Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡ് സ്വയം ഒഴിഞ്ഞതല്ല, നടന്നത് പുറത്താക്കല്‍? കാരണം എബിഡിക്കു 'അറിയാം'!!

ഐപിഎല്ലിന്റെ അടുത്ത സീസണിനു മാസങ്ങള്‍ മാത്രം ശേഷിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയത്. ഇത്തരമൊരു സര്‍പ്രൈസ് നീക്കം അദ്ദേഹത്തില്‍ നിന്നും യഥാര്‍ഥത്തില്‍ ആരും തന്നെ പ്രതീക്ഷിച്ചതല്ല.

ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിടാനുള്ള തയ്യാറെടുപ്പ് നടത്തവെയാണ് റോയല്‍സില്‍ തുടരേണ്ടതില്ലെന്നു ദ്രാവിഡ് തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം സ്വയം പരിശീലക സ്ഥാനമൊഴിഞ്ഞതല്ലെന്നും മറിച്ച് പുറത്താക്കപ്പെടുകയാണ് ചെയ്യപ്പെട്ടിട്ടുള്ളതെന്നുമുള്ള ഞെട്ടിക്കുന്ന നിരീക്ഷണം നടത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

RAHUL DRAVID

ദ്രാവിഡ് പുറത്താക്കപ്പെട്ടു?

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്‌സ് വിശകലനം നടത്തിയത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താവാമെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഇതു രാജസ്ഥാന്‍ റോയല്‍സ് ടീമുടമയുടെ കോള്‍ പോലെയാണ് തോന്നുന്നത്, മാനേജ്‌മെന്റ് തലത്തിലുണ്ടാവാറുള്ള തീരുമാനം പോലെയാണ് തോന്നുന്നത്. ടീമില്‍ കൂടുതല്‍ വലിയ റോള്‍ ഏറ്റെടുക്കാനുള്ള ഒരു ഓപ്ഷന്‍ രാഹുല്‍ ദ്രാവിഡിനു അവര്‍ നല്‍കി. പക്ഷെ അദ്ദേഹം ഇതു നിരസിക്കുകയും ചെയ്തു.

റോയല്‍സിന്റെ ഈ നീക്കം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാവാം ടീമിന്റെ ഡഗൗട്ടിന്റെ ഭാഗമാവാന്‍ ദ്രാവിഡും ആഗ്രഹിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കോളായിരിക്കുകയും ചെയ്യാം. പക്ഷെ വലിയൊരു വിടവ് സൃഷ്ടിച്ചാണ് ദ്രാവിഡ് ടീം വിട്ടിക്കുന്നത്.

അദ്ദേഹം ഗെയിമിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാവുന്ന വളരെ വലിയ വ്യക്തിയാണ്. നിരവധി യുവ ക്രിക്കറ്റര്‍മാരോടു ഞാന്‍ വ്യക്തിപരമായി ഞാന്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. അവരുടെയെല്ലാം കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയ വ്യക്തിയാണ് ദ്രാവിഡെന്നു തന്നോടു പറഞ്ഞിട്ടുമുണ്ടെന്നും വിശദമാക്കി.

മികച്ച മല്‍സര ഫലങ്ങളുണ്ടാക്കാനും ട്രോഫികള്‍ ജയിക്കാനുമുള്ള സമ്മര്‍ദ്ദം ലീഗുകളിലെ കോച്ചുമാര്‍ക്കും മാനേജര്‍മാര്‍ക്കുമുണ്ടാവും. അവര്‍ക്കു ഇതിനു കഴിയാതെ വരുമ്പോള്‍ ടീമുടമകളില്‍ നിന്നും അവര്‍ക്കു ശകാരം കേള്‍ക്കാനും തുടങ്ങും. രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യം എന്താണെന്നു നമുക്കറിയില്ല. പക്ഷെ അദ്ദേഹം പുതിയ റോള്‍ നിഷേധിച്ചുവെന്നതു കാണുമ്പോള്‍ ചിലപ്പോള്‍ പുറത്താക്കിയതാവാം.

അതൊരിക്കലും ശരിയായ കാര്യവുമല്ല. ചിലപ്പോള്‍ അടുത്ത ഐപിഎല്‍ സീസണിലേക്കു രാജസ്ഥാന്‍ റോയല്‍സിനു വ്യത്യസ്തമായ ചില പ്ലാനുകളുണ്ടായിരിക്കാം. ചിലപ്പോള്‍ ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തി മുന്നോട്ടു പോവാനായിരിക്കും അവരുടെ ശ്രമമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയതിനു ശേഷമാണ് പഴയ തട്ടമായ റോല്‍സില്‍ ദ്രാവിഡ് മുഖ്യ കോച്ചിന്റെ റോളിലെത്തിയത്. പക്ഷെ അദ്ദേഹവു റോയല്‍സിന്റെ ആരാധകരും ആഗ്രഹിച്ചതു പോലെയൊന്നും കാര്യങ്ങള്‍ മുന്നോട്ടു പോയില്ല. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും റോയല്‍സ് കൂപ്പുകുത്തുകയും ചെയ്തു.

ABD

ലേലത്തിലെ പിഴവ്

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ചില പിഴവുകള്‍ രാജസ്ഥാന്‍ റോയല്‍സിനു സംഭവിച്ചതായും അതു സീസണില്‍ അവര്‍ക്കു തിരിച്ചടിയായെന്നും എബി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണുള്‍പ്പെടെ ആറു കളിക്കാരെയാണ് ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയത്. ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെ ഒഴിവാക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കഴിഞ്ഞ ലേലം മികച്ചതായിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. ജോസ് ബട്‌ലറടക്കം ചില ഗംഭീര കളിക്കാരെ അവര്‍ ടീം വിടാന്‍ അനുവദിച്ചു. അതു തെറ്റായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ഒ്‌ന്നോ, രണ്ടോ വലിയ കളിക്കാരെ ഒഴിവാക്കാം. പക്ഷെ ടീമിലെ വലിയൊരു വിഭാഗത്തെ അവര്‍ ഒരുമിച്ച് കൈവിട്ടുെന്നും എബിഡി വിലയിരുത്തി.

Story first published: Monday, September 1, 2025, 10:04 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+