Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 'ലേശം ഓവറല്ലേ'? റോയല്‍സ് സൂപ്പര്‍ താരത്തിന് ഇരുട്ടടി!! ചെയ്ത കുറ്റമിങ്ങനെ

ലഖ്‌നൗ: രണ്ടു തുടര്‍ പരാജങ്ങള്‍ക്കു ശേഷം ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ക്ലിക്കാവാതെ പോയെങ്കിലും ബൗളിങ് നിര കത്തിക്കയറിയപ്പോള്‍ വിജയം അവരെ തേടിയെത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 40 റണ്‍സിന്റെ വിജയമാണ് റോയല്‍സ് ആഘോഷിച്ചത്.

ഈ ജയം പോയിന്റ് പട്ടികയില്‍ അവരെ നാലില്‍ നിന്നും രണ്ടിലേക്കു ഉയര്‍ത്തുകയും ചെയ്തിരുന്നു. അതിനിടെ കളിയിലെ ഗുരുതരമായ ഒരു തെറ്റിന്റെ പേരില്‍ റോയല്‍സിന്റെ സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറിനു എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. താരത്തെ ഐപിഎല്‍ ഭരണസമിതി ശിക്ഷിക്കുകയും ചെയ്തു. എന്താണ് കാരണമെന്നറിയാം.

NANDRE BURGER IPL 2026

ചെയ്ത കുറ്റമെന്ത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ പുറത്തക്കിയതിനു ശേഷമുള്ള അമിത ആഹ്ലാദ പ്രകടനമാണ് നാന്ദ്രെ ബര്‍ഗറിനെ കുരുക്കിയത്. റണ്‍ചേസിനിടെ എല്‍എസ്ജി ഇന്നിങ്‌സിലെ നാലാമത്തെ ബോളില്‍ തന്നെ അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വന്നു. ബര്‍ഗറായിരുന്നു ഈ ഓവര്‍ എറിയാനെത്തിത്.

ആയുഷ് ബഡോനി റണ്ണൗട്ടായ ശേഷമായിരുന്നു വണ്‍ ഡൗണായി റിഷഭ് ക്രീസിലെത്തിയത്. ബര്‍ഗര്‍ എറിഞ്ഞ എല്‍എസ്ജി ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളിലണ് അദ്ദേഹത്തിനു ആദ്യം സ്‌ട്രൈക്ക് ലഭിച്ചത് പുറത്തേക്കു പോയ ഷോര്‍ട്ട് ഓഫ് ഗുഡ് ലെങ്ത്ത് ബോളിനെതിരേ റിഷഭ് ആഞ്ഞുവീശിയെങ്കിലും കണക്ടായില്ല.

അടുത്തതില്‍ ടൈമിങ് പാളിയ ഒരു ശഷോട്ടാണ് കളിച്ചത്, റണ്ണില്ല. പിന്നാലെ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു ബര്‍ഗറുടെ അടുത്ത ബോള്‍. റിഷഭ് കാല്‍മുട്ടിലൂന്നി നിന്ന് ലൈനിനു കുറുകെ വീശി.

പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈളില്‍ ഭദ്രം. ഈ വിക്കറ്റെടുത്ത ശേഷം തന്റെ സ്ഥിരം ശൈലിയില്‍ വായുവില്‍ ചാടിയുയര്‍ന്ന് മുഷ്ടി ചുരുട്ടി ബര്‍ഗര്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു.

ഇതാണ് ഇപ്പോള്‍ റോയല്‍സ് പേസര്‍ക്കു പണി വാങ്ങിക്കൊടുത്തത്. ബര്‍ഗറുടെ ആഹ്ലാദപ്രകടനം അതിരു കടന്നതായി ചൂണ്ടിക്കാട്ടിയാണ് ഐപിഎല്‍ ഭരണസമിതി ശിക്ഷിച്ചത്. മാച്ച് ഫീയുടെ 10 ശതമാനം അദ്ദേഹം പിഴയായി അടയ്ക്കുകയുംവേണം. കൂടാതെ ഐപിഎല്ലിന്റെ പെരുമാറ്റചട്ടം ലംഘിച്ചതിനു ഒരു ഡീമെറിറ്റ് പോയിന്റും ബര്‍ഗര്‍ക്കു ചുമത്തിയിട്ടുണ്ട്.

എതിരാളിയില്‍ നിന്ന് ദേഷ്യമോ, ആക്രമണോത്സുക പ്രതികരണമോ ഉണ്ടാക്കുന്ന ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലെവല്‍ 1 കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. താന്‍ തെറ്റു ചെയ്തതായി റോയല്‍സ് പേസര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

NANDRE BURGER

'മറ്റൊരു കളിക്കാരനെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമുള്ള ലെവല്‍ 1 കുറ്റം നന്ദ്രെ ബര്‍ഗര്‍ സമ്മതിച്ചിട്ടുണ്ട്.

മാച്ച് റഫറിയുടെ അനുമതി സ്വീകരിച്ചു. ലെവല്‍ 1 പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് മാച്ച് റഫറിയുടെ തീരുമാനം അന്തിമവും നിര്‍ബന്ധിതവുമാണ്,''- ഐപിഎല്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബൗളര്‍മാരില്‍ ഒരാളാണ് ബര്‍ഗര്‍. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തിരുന്നു. റിഷഭിനെ കൂടാതെ എല്‍എസ്ജിയുടെ ടോപ്‌സ്‌കോററായ മിച്ചെല്‍ മാര്‍ഷിന്റെയും (55) വിക്കറ്റ് ബര്‍ഗറിനായിരുന്നു.

Story first published: Thursday, April 23, 2026, 11:46 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+