Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരാള്‍ക്ക് വിലക്ക്? ചെയ്യാത്ത തെറ്റിന് വൈഭവും കുടുങ്ങും!! ആര്‍ആര്‍ ക്യാംപില്‍ ആശങ്ക, സംഭവമിങ്ങനെ

തുടര്‍ച്ചയായ നാലാം ജയവുമായി ഐപിഎല്ലില്‍ വിജയക്കുതിപ്പ് നടത്തുകയാണെങ്കിലും മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് വലിയ ആശങ്കയിലാണ്. കാരണം കളിക്കളത്തിനു പുറത്തു വരുത്തി വലുയൊരു നിയമലംഘനം കാരണമാണ് അവര്‍ കുരുത്തിലായിരിക്കുന്നത്. ബിസിസിഐയുടെ ഭാഗത്തു നിന്നും ശക്തമായ നടപടി തന്നെ വൈകാതെയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

വെള്ളിയാഴ്ച ഗുവാഹട്ടിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള പോരാട്ടത്തിലായിരുന്നി റോയല്‍സിന്റെ ഭാഗത്തു നിന്നും ഗുരുതരമായ നിയമലംഘനമുണ്ടായത്. ടീം മാനേജര്‍ റോമി ബിന്ദറാണ് തെറ്റുകാരനെങ്കിലും കൗമാര താരം വൈഭവ് സൂര്യവംശയിയും ഇതില്‍ പങ്കാളിയാണെന്നു തെളിഞ്ഞിട്ടുണ്ട്.

ROMI BHINDER VAIBHAV SURYAVANSHI

Photocredit/Jiohotstar

സംഭവിച്ചതെന്ത്?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ റണ്‍ചേസ് പുരോഗമിക്കവെ ഡഗൗട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ നോക്കിയിരുന്നതാണ് റോമി ബിന്ദറിനെ വെട്ടിലാക്കിയത്. അദ്ദേഹത്തിനു തൊട്ടിരികില്‍ ഇരുന്ന വൈഭവ് സൂര്യവംശിയും ഫോണിലേക്കു എത്തി നോക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

റോയസല്‍സിന്റെ ഇന്നിങ്‌സിലെ 11ാം ഓവറിനിടെയുണ്ടായ സംഭവം ബ്രോഡ്കാസ്റ്റര്‍മാരുടെ ക്യാമറാക്കണ്ണുകള്‍ പിടിച്ചെടുത്തതോടെയാണ് സംഭവം ലോകമറിഞ്ഞത്. ബിസിസിഐയുടെ നിയപ്രകാരം താരങ്ങള്‍ക്കോ, കോച്ചിങ് സംഘത്തിലുള്ളവര്‍ക്കോ, ടീമിലെ മറ്റു ഒഫീഷ്യലുകള്‍ക്കോ ഡഗൗട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.

പക്ഷെ ടീം മാനേജര്‍ക്കു മാത്രം ചെറിയൊരു ഇളവ് നല്‍കിയിട്ടുണ്ട്. ഡ്രസിങ് റൂം ഏരിയയില്‍ മാത്രമേ അവര്‍ക്കു ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ ഇവിടെ ടീം മാനേജരായ ബിന്ദര്‍ ഡഗൗട്ടില്‍ വച്ചാണ് കൈയിലുള്ള ഫോണ്‍ പരിശോധിച്ചത്.

ഇതു വലിയ നിയലംഘനം തന്നെയാണ്. ഒത്തുകളി പോലെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് ലൈവ് മല്‍സരങ്ങള്‍ക്കിടെ ഡഗൗട്ടില്‍ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്.

ഫോണ്‍ പിടിച്ചെടുക്കും

രാജസ്ഥാന്‍ റോയല്‍ലിന്റെ ഡഗൗട്ടില്‍ വച്ച് ടീം മാനേജരായ റോമി ബിന്ദര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ബിസിസിഐയുടെ ആന്റി കറപ്ഷന്‍ വിഭാഗം പിടിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കൂടാതെ ഈ സംഭവത്തില്‍ കൂടുതല്‍ സുതാര്യത വരുത്താന്‍ ഫോണ്‍ സ്‌കാനിങിനും വിധേയമാക്കിയേക്കും.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂകു- റോയല്‍സ് മല്‍സരത്തിലെ മാച്ച് റഫറി വി നാരായണന്‍ കുട്ടി, രണ്ട് ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ഈ സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബിന്ദര്‍ വൈഭവ് സൂര്യവംശി എന്നിവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുന്നത്.

ബിന്ദറിനു വലിയ പിഴയോ, വിലക്കോ വരാനുള്ള സാധ്യതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ സഭവത്തില്‍ വൈഭവിനു നേരിട്ട് പങ്കില്ലാത്തതിനാല്‍ തന്നെ കടുത്ത നടപടികള്‍ക്കു സാധ്യതയില്ല, 15 കാരനായ ഓപ്പണറെ താക്കീത് നല്‍കി വെറുതെ വിട്ടേക്കും.

RAJASTHAN ROYALS

ആഭ്യന്തര അന്വേഷണം

ഐപിഎല്ലിനിടെ സംഭവിച്ചിരിക്കുന്ന ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരേ ബിസിസിഐ ആഭ്യന്തരം അന്വേഷണം നടത്തുമെന്നു ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ വ്യക്തമാക്കി. എല്ലാ നടപടി ക്രമങ്ങളും വളരെ സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജരായ റോമി ബിന്ദര്‍ എന്തിനാണ് ഡഗൗട്ടില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്തും ആഭ്യന്തര അന്വേഷണത്തിനു ശേഷം മാത്രമേ യുക്തിസഹമായ നിഗമനത്തിലേക്കു എത്താന്‍ സാധിക്കുകയുള്ളൂ.

മറ്റുള്ളവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഞങ്ങള്‍ക്കു നടപടിയെടുക്കാന്‍ കഴിയില്ല. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം പരിശോധിക്കുമെന്നും സൈക്കിയ വിശദമാക്കി.

Story first published: Sunday, April 12, 2026, 18:07 [IST]
Other articles published on Apr 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+