Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ മാത്രമല്ല, ദ്രാവിഡിനെയും വേണ്ട!! വന്‍ അഴിച്ചുപണി? ഇനി പരാഗ്-സങ്ക യുഗം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുഖം മിനുക്കി പുതിയൊരു തുടക്കത്തിനു രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുകയാണെന്നു സൂചനകള്‍. നായകന്‍ സഞ്ജു സാംസണ്‍ ടീം വിടുന്നതിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യ കോച്ചും മുന്‍ നായകനുമായ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയും അടുത്ത വര്‍ഷം റോയല്‍സില്‍ കണ്ടേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ദ്രാവിഡിന്റെ മാത്രമല്ല, മറ്റു രണ്ടു പേരുടെയും പരിശീലക സ്ഥാനം തുലാസിലാണെന്നും അടുത്ത സീസണിനു മുമ്പ് ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ചന്ദ്രകാന്ദ് പണ്ഡിറ്റ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ജസ്റ്റിന്‍ ലാങര്‍ എന്നിവരാണ് പുറത്താവാനിടയുള്ള കോച്ചുമാര്‍. ഖേല്‍ സമാചാറാണ് (Khel Samachar) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

RAHUL DRAVID

ദ്രാവിഡില്‍ ഹാപ്പിയല്ല

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് തൃപ്തരല്ലെന്നാണ് ഖേല്‍ സമാചാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മുഖ്യ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ കൂടി വീഴ്ചയാണെന്നും അവര്‍ വിലയിരുത്തുന്നു.

ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റി അടുത്ത സീസണില്‍ പുതിയൊരു കോച്ചിനെ കൊണ്ടുവരാന്‍ റോയല്‍സ് ആലോചിക്കുന്നത്. ഒമ്പതാം സ്ഥാനത്താണ് ടീമിനു സീസണില്‍ ഫിനിഷ് ചെയ്യാനായത്. 14 മല്‍സരങ്ങളില്‍ 10ലും തോറ്റ അവര്‍ക്കു ജയിക്കാനായത് വെറും നാലു കളികളാണ്.

2024ലെ സീസണിനു ശേഷമാണ് റോയല്‍സിന്റെ മുഖ്യ കോച്ചായി ദ്രാവിഡ് ചുമതലയേറ്റെടുത്തത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംന്‍മാരാക്കിയ ശേഷം അദ്ദേഹം പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. പിന്നാലെയാണ് തന്റെ മുന്‍ ഐപിഎല്‍ ടീം കൂടിയായ റോയല്‍സിന്റെ കോച്ച് റോളിലേക്കു ഓഫര്‍ വന്നത്. ദ്രാവിഡ് അതു സ്വീകരിക്കുകയും ചെയ്തു.

ടീം ഡയറക്ടര്‍ കൂടിയായിരുന്ന കുമാര്‍ സക്കാര തന്നെയാണ് 2024 വരെ മുഖ്യ കോച്ചിന്റെ റോളില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹവും നായകന്‍ സഞ്ജു സാംസണും ചേര്‍ന്നുള്ള കോംബോ വിജയമാവുകയും ചെയ്തു. എന്നാല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കു വന്നതോടെ സങ്കക്കാര ടീം ഡയറക്ടറുടെ റോള്‍ മാത്രം വഹിക്കുകയുമായിരുന്നു. പക്ഷെ സഞ്ജു-സങ്കക്കാര കോമ്പിനേഷന്‍ പോലെ സഞ്ജു- ദ്രാവിഡ് സഖ്യം വിജയിച്ചില്ല.

സമാപിച്ച സീസണില്‍ റോയല്‍സിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. സഞ്ജുവും ദ്രാവിഡും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു റിപ്പോര്‍ട്ടുകളും വന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരം ടൈയില്‍ കലാശിച്ച ശേഷം സൂപ്പര്‍ ഓവറിനു മുമ്പ് ടീമിനു ദ്രാവിഡ് നിര്‍ദേശങ്ങള്‍ നല്‍കവെ സഞ്ജു ഒഴിഞ്ഞു മാറിപ്പോവുന്ന ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു.

ദ്രാവിഡുമായുള്ള ഈ ഒത്തിണക്കമില്ലായ്മ തന്നെയാണ് സഞ്ജു ഇപ്പോള്‍ ടീം വിടാന്‍ തയ്യാറെടുക്കുന്നതിനു പ്രധാന കാരണമെന്നാണ് സൂചനകള്‍. ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹം ചേക്കറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതു ശരിവയ്ക്കുന്ന പല സൂചനകളും ഇതിനകം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

SANJU DRAVID

എന്നാല്‍ ട്രേഡ് വിന്‍ഡോയില്‍ ട്രാന്‍സ്ഫര്‍സംഭവിച്ചില്ലെങ്കില്‍ സഞ്ജുവിനെ അടുത്ത താര ലേലത്തിന്റെ പൂളിലും കാണാനായേക്കും. അങ്ങനെ വന്നാല്‍ എക്കാലത്തെയും ഉയര്‍ന്ന തുകയും അദ്ദേഹത്തിനു ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. സിഎസ്‌യെ കൂടാതെ മറ്റൊരു മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ലേലത്തില്‍ സഞ്ജുവിനായി രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങുമെന്നാണ് വിവരം.

ദ്രാവിഡിനെ പരിശീലക സ്ഥാനത്തു നിന്നും നീക്കിയാല്‍ സങ്കക്കാര വീണ്ടു ഈ റോള്‍ ഏറ്റെടുക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കാരണം ടീമിനം അടിമുടി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ടീമിനെ ഉടച്ചു വാര്‍ക്കുകയെന്നത് സങ്കക്കാരയ്ക്കു എളുപ്പവുമായിരിക്കും. അതിനിടെ സഞ്ജുവിനു പകരം റിയാന്‍ പരാഗിനെ പുതിയ ക്യാപ്റ്റനാക്കാന്‍ റോയല്‍സ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Story first published: Monday, June 23, 2025, 14:23 [IST]
Other articles published on Jun 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+