Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു പോയാല്‍ 8ന്റെ പണിയുറപ്പ്!! കപ്പടിക്കാന്‍ റോയല്‍സ് ചെയ്യേണ്ടതെന്ത്? ഇതാ ഉത്തരം

സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ സഞ്ജു സാംസണില്ലാത്ത ഐപിഎല്‍ സീസണുകള്‍ക്കായി തയ്യാറെടുക്കുകയാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. മലയാളിസൂപ്പര്‍ താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നല്‍കാന്‍ അവര്‍ ധാരണയായി കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്.

സഞ്ജുവിനു പകരം ചെന്നൈയില്‍ നിന്നും സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും സാം കറെനെയും ലഭിക്കുമെങ്കിരും അതുകൊണ്ടു തീരുന്നതല്ല റോയല്‍സ് ടീമിനകത്തെ പ്രശ്‌നങ്ങള്‍. ചിലനിര്‍ണായക തീരുമാനങ്ങളെടുത്താല്‍ മാത്രമേ കിരീടത്തിനായുള്ള കാത്തിരിപ്പ് റോയല്‍സിനു അവസാനിപ്പിക്കാന്‍ കഴിയൂ. ഇവ എന്തൊക്കെയാണെന്നറിയാം.

RAJASTHAN ROYALS

മധ്യനിരയ്ക്കു ആഴമില്ല

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര അതിശക്തമാണെങ്കിലും മധ്യനിര അത്ര കെട്ടുറപ്പുള്ളതല്ല എന്നതാണ് ഒരു പ്രശ്‌നം. കൂടുതല്‍ പോസിറ്റീവായി കളിക്കാന്‍ സാധിക്കുന്ന ചില താരങ്ങളെ അവര്‍ ടീമിലെക്കക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നിക്കിരീടത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററായ ടിം ഡേവിഡിന്റെ പ്രകടനം ഇതില്‍ എടുത്തു പറയുകയും വേണം. സമാനരായ ചില കളിക്കാരെയാണ് അടുത്ത സീസണില്‍ റോയല്‍സിന്റെ മധ്യനിരയില്‍ ആവശ്യം. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ശുഭം ദുബെ എന്നിവരാണ് റോയല്‍സിന്റെ മധ്യനിരയില്‍ ഇപ്പോഴുള്ള കളിക്കാര്‍.

ഇവരില്‍ നിന്നെല്ലാം കൂടുതല്‍ മികച്ച സംഭവനകള്‍ റോയല്‍സിനു ലഭിച്ചേ തീരൂ. കൂടൂതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയും വേണം. കഴിഞ്ഞ സീസണില്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്തേക്കു കൂപ്പുകുത്താനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇവരുടെ ഫ്‌ളോാപ്പ് ഷോയായിരുന്നു.

ഹെറ്റ്‌മെയര്‍ കഴിഞ്ഞ തവണ 13 ഇന്നിങ്‌സുകളില്‍ നിന്നും 145.73 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 239 റണ്‍സാണ്. ജുറേലാവട്ടെ ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ നിന്നും 156.34 സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സും നേടി. ശുഭം ദുബെ എട്ടുകളിയില്‍ 160 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 106 റണ്‍സുമാണ്. ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങള്‍ പോലും ഇവര്‍ കാരണം റോയല്‍സിനു തോല്‍ക്കേണ്ടിയും വന്നു.

വിദേശ കളിക്കാരുടെ ബാലന്‍സില്ലായ്മ

രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു പ്രധാന ദൗര്‍ബബ്യം വിദേശ കളിക്കാരുടെ കാര്യത്തില്‍ ടീമിനു ശരിരായ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്. ആറു വിദേശ ബൗളര്‍മാരും രണ്ടു വിദേശ ബാറ്റര്‍മാരും ഇപ്പോള്‍ ടീമിലുണ്ടെങ്കിലും ഒരു വിദേശ ഓള്‍റൗണ്ടര്‍ പോലുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതില്‍ ശരിയായൊരു ബാലന്‍സ് അടുത്ത സീസണിലെങ്കിലും റോയല്‍സ് കൊണ്ടുവന്നേ തീരൂ.

2024ലെ സീസണിനു ശേഷം റോയല്‍സ് കാണിച്ച ഏറ്റവും വലിയ. മണ്ടത്തരം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരെ ഒഴിവാക്കിയതാണ്. കഴിഞ്ഞ സീസണില്‍ ഇവരുടെ അഭാവം റോയല്‍സിനെ സാരമായി ബാധിക്കുകയും ചെയ്തു.

ബട്‌ലറുടെയും ബോള്‍ട്ടിന്റെയും അഭാവം നികത്താന്‍ സാധിക്കുന്ന മികച്ച പകരക്കാരെ ടീമിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നിലവിലെ വിദേശ ബൗളര്‍മാരില്‍ ജോഫ്ര ആര്‍ച്ചറെയും നാന്ദ്ര ബര്‍ഗറിനെയും മാത്രമേ റോയല്‍സ് നിലനിത്താനിടയുള്ളൂ.

ക്വെന മഫാക്ക, ഫസല്‍ഹഖ് ഫറൂഖി, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവര്‍ക്കെല്ലാം സ്ഥാനം നഷ്ടമായേക്കും. ഇവര്‍ക്കു കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള വിദേശ കളിക്കാരെയാണ് ലേത്തില്‍ റോയല്‍സിനു ആവശ്യം.

SANJU SAMSON

സഞ്ജുവിന്റെ പകരക്കാരന്‍

സഞ്ജു സാംസണിനു പകരം വയ്ക്കാന്‍ കഴിയുന്ന സമാനമായ ശൈലിയും കഴിവുമുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ രാജസ്ഥാന്‍ റോയല്‍സ് കണ്ടെത്തിയേ തീരൂ. നിലവില്‍ കീപ്പര്‍ റോളില്‍ കളിക്കാന്‍ യുവതാരം ധ്രുവ് ജുറേലുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും സഞ്ജുവിനു പകരമാവില്ല.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന അനുഭവസമ്പത്തുള്ള മികച്ചൊരു ബാറ്ററെയാണ് റോയല്‍സിനു ആവശ്യം. അങ്ങനെയൊരാളെ ലേലത്തില്‍ കണ്ടെത്തി ടീമിലെത്തിക്കുകയെന്നതു വലിയൊരു ചാലഞ്ച് തന്നെയാവും.

Story first published: Monday, November 10, 2025, 15:31 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+