Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സങ്കയ്ക്കും ബുദ്ധിയില്ലേ? സഞ്ജുവിനെ വിടുന്നത് അബദ്ധം!! ഇതാ കാരണം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നായകനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്നത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം ടീം വിടാന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ വന്നിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റോയല്‍സ് തന്നെ സഞ്ജുവിനെ ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ട്രേഡ് വിന്‍ഡോയില്‍ വില്‍ക്കുകയോ, അതു നടന്നില്ലെങ്കില്‍ ലേലത്തിനു മുമ്പ് റിലീസ് ചെയ്യാനോയാണ് റോയല്‍സിന്റെ ശ്രമമെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

SANJU SAMSON

പുതിയ കോച്ചായി വരുന്ന കുമാര്‍ സങ്കക്കാരയുമായി നല്ല അടുപ്പം പുലര്‍ത്തുന്നയാളാണ് സഞ്ജു. അദ്ദേഹം പരിശീലകസ്ഥാനത്തേക്കു തിരിച്ചെത്തിയിട്ടും സഞ്ജുവിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം. പക്ഷെ മലയാളി താരത്തെ ഒഴിവാക്കിയാല്‍ അതു റോയല്‍സ് കാണിക്കുന്ന വന്‍ മണ്ടത്തരമായിരിക്കും. ഇതിന്റെ കാരണമറിയാം.

റോള്‍ മാറ്റുന്ന സഞ്ജു

ടി20 ക്രിക്കറ്റില്‍ മുന്‍നിര ബാറ്ററെന്ന ചട്ടക്കൂടില്‍ നിന്നും പുറത്ത കടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സഞ്ജു സാംസണ്‍. ടോപ്പ് ത്രീയില്‍ മാത്രമേ തനിക്കു ബാറ്റിങ് വഴങ്ങൂയന്ന പൊതുധാരണ തിരുത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇന്ത്യന്‍ ടീമില്‍ ഓപ്പണിങില്‍ നിന്നും അഞ്ചാം നമ്പറിലേക്കു ഇറങ്ങേണ്ടി വന്നതോടെയാണ് സഞ്ജു തന്റെ റോളും മാറ്റിയെടുക്കുന്നത്.

ഇതു തീര്‍ച്ചയായും രാജസ്ഥാന്‍ റോയല്‍സിനു അടുത്ത ഐപിഎല്ലിലും ഗുണം ചെയ്‌തേനെ. കാരണം മധ്യനിരയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ ബാറ്ററുടെ അഭാവം അവര്‍ക്കുണ്ട്. കഴിഞ്ഞ സീസണില്‍ ധ്രുവ് ജുറേലും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് അഞ്ച്, ആറ് പൊസിഷുകളില്‍ കളിച്ചത്.

രണ്ടു പേരുടെയും കഴിവുകേട് കാരണം ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ റോയല്‍സിനു കൈവിടേണ്ടി വരികയും ചെയ്തു. ഇവയില്‍ ജയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ റോയല്‍സ് പ്ലേഓഫില്‍ പോലും എത്തിയേനെ. വരാനിനിരിക്കുന്ന ഐപിഎല്ലില്‍ ഈ അബദ്ധം സംഭവിക്കാതിരിക്കാന്‍ അവര്‍ നോക്കേണ്ടതുണ്ട്.

മധ്യനിരയില്‍ സഞ്ജുവുണ്ടെങ്കില്‍ അതു റോയല്‍സിനു ഏറെ ഗുണം ചെയ്യും. സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് മല്‍സരഗതി മാറ്റാനും അദ്ദേഹത്തിനു സാധിക്കും. മികച്ച അനുഭവസമ്പത്തും ഈ റോളില്‍ കസറാന്‍ സഞ്ജുവിനെ സഹായിക്കും.

റോയല്‍സിനു 'മുഖം' നഷ്ടമാവും

ചെന്നൈ സൂപ്പര്‍ കിങ്‌സിനു എംഎസ് ധോണിയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വിരാട് കോലിയും മുംബൈ ഇന്ത്യന്‍സിനു രോഹിത് ശര്‍മയും പോലെയാണ് രാജസ്ഥാന്‍ റോയല്‍സിനു സഞ്ജു സാംസണ്‍. അദ്ദേഹത്തെ കൈവിടുന്നതിലൂടെ റോയല്‍സിനു അവരുടെ മുഖം കൂടിയാണ് നഷ്ടമാവുന്നത്.

IPL 2026

കാരണം സഞ്ജുവിന്റെ വലിയ ആരാധക പിന്തുണയാണ് റോയല്‍സിനെ ഐപിഎല്ലിലെ ശ്രദ്ധിക്കപ്പെടുന്ന ടീമുകളിലൊന്നാക്കി മാറ്റു്ന്നത്. അദ്ദേഹമില്ലെങ്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇവരെ പോലെ ആരും കാര്യമായി ശ്രദ്ധിക്കാത്ത ഒരു ഫ്രാഞ്ചൈസിയായി റോയല്‍സ് മാറും.

നിലവില്‍ റോയല്‍സിന്റെ മല്‍സരങ്ങള്‍ക്കായി ഒഴുകിയെത്തുന്ന ആരാധകരില്‍ ഭൂരിഭാവും സഞ്ജുവിന്റെ ഫാന്‍സാണ്. അദ്ദേഹമില്ലെങ്കില്‍ അതു വലിയ രീതിയില്‍ അവര്‍ക്കു ആരാധകരെ നഷ്ടമാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിലേക്കു പോവാന്‍ ഒരു ഫ്രാഞ്ചൈസിയും ആഗ്രഹിക്കില്ല. അതു കൊണ്ടു തന്നെ സഞ്ജുവിനെ ഒഴിവാക്കും മുമ്പ് റോയല്‍സ് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും.

Story first published: Saturday, October 11, 2025, 15:06 [IST]
Other articles published on Oct 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+