Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനായി സ്റ്റബ്‌സ് മാത്രം പോരാ, ആ 2 പേര്‍ കൂടി വേണം!! ഡിസിയെ വെട്ടിലാക്കി റോയല്‍സ്

ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിസേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം അനിശ്ചിത്വത്തിലെന്നു റിപ്പോര്‍ട്ട്. പുതിയൊരു ഡിമാന്റ് കൂടി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടു വച്ചതോടെയാണ് കാര്യങ്ങള്‍ കുഴപ്പത്തിലായത്. സൗത്താഫ്രിക്കന്‍ യുവതാരവും ഫിനിഷറുമായ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ നല്‍കി പകരം സഞ്ജുവിനെ ഡിസി സ്വന്തമാക്കുമെന്നായിരുന്നനു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സ്റ്റബ്‌സ് മാത്രം പോരെന്നു മറ്റു രണ്ടു കളിക്കാരെ കൂടി നല്‍കിയാല്‍ ക്യാപറ്റനെ വിട്ടുനല്‍കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന നിലപാടാണ് ഇപ്പോള്‍ റോയല്‍സിലുള്ളത്. പക്ഷെ പുതിയ ഈ ഡിമാന്റ് ഡിസി ഇനി അംഗീകരിക്കുമോയെന്നതു സംശയമാണ്.

SANJU SAMSON

റോയല്‍സിന്റെ ഡിമാന്റിങ്ങനെ

കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കുള്ള സഞ്ജു സാംസണിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്്തത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ നല്‍കി പകരം സഞ്ജുവിനെ വാങ്ങാന്‍ ഇരു ഫ്രാഞ്ചൈസികളം തമ്മില്‍ ധാരണയായെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ റോല്‍സിന്റെ പുതിയ ആവശ്യം കേട്ട് ഡിസി ഞെട്ടിയിരിക്കുകയാണ്. സ്റ്റബ്‌സിനെ കൂടാതെ ടീമിലെ മറ്റു രണ്ടു പേരെ കൂടി വിട്ടു നല്‍കണമെന്നാണ് റോയല്‍സ് പറയുന്നത്. മികച്ച ഒരു അണ്‍ ക്യാപ്ഡ് താരത്തെ അടുത്ത സീസണിലേക്കു റോയല്‍സിനു വേണം. കഴിഞ്ഞ ഐപില്ലില്‍ ഡിസിക്കൊപ്പം അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്ത യുവ സ്പിന് ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമിനെയാണ് അവര്‍ നോട്ടമിട്ടു വച്ചിരിക്കുന്നത്്.

വിപ്രാജിനൊപ്പം വെടിക്കെട്ട് ബാറ്ററായ സമീര്‍ റിസ്വി., യുവ വിക്കറ്റ് കീപ്പര്‍ അഭിഷേക് പൊറേല്‍ ഇവരിലൊരാളെ കൂടി വേണമെന്നാണ് ഇപ്പോള്‍ റോയല്‍സ് പറയുന്നത്. കഴിഞ്ഞ സീസണില്‍ ഡിസിക്കൊപ്പം ചേര്‍ന്ന താരമാണ് റിസ്വി. മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനു സാധിക്കും.

പൊറേലാവട്ടെ മുന്‍നിര ബാറ്ററാണ്. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ ഡിസിക്കു വേണ്ടി പല തകര്‍പ്പന്‍ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു. ടി20ിയില്‍ ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കും വരാന്‍ സാധിക്കുന്നയാളാണ് പൊറേല്‍. സഞ്ജുവിനു വേണ്ടി സ്റ്റബ്‌സിനെ നല്‍കാന്‍ തയ്യാറാണെങ്കിലും വിപ്രാജ്, റിസ്വി/ പൊറേല്‍ എന്നിവരില്‍ രണ്ടു പേരെ കൂടി ഡിസി കൈവിടുമോയെന്നതു സംശയമാണ്.

ഇതാദ്യമായല്ല, റോയല്‍സിന്റെ ചില ഡിമാന്റുകള്‍ കാരണം സഞ്ജുവിന്റെ കൂടുമാറ്റം കുഴപ്പത്തിലാവുന്നത്. നേരത്തേ അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. സഞ്ജുവിനായി ട്രേഡ് വിന്‍ഡോയില്‍ ഏറ്റവുമാദ്യം കരുക്കള്‍ നീക്കിയത് അവരാണ്.

TRISTAN STUBBS

പക്ഷെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രീവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരിലൊരാളെ പകരം വേണമെന്നു റോയല്‍സ് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതിനു തയ്യാറാവാതിരുന്ന ചെന്നൈ ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. ഇപ്പോള്‍ ഡിസിയുടെ കാര്യത്തിലും സമാനമായ സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വിപ്രാജ് മുതല്‍ക്കൂട്ടാവും

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറെ മുതല്‍ക്കൂട്ടാവുന്ന താരം തന്നെയാവും ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗം. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളായിരുന്നു അദ്ദേഹം. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ മാത്രമല്ല, വമ്പനടികള്‍ക്കു ശേഷിയുള്ള ബാറ്ററും കൂടിയാണ് വിപ്രാജ്.

റോയല്‍ ചാലഞ്ചേഴ്‌സ് റണ്‍മെഷീന്‍ വിരാട് കോലിയടക്കമുള്ളവരുടെ വമ്പന്‍ വിക്കറ്റുകള്‍ വിപ്രാജ് വീഴ്ത്തിയിരുന്നു. സൂപ്പര്‍ താരങ്ങളായ യുസ്വേന്ദ്ര ചഹലിന്റെയും ആര്‍ അശ്വിന്റെയും അഭാവത്തില്‍ റോയല്‍സിന്റെ കഴിഞ്ഞ സീസണിലെ സ്പിന്‍ ബൗളിങ് ആ്ക്രമണം ശോകമായിരുന്നു.

ശ്രീലങ്കന്‍ ജോടികളായ മഹീഷ് തീക്ഷണയ്ക്കും വനിന്ദു ഹസരംഗയ്ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചതുമില്ല. വിപ്രാജിനെ ലഭിച്ചാല്‍ സ്പിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിനൊപ്പ്ം ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യാം.

Story first published: Tuesday, November 4, 2025, 14:25 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+