For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ആര് നയിച്ചാലും റോയല്‍സിന് കപ്പില്ല!! കാരണം സഞ്ജുവില്ലാത്തതല്ല; വീക്ക്‌നെസുകളറിയാം

ഐപിഎല്ലിന്റ അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുക. മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ടീം വിട്ടതോടെ ഇനി റോയല്‍സിനെ ആരു നയിക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.

നിലവിലെ വൈസ് ക്യാപ്റ്റനും യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ് ക്യാപ്റ്റന്റെ റോളിലേക്കു ഫേവറിറ്റ്. കൂടാതെ പുതുതായി ടീമിലേക്കു വന്ന വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരും നായകസ്ഥാനത്തേക്കു ഉയര്‍ന്നുവരുന്നുണ്ട്. ഇവരില്‍ ആരാവും ഇനി ടീമിനെ നയിക്കുകയെന്നു റോയല്‍സ് വൈകാതെ പ്രഖ്യാപിക്കും.

PARAG JAISWAL JUREL

കഴിഞ്ഞ മിനി താരലേലത്തില്‍ ചില മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ റോയല്‍സിനായരുന്നു. എങ്കിലും വരാനിരിക്കുന്ന സീസണിലും അവര്‍ കിരീടം നേടുമോയെന്ന കാര്യം സംശയമാണ്. റോയല്‍സിന്റെ പ്രധാന വീക്ക്‌നെസുകള്‍ എന്താക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വീക്ക്‌നെസുകള്‍ ഒരുപാടുണ്ട്

രാജസ്ഥാന്‍ റോയല്‍സിനു പുതിയഐപിഎല്‍ സീസണില്‍ ഒന്നിലേറെ വീക്ക്‌നെസുകളുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇവയെല്ലാം അവരുടെ കിരീട പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്യും. റോയല്‍സിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവരുടെ ബാറ്റിങ് ലൈനപ്പിലെ ഭൂരിഭാഗ പേരും ഇടംകൈയന്‍മാരാണെന്നതാണ്.

ഇതു തീര്‍ച്ചയായും റോയല്‍സിനെ പ്രതികൂലമായി ബാധിച്ചേക്കും. യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ. സാം കറെന്‍ തുടങ്ങി ടീമിലെ ഒട്ടു മിക്കവരും ഇടംകൈയന്‍മാരാണ്. അതുകൊണ്ടു തന്നെ എതിര്‍ ടീമുകള്‍ക്കു ഇവര്‍ക്കെതിരേ തന്ത്രങ്ങള്‍ മെനയുക എളുപ്പമായിരിക്കും.

ഒാഫ് സ്പിന്നര്‍മാരെയും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെയും വച്ച് സമാനായ ഫീല്‍ഡ് ക്രമീകരിച്ച് റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പിന് മൂക്കുകയറിടാന്‍ എതിരാളികള്‍ക്കു കഴിഞ്ഞേക്കും. ഇതു തകര്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ബാറ്റിങില്‍ റോയല്‍സിനു കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂ.

റോയല്‍സിന്റെ മറ്റൊരു പ്രധാന ദൗര്‍ബല്യം രണ്ടോ, മൂന്നോ താരങ്ങളെ അമിതമായി ആശ്രയിച്ചു കളിക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കു ഒരു മോശം ദിവസമുണ്ടായാല്‍ അതു ടീമിനെ സാരമായി ബാധിക്കുകയും ചെയ്യും. നിലവിലെ റോയല്‍സ് ടീമിലെ പ്രധാന താരം ജയ്‌സ്വാളാണ്.

വൈഭവ് കഴിഞ്ഞ സീസണില്‍ അരങ്ങേറിയ താരമാണ്. ഈ കൗമാര താരത്തെ ടീമിനു എത്രത്തോളം വിശ്വസിക്കാന്‍ സാധിക്കുമെന്നതു കണ്ടു തന്നെ അറിയണം. റോയല്‍സിന്റെ അടുത്ത വീക്ക്‌നെസ് കഴിവ് തെളിയിച്ച ഫിനിഷറുടെ അഭാവമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാന്‍ കഴിയുന്ന പരിചയ സമ്പന്നനായ ഇന്ത്യന്‍ ഫിനിഷറുടെ അഭാവം ടീമിനുണ്ട്.

JOFRA ARCHER

ബെഞ്ച് നിര അത്ര ശക്തമല്ലെന്നതാണ് റോയല്‍സിനെ വലയ്ക്കുന്ന മറ്റൊരു കാര്യം. ടീമിലെ ഭൂരിഭാഗം പേര്‍ക്കും പകരം വയ്ക്കാവുന്ന മറ്റൊരാള്‍ സ്‌ക്വാഡിലില്ല. ഈ കാരണത്താല്‍ ഇവരില്‍ ചിലര്‍ക്കു പരിക്കേല്‍ക്കുകയോ, മോശം ദിവസമുണ്ടാവുകയോ ചെയ്താല്‍ അതു ടീമിനെയും വളരെ മോശമായി ബാധിക്കുകയും ചെയ്യും.

ബൗളിങിന്റെ കാര്യത്തിലും റോയല്‍സിനു ചില ആശങ്കകളുണ്ട്. പേസ് വിഭാഗത്തില്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ അവര്‍ക്കില്ലെന്നതാണ് പ്രശ്‌നം. സന്ദീപ് ശര്‍മ മാത്രമാണ് ടീമില്‍ ആശ്രയിക്കാവുന്ന ഏക ഫാസ്റ്റ് ബൗളര്‍.

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും അവരുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പക്ഷെ അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കഴിയുന്ന മികച്ചൊരു പേസര്‍ റോയല്‍സിനില്ല.

Story first published: Monday, January 5, 2026, 16:28 [IST]
Other articles published on Jan 5, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+