IPL 2026: ജയത്തിന് പിറകെ ആര്‍ആര്‍ കുരുക്കില്‍!! വന്‍ നിയമലംഘനം, വൈഭവിനും 'പങ്ക്', വീഡിയോ
ഗുവാഹട്ടി: പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് മിന്നുന്ന പ്രകടനത്തിലൂടെ ഈ സീസണിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ജയമാണ് റിയാന്‍ പരാഗിനു കീഴില്‍ അവര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും പിങ്ക് ആര്‍മി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. അതിനിടെ ഈ മല്‍സരത്തില്‍ റോയല്‍സ് നടത്തിയ വലിയൊരു നിയമലംഘനം വന്‍ വിവാദത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ഐപിഎല്ലിലെ നിയമാവലിയിലെ ഒരു ഉപാധിയാണ് റോയല്‍സ് ലംഘിച്ചിരിക്കുന്നത്.

photocredit/jiohotstar
ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരിക്കുകയാണ് ഇതോടെ അവര്‍ക്കു മുട്ടന്‍ പണി തന്നെ ബിസിസിഐയില്‍ നിന്നും ലഭിച്ചേക്കുകയും ചെയ്യും. റോയല്‍സ് നടത്തിയ നിയമലംഘനം എന്താണെന്നു നോക്കാം.
റോയല്‍സ് പെട്ടതെങ്ങനെ?
ഐപിഎല്ലിന്റെ നിയമാവലി അനുസരിച്ച് ഒരു ഫ്രാഞ്ചൈസിയിലെയും താരങ്ങളോ, കോച്ചിങ് സംഘത്തിലുള്ളവരോ, മറ്റു ഒഫീഷ്യലുകളോ ടീമിന്റെ ഡഗൗട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഗുവാഹട്ടിയില്‍ ടന്ന മല്‍സരത്തിനിടെ റോയല്‍സിന്റെ ഒഫീഷ്യലുകളില്‍ ഒരാള്‍ ഫോണ്‍ ഉപയോഗിക്കന്നതായി തെളിഞ്ഞിരിക്കുകയാണ്. റോയല്‍സിന്റെ ടീം മാനേജര്‍ റോമി ബിന്ദറാണ് ഡഗൗട്ടിലിരിക്കവെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ നോക്കുന്ന ദൃശ്യങ്ങള്‍ വന്നിരിക്കുന്നത്.
അദ്ദേഹത്തിനു തൊട്ടരികില്‍ ഇരിക്കുന്ന കൗമാര താരം വൈഭവ് സൂര്യവംശി ഈ ഫോണിലേക്കു എത്തി നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡഗൗട്ടില്‍ ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിയമമുണ്ടായിട്ടും ഇത്ര ഗുരുതരമായ ഒരു തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ഈ തരത്തില്‍ ടീമിന്റെ ഡഗൗട്ടില്‍ വച്ച് ഫോണ്‍ ഉപയോഗിച്ച ബിന്ദര്‍ നിയമം ലംഘിച്ചിരിക്കുകയാണ്. ലൈവ് മല്‍സരങ്ങള്‍ക്കിടെ മാച്ച് ഒഫീഷ്യലുകള്‍ക്ക് ഏതൊക്കെ സാഹചര്യങ്ങളില്‍ ആശയവിനിമയ ഉപാധികള്‍ ഉയോഗിക്കാമെന്നു നിയമാവലിയില്‍ വ്യക്തമായി പറയുന്നുണ്ട്.
സ്റ്റേഡിയത്തില്‍ എത്തിയ ഉടന്‍ തന്നെ സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സുരക്ഷാ ലെയ്‌സണ്‍ ഓഫീസര്‍ക്കു കൈമാറണം. ഒഫീഷ്യല്‍ പ്രോട്ടോക്കോള്‍ പ്രകാരം ടീം മാനേജര്‍ക്കു മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ വളരെ പരിമിതമായ അനുമതി നല്‍കിയിട്ടുള്ളത്.
അതാവട്ടെ ടീമിന്റെ ഡ്രസിങ് റൂം ഏരിയയില്‍ മാത്രമേ പാടുള്ളൂവെന്നും നിയമാവലിയില്‍ കര്‍ക്കശമായി പറയുന്നുണ്ട്. പക്ഷെ റോയല്‍സ് ടീം മാനേജരായ ബിന്ദര്‍ ഫോണ്‍ ഉപയോഗിച്ചത് ഡഗൗട്ടില്‍ വച്ചാണ്. ഇതൊരിക്കലും അനുവദനയീയമല്ല.
ആര്‍സിബിയുമായുള്ള മല്‍സരത്തിനിടെ റോയല്‍സ് ടീം മാനജര്‍ ഫോണ്‍ ഉപേയോഗിക്കുന്നു. വീഡിയോ കാണാം
ലൈവ് മല്‍സരങ്ങള്‍ക്കിടെ അനൗദ്യോഗിക ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് ഡഗൗട്ടില്‍ ഫോണ്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നു ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വാതുവയ്പ്പ്് പോലെയുള്ള ഗുരുതരമായ പ്രവര്‍ത്തികള്‍ തടയുന്നതിനു വേണ്ടിയാണിത്.
ഇപ്പോള്‍ റോയല്‍സ് ടീം മാനേജര്‍ ചട്ടങ്ങള്‍ ലംഘിച്ച ഡഗൗട്ടില്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ച് മാച്ച് റഫറിയോ, ആന്റി കറപ്ഷന്‍ വിഭാഗമോ അന്വേഷിക്കും. അതിനു ശേഷം റോയല്‍സിനു പിഴയോ, മുന്നറിയിപ്പോ ലഭിച്ചേക്കുകയും ചെയ്യും. ഇതില്‍ ഏതു ശിക്ഷാ നടപടിയാവും ബിസിസിഐ സ്വീകരിക്കുകയെന്നു വൈകാതെ തന്നെ അറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications