമില്‍ രജത് പാട്ടിധാര്‍ നാലാം നമ്പറില്‍ കളിച്ചില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ബിസിസിഐയുടെ നഷ്ടമായിരിക്കും'.

'രജത് പാട്ടീധാറിനെ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കണം... അദ്ദേഹത്തെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ അന്ധരാണ്. എത്ര മനോഹരമായ കളിക്കാരന്‍'.

'പ്രിയപ്പെട്ട ബിസിസിഐ, രജത് പാട്ടീദാറിന് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍സി ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ നഷ്ടമാണ് കാരണം-
അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയും
ഫീല്‍ഡ് ചെയ്യാന്‍ കഴിയും
ക്യാപ്റ്റനാകാന്‍ കഴിയും.

ഇന്ത്യന്‍ ടീമില്‍ തുടരുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുന്ന ഒരേയൊരു കാര്യം, ശ്രേയസ് അയ്യരെ പോലെ പിആര്‍ ഇല്ലെതാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Tuesday, May 26, 2026, 23:28 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+