Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍സ് വന്‍ പിളര്‍പ്പിലേക്ക്!! 3 ഗ്രൂപ്പുകള്‍, നായകന്റെ കാര്യത്തില്‍ തമ്മിലടി; ആവശ്യമിങ്ങനെ

രാജസ്ഥാന്‍ റോയല്‍സ് ടീം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിഞ്ഞെങ്കിലും ടീമിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഇപ്പോഴും അവിടെയുണ്ടെന്നാണ് വ്യക്തമാവുന്നത്.

റോയല്‍സ് വലിയ പിളപ്പിലേക്കു നീങ്ങുകയാണെന്നും മൂന്നു വ്യത്യസ്ത ഗ്രൂപ്പകള്‍ ടീമിന്റെ തലപ്പത്തു ഇപ്പോഴുണ്ടെന്നുമാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ മൂന്നു വിഭാഗത്തിനും നായകന്റെ കാര്യത്തില്‍ വ്യത്യസ്ത ഡിമാന്റുകളുമാണ് ഇപ്പോഴുള്ളത്.

SANJU JAISWAL

മൂന്നു ക്യാപ്റ്റന്‍മാര്‍

രാജസ്ഥാന്‍ റോയല്‍സിലെ മൂന്നു ഗ്രൂപ്പുകളും മൂന്നു വ്യത്യസ്ത ക്യാപ്റ്റന്മാര്‍ ടീമിനു വേണമെന്ന ആവശ്യക്കാരാണ്. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. ഒരു വിഭാഗം നിലവിലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ നായകനായി തുടരണമെന്ന അഭിപ്രായക്കാരാണ്.

മറ്റൊരു വിഭാഗം യുവ ഓപ്പണര്‍ ശസ്വി ജയ്‌സ്വാളിനെ പുതിയ ക്യാപ്റ്റനാക്ണമെന്നു ആവശ്യപ്പെടുന്നവരാണ്. ഇനി മൂന്നാമത്തെ ഗ്രൂപ്പിലേക്കു വന്നാല്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയാണ് അവര്‍ ഈ റോളിലേക്കു നിര്‍ദേശിക്കുന്നത്. ഇതില്‍ ഏതാവും അടുത്ത ഐപിഎല്‍ സീസണില്‍ സംഭവിക്കുകയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ റോയല്‍സിനെ കുറച്ചു മല്‍സരങ്ങളില്‍ പരാഗ് നയിച്ചിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളിലൊരാണ് ജയ്‌സ്വാള്‍. അതിനാല്‍ പുതിയ സ്ഥിരം ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യത അദ്ദേഹഹത്തിനാണെന്നും രണ്ടാമത്തെ വിഭാഗം വാദിക്കുന്നു.

പക്ഷെ അടുത്ത ഗ്രൂപ്പാവട്ടെ സഞ്ജു തന്നെ അടുത്ത സീസണിലും നായകനായി തുടരണമെന്ന അഭിപ്രായക്കാരാണ്. 2021 മുതല്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കുകയാണെന്നു ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അതേസമയം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ എട്ടു മല്‍സരങ്ങൡ പരാഗിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവയില്‍ ടീം ജയിച്ചതാവട്ടെ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമാണ്.

RIYAN PARAG

എന്നാല്‍ ജയ്‌സ്വാളാവട്ടെ ഇതുവരെ റോയല്‍സിനെ നയിക്കുകയും ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മോഹം രഹസ്യമായ കാര്യമല്ല. നായകസ്ഥാനത്തേക്കു വരാന്‍ ആഗ്രഹമുണ്ടെന്ന സൂചനകള്‍ ജയ്‌സ്വാള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ട്.

എന്നാല്‍ 2021ലാണ് സ്റ്റീവ് സ്മിത്ത് പുറത്താക്കപ്പെട്ട ശേഷം പകരക്കാരനായി സഞ്ജു സ്ഥിരം റോയല്‍സ് ക്യാപ്റ്റനായി ചുമതലയേറ്റത്. നായകനായുള്ള ആദ്യ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ 2024ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തി. പക്ഷെ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു.

2023ല്‍ നേരിയ വ്യത്യാസത്തില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനക്കാരായതോടെ റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായി. എന്നാല്‍ 24ല്‍ റോയല്‍സ് തിരിച്ചുവന്നു. ഒരു ജയമകലെയാണ് അവര്‍ക്കു ഫൈനല്‍ നഷ്ടമായത്. പ്ലേഓഫിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റു പുറത്താവുകയായിരുന്നു.

Story first published: Sunday, August 31, 2025, 13:17 [IST]
Other articles published on Aug 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+