For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: രോഹിത് വിരമിച്ചാല്‍ പകരമാര്? സഞ്ജുവിനും സാധ്യത!! മുംബൈ നോട്ടമിടുക ഇവരെ

ഐപിഎല്ലിന്റെ അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിന്റെ നീലക്കുപ്പായത്തില്‍ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ കാണാനുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. കാരണം അടുത്ത സീസണാവുമ്പോഴേക്കും അദ്ദേഹത്തിനു 39 വയസ്സാവും. അതിനാല്‍ ഹിറ്റ്മാന് ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടാവുമോയെന്ന കാര്യം സംശയവുമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഏകദിനത്തില്‍ മാത്രമേ അദ്ദേഹം കളിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്ലിനു മുമ്പ് മാച്ച് ഫിറ്റ്‌നസും ഫോമുമെല്ലാം നിലനിര്‍ത്തുകയെന്നത് അദ്ദേഹത്തിനു കഠിനവുമായിരിക്കും.

അതിനാല്‍ ഐപിഎല്ലില്‍ രോഹിത് ഇനി തുടര്‍ന്നു കളിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. അദ്ദേഹം വിരമിക്കുകയാണെങ്കില്‍ പകരക്കാരനായി മുംബൈ നോട്ടമിടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

KL RAHUL

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരവുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ ഡിസിയിലെത്തിയതു മുതല്‍ തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം. 14 കോടി രൂപയ്ക്കാണ് ലേലത്തില്‍ രാഹുലിനെ ഡിസി റാഞ്ചിയത്. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 160.53 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 539 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

ഓപ്പണിങ് മുതല്‍ എവിയെയും ബാറ്റ് ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. കൂടാതെ അനുഭവസമ്പത്തും രാഹുലിനു മുതല്‍ക്കൂട്ടാണ്. ഈ കാരണത്താല്‍ തന്നെ രോഹിത്തിന്റെ പകരക്കാരനായി അദ്ദേഹത്തെ മുംബൈ സ്വന്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

എന്നാല്‍ രാഹുലിനെ ഡിസി വിട്ടുകൊടുക്കാന്‍ തയ്യാറാവുമോയെന്നതും കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. രോഹിത് വിരമിക്കുകയാണങ്കില്‍ അദ്ദേഹത്തിന്റെ ഐപിഎല്‍ ശമ്പളമായ 16.30 കോടി രൂപ മുംബൈയുടെ പഴ്‌സിലേക്കു വരും. ഇതു രാഹുലിനായി അവര്‍ക്കു ട്രേഡ് വിന്‍ഡോയിലോ, ലേലത്തിലോ മുടക്കുകയും ചെയ്യാം.

ഇഷാന്‍ കിഷന്‍

മുന്‍ താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ ലേലത്തിനു മുമ്പ് അദ്ദേഹത്തെ മുംബൈ കൈവിട്ടത്. ലേലത്തില്‍ ഇഷാനെ തിരികെ വാങ്ങാന്‍ മുംബൈയ്ക്കു പ്ലാനുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 11.25 കോടി രൂപയ്ക്കു അദ്ദേഹത്തെ ടീമിലെത്തിക്കുകയായിരുന്നു.

പക്ഷെ അടുത്ത സീസണിലും ഇഷാന്‍ എസ്ആര്‍എച്ചിലുണ്ടാവുമോയെന്നതു സംശയമാണ്. ലേലത്തിനു മുമ്പ് അദ്ദേഹത്തെ റിലീസ് ചെയ്യാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ട്രേഡ് വിന്‍ഡോയില്‍ തന്നെ ഇഷാനു വേണ്ടി മുംബൈ ശ്രമം നടത്തിയേക്കും.

നീണ്ട ഏഴു വര്‍ഷങ്ങള്‍ മുംബൈയ്ക്കായി കളിച്ച താരമാണ് അദ്ദേഹം. ഓപ്പണിങ് മുതല്‍ പല പൊസിഷനുകളിലും കളിക്കുകയും ശ്രദ്ധേയമായ പല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇഷാനെ തിരികെ കൊണ്ടുവരാനും മുംബൈ പ്രത്യേകം താല്‍പ്പര്യം കാണിച്ചേക്കും.

SANJU SAMSON

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസാണ് മുംബൈ ഇന്ത്യന്‍സ് നോട്ടമിട്ടേക്കാവുന്ന മൂന്നാമത്തെ താരം. റോയല്‍സ് വിടാനുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ വില്‍ക്കാനുള്ള നീക്കങ്ങളും റോയല്‍സ് നടത്തുന്നുണ്ട്.

മുംബൈയുടെ അറ്റാക്കിങ് ഗെയിമിനു ഏറെ അനുയോജ്യനായ താരമാണ് അദ്ദേഹം. സ്പിന്നിനെയും പേസിനെയും ഒരുപോലെ കൈകാര്യം ചെയ്യാനും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാും സഞ്ജുവിനു കഴിയും. രോഹിത് ശര്‍മയുടെ ഓപ്പണിങ് പൊസിഷനില്‍ തകര്‍ത്തടിച്ചു കളിക്കാനും മല്‍സരങ്ങള്‍ ജയിപ്പിക്കാനും മലയാളി താരത്തിനു കഴിയും.

തിലക് വര്‍മ, സൂര്യകുമാാര്‍ യാദവ്, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ആരും ഭയക്കുന്ന ബാറ്റിങ് ലൈനപ്പായി മുംബൈ മാറുകയും ചെയ്യും.

Story first published: Wednesday, October 22, 2025, 11:47 [IST]
Other articles published on Oct 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+