Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

ഐപിഎല്ലിന്റെ പ്ലേഓഫിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആറു ടീമുകളുടെ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ 70 മല്‍സരങ്ങളെടുത്താല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ പല താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പ്ലേഓഫ് കാണാതെ പുറത്തായ ടീമുകളില്‍ നിന്നുള്ള കളിക്കാരും ഇക്കൂട്ടത്തിലുണ്ട്.

ഈ തരത്തില്‍ പ്ലേഓഫിലെത്താതെ പുറത്തായ ഫ്രാഞ്ചൈസികള്‍ക്കായി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇലവന്‍ തിരഞ്ഞടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

ഇലവനില്‍ ആരെല്ലാം?

ഐപിഎല്ലില്‍ പുറത്തായവരുടെ ബെസ്റ്റ് ഇലവന്റെ ടോപ് ത്രീയിലുളളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെഎല്‍ രാഹുല്‍, പഞ്ചാബ് കിങ്‌സ് ജോടികളായ പ്രഭ്‌സിമ്രന്‍ സിങ്, കൂപ്പര്‍ കോണ്‍ലി എന്നിവരാണ്. പ്ലേഓഫിലെത്താന്‍ കഴിയാതെ ടീമുകളെയെടുത്താല്‍ അതില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് രാഹുലാണ്.

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

14 ഇന്നിങ്‌സുകളില്‍ നിന്നും 174.41 സ്‌ട്രൈക്ക് റേറ്റില്‍ 593 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പിന്തള്ളിയാണ് പ്രഭ്‌സിമ്രന്‍ ഈ ടീമിലെത്തിയത്.

സഞ്ജുവിനേക്കാള്‍ സ്ഥിരതയും റണ്‍സുമെല്ലാം നേടിയത് അദ്ദേഹമാണ്. 13 ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പടെ പ്രഭ്‌സിമ്രന്‍ 510 റണ്‍സ് സ്‌കോര്‍ ചെയ്തു.

സഞ്ജുവാകട്ടെ 477 റണ്‍സോടെയാണ് സീസണ്‍ അവസാനിപ്പിച്ചത്. രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള 11 ഇന്നിങ്‌സുകളിലും അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായിട്ടില്ല.

കന്നി ഐപിഎ സീസണില്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരം കൂടിയായ കോണ്‍ലി പഞ്ചാബില്‍ തന്റെ സാന്നിധ്യമറിയിച്ചാണ് മടങ്ങിപ്പോവുന്നത്. മൂന്നാം നമ്പറില്‍ ടീമിന്റെ നിര്‍ണായക താരമായി മാറിയ അദ്ദേഹം 13 ഇന്നിങ്‌സുകളില്‍ 491 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ടോപ്പ് ത്രീക്കു ശേഷം ഈ ഇലന്റെ മധ്യനിരയിലേക്കു വന്നാല്‍ പഞ്ചാബ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍ക്കൊപ്പം കെകെആറിന്റെ ആംഗിഷ് രഘുവംശി, പഞ്ചാബിന്റെ സൂര്യാന്‍ഷ് ഷെഡ്‌ഡെ, സിഎസ്‌കെയുടെ ജാമി ഒവേര്‍ട്ടന്‍ എന്നിവരുണ്ട്.

13 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം 498 റണ്‍സോടെയാണ് ശ്രേയസ് സീസണ് അവസാനിപ്പിച്ചത്. കെകെആറിനായി യുവ വിക്കറ്റ് കീപ്പര്‍ കൂടിയായ രഘുവംശിയും ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചു. 12 ഇന്നിങ്‌സുകളില്‍ നിന്നും 422 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

SHREYAS IYER

യുവതാരമായ സൂര്യാന്‍ഷിന്റെ ഡെത്ത് ഓവറുകളിലെ പ്രകടനവും എടുത്തു പറയേണ്ടതാണ്. 90 ബോള്‍ ആകെ നേരിട്ട താരം 12 സിക്‌സറടക്കം 158 റണ്‍സ് സ്‌കോര്‍ ചെയ്തു. സിഎസ്‌കെയ്ക്കായി ഓള്‍റൗണ്ട് പ്രകടനമാണ് ഒവേര്‍ട്ടന്‍ നടത്തിയത്. 158 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അദ്ദേഹം 10 മാച്ചുകളില്‍ നിന്നും 17.79 ശരാശരിയില്‍ 14 വിക്കറ്റുകളും നേടി.

ഇനി ഈ ഇലവന്റെ ബൗളിങ് ലൈനപ്പെടുത്താല്‍ സിഎസ്‌കെയുടെ അക്കീല്‍ ഹൊസെയ്ന്‍, കെകെആറിന്റെ സുനില്‍ നരെയ്ന്‍, എല്‍എസ്ജിയുടെ പ്രിന്‍സ് യാദവ്, സിഎസ്‌കെയുടെ അന്‍ഷുല്‍ കംബോജ് എന്നിവരുമുണ്ട്.

അക്കീല്‍ ഏഴു മാച്ചുകളില്‍ നിന്നും എട്ടു വിക്കറ്റുകളെടുത്തപ്പോള്‍ നരെയ്ന്‍ 13 മാച്ചില്‍ 15 വിക്കറ്റുകളും നേടി. 14 മല്‍സരങ്ങളില്‍ 16 വിക്കറ്റുകളാണ് പ്രിന്‍സിന്റെ സമ്പാദ്യം. കംബോജ് ഇത്രയും മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളും പോക്കറ്റിലാക്കി.

പുറത്താവരുടെ മികച്ച 11

കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രന്‍ സിങ്, കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയിന്‍, സുനില്‍ നരെയ്ന്‍, പ്രിന്‍സ് യാദവ്, അന്‍ഷുല്‍ കംബോജ്.

Story first published: Monday, May 25, 2026, 16:13 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+