Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ വിലയറിഞ്ഞു!! പരാഗിനെ കൊണ്ട് പറ്റില്ല, വെറും കടലാസ് ക്യാപ്റ്റന്‍; വിമര്‍ശനം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ കെകെആറിനെതിരേ വന്‍ റണ്‍വേട്ട ലക്ഷ്യമിട്ടിറങ്ങിയ റോയല്‍സിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി കുറിക്കാനായില്ല. ഓപ്പണിങ് ജോടികളായ വൈഭവ് സൂര്യവംശി (46), യശസ്വി ജയ്‌സ്വാള്‍ (39) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. വേറെയാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായതുമില്ല.

RIYAN PARAG

പ്രതിസന്ധി ഘട്ടത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗില്‍ നിന്നും ഒരു മികച്ച ഇന്നിങ്‌സ് റോയല്‍സ് പ്രതീക്ഷിച്ചെങ്കിലും യാതൊരു ഇംപാക്ടും സൃഷ്ടിച്ചില്ല. 14 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങില്‍ ക്ലീന്‍ ബൗ ള്‍ഡായാണ് പരാഗ് ക്രീസ് വിട്ടത്.

ഈ സീസണില്‍ ഇതികം കളിച്ച ആറു മല്‍സരങ്ങളിലും ബാറ്റിങില്‍ തിളങ്ങാന്‍ പരാഗിനായിട്ടില്ല. 12.20 എന്ന ദയനീയ ശരാശരിയില്‍ നേടിയത് വെറും 61 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോറാവട്ടെ 20 റണ്‍സുമാണ്. 14*, 8, 20, 3, 4, 12 എന്നിങ്ങനെയാണ് സീസണിലെ സ്‌കോറുകള്‍. കെകെആറിനെതിരായ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് പരാഗ് നേരിടുന്നത്.

വന്‍ വിമര്‍ശനം

'ടീമില്‍ 5 ബാറ്റര്‍മാര്‍, 5 ബൗളര്‍മാര്‍, 1 റിയാന്‍ പരാഗ് എന്ന യുഗത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തിയിരിക്കുന്നു. ആകെ 8 സീസണുകള്‍, അതില്‍ 7 എണ്ണത്തിലും ഫ്‌ളോപ്പായിരുന്നു. എന്നിട്ടും പരാഗ് ബ്രാഡ്മാനെ പോലെയാണ് റോയല്‍സ് പിന്തുണയ്ക്കുന്നത്. ദൈവം അത്രയും ഭാഗ്യമാണ് നല്‍കിയിരിക്കുന്നത്. ഏഴു കളിയില്‍ ഫ്‌ളോപ്പായാല്‍ തന്നെ ഭൂരിഭാഗം കളിക്കാരും ടീമിനു പുറത്താവും. ഈ ഫ്രോഡ് ഏഴ് ഫ്‌ളോപ്പ് സീസണുകളാണ് കളിച്ചിരിക്കുന്നത്'.

'രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്?
ഐപിഎല്‍ സ്റ്റാറ്റസ്-
2019: 160 റണ്‍സ് (7 മല്‍സരം)
2020: 86 (12)
2021: 93 (11)
2022: 183 (17)
2023: 78 (7)
2024: 573
2025: 393
2026: 49 (5)

ആകെ: 89 മത്സരങ്ങള്‍, 1615 റണ്‍സ് ശരാശരി 25.23 ഒരു നല്ല സീസണ്‍ (2024) മാത്രം. പക്ഷേ സ്ഥിരത എവിടെയാണ്? ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നത് എന്തുകൊണ്ടാണ് ?

RIYAN PARAG

'റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സില്‍ വെറും കടലാസ് ക്യാപ്റ്റനാണ്, വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ സംഭാവനകള്‍ കൊണ്ടു മാത്രമാണ് സീസണിലെ ആദ്യ കുറച്ചു മല്‍സരങ്ങള്‍ ജയിച്ചത്. പരാഗിന്റെ ഒരു സംഭാവനയും ഇവയിലുണ്ടായിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ഇപ്പോള്‍ റോയല്‍സ് ശരിക്കും മിസ് ചെയ്യുകയാണ്'.

'ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യണം. കാരണം ടീമിനു ഒരു മധ്യനിരയോ, ലോവര്‍ ഓര്‍ഡറോ ഇല്ല.. 10 കളിക്കാരും ഒരു റിയാന്‍ പരാഗും (നെപ്പോ ക്വാട്ട) ഉപയോഗിച്ചാണ് കളിക്കുന്നത്'.

'ഒരു ഐപിഎല്‍ സീസണിലെ വണ്ടറുകളായ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ അപകടകരമാണ്. റിങ്കു സിംഗ്, റിയാന്‍ പരാഗ് എന്നിവര്‍ അതിന് ഉത്തമ ഉദാഹരണങ്ങളാണ്, ഭാവിയില്‍ അവര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാല്‍ ഇന്ത്യയെ നശിപ്പിക്കും'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, April 19, 2026, 17:55 [IST]
Other articles published on Apr 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+