Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ദുബെ ക്യാപ്റ്റന്‍!! ഇതാ ഫീല്‍ഡിങിലെ ഫ്‌ളോപ്പുകളുടെ 11, ടീമില്‍ മലയാളിയും

ഐപിഎല്ലിന്റെ 19ാം സീസണില്‍ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു കടക്കുകയാണ്. ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ ഇനി ആവേശകരമായ പ്ലേഓഫ് ത്രില്ലറുകളുടെ സമയമാണ്. ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബിയും മുന്‍ ജേതാക്കളായ ജിടിയും കൊമ്പുകോര്‍ക്കും. എലിമിനേറ്ററില്‍ എസ്ആര്‍എച്ചും ആര്‍ആറുമാണ് മുഖാമുഖം വരുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുള്ള 70 മല്‍സരങ്ങളെടുത്താല്‍ ഫീല്‍ഡിങില്‍ ഒരുപാട് പിഴവുകള്‍ പല ടീമുകളും വരുത്തിയിട്ടുണ്ടെന്നു കാണാം. ക്യാച്ചുകള്‍ പാഴാക്കുന്നതിനൊപ്പം മോശം ഫീല്‍ഡിങുമെല്ലാംഇതിലുള്‍പ്പെടും. ഫീല്‍ഡിങില്‍ കൂടുതല്‍ പിഴവുകള്‍ വരുത്തിയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

KL RAHUL

ടീമിലുള്ളത് ആരെല്ലാം?

ഈ ഐപിഎല്ലിലെ ഏറ്റവും മോശം ഫീല്‍ഡിങ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലും മുംബൈ ഇന്ത്യന്‍സിന്റെ നമന്‍ ധിറുമാണ്.

ബാറ്റിങില്‍ ഡിസിക്കായി കസറിയെങ്കിലും കീപ്പിങില്‍ ഈ മികവ് പുറത്തെടുക്കാന് രാഹുലിനായില്ല. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതിനൊപ്പം ചില സ്റ്റംപിങ് അവസരങ്ങളും അദ്ദേഹം കളഞ്ഞു കുളിച്ചിരുന്നു.

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

ധിര്‍ സാധാരണയായി ഫീല്‍ഡിങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള താരമാണെങ്കിലും ഇത്തവണ ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. ഈ ഇലവനില്‍ ധിറിനു ഇടം ലഭിക്കാനുള്ള കാരണവും ഇതു തന്നെയാണ്.

ഈ ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശിവം ദുബെ എന്നിവരാണ്.

ഇത്തവണ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കരുണിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എങ്കില്‍ ഫീല്‍ഡിങില്‍ ഇടയ്ക്കു പകരക്കാരനായി അദ്ദേഹം ഗ്രൗണ്ടിലെത്തിയിരുന്നു. ഇവയില്‍ ക്യാച്ചുകളും കരുണ്‍ ക്യാച്ചുകളും പാഴാക്കി.

പൂരന്‍ കിടലന്‍ ഫീല്‍ഡറാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ചില പിഴവുകള്‍ അദ്ദേഹവും വരുത്തി. ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിറകെയാണ് ഫീല്‍ഡിങിലും പൂരന്‍ അബദ്ധങ്ങള്‍ വരുത്തിയത്.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ദുബെയുടെ കാര്യമെടുത്താല്‍ ഈ മോശം ഫീല്‍ഡിങ് ഇലവനെ നയിക്കന്‍ ഏറ്റവും യോജിച്ചയാള്‍ അദ്ദേഹാണ്. സ്‌കൂള്‍ നിലവാരത്തേക്കാള്‍ താഴെയായിരുന്നു ഫീല്‍ഡിങില്‍ താരത്തിന്റെ പ്രകടനം.

ദുബെയ്ക്കു നേരെയാണ് ക്യാച്ചെങ്കില്‍ അതു താഴെ പോവുമെന്നത് 90 ശതമാനവും ഉറപ്പാണെന്നു ഈ സീസണ്‍ തെളിയിച്ചു. അത്ര ദയനീയമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

SHIVAM DUBE

ദുബെയ്ക്കു ശേഷം ഈ ഐപിഎല്‍ ഇലവനില്‍ ആറാമതായി പഞ്ചാബ് കിങ്‌സ് ജോടികളായ ശശാങ്ക് സിങും വിജയ്കുമാര്‍ വൈശാഖുമാണുള്ളത്. ഈ സീസണില്‍ ദുബെയോളം തന്നെ ദുരന്തമായിരുന്നു ശശാങ്ക്. ഏറ്റവും മോശം ഫീല്‍ഡിങിന്റെ കാര്യത്തില്‍ മല്‍സരം വച്ചാല്‍ അതിലൊരാള്‍ ദുബെയും മറ്റൊരാള്‍ ശശാങ്കുമായിരിക്കും.

കൈകളിലേക്കു വന്ന ക്യാച്ചുകള്‍ പോലും ശശാങ്ക് നഷ്ടപ്പെടുത്തിയത് ദയനീയ കാഴ്ചയായിരുന്നു. പ്ലേഓഫ് പോലും കാണാതെ പഞ്ചാബ് പുറത്തായതില്‍ പ്രധാന വില്ലന്‍മാരില്‍ ഒരാളും അദ്ദേഹമാണ്.

ഈ ഇലവനില്‍ ഏഴു മുതല്‍ 11 വരെയുള്ളത് പഞ്ചാബിന്റെ സൂപ്പര്‍ സപിന്നര്‍ യുസ്വേന്ദ്ര ചഹല്‍, എല്‍എസ്ജിയുടെ ദിഗ്വേഷ് റാട്ടി, പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്, മുംബൈ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിരാണ്. ഇവരെല്ലാം ക്യാച്ചിങിലോ, ഫീല്‍ഡിങിലോ പിഴവുകള്‍ വരുത്തിയിട്ടുളളവരാണ്.

ഏറ്റവും മോശം ഫീല്‍ഡിങ് 11

കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നമര്‍ ധിര്‍, കരുണ്‍ നായര്‍, നിക്കോളാസ് പൂരന്‍, ശിവം ദുബെ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യുസ്വേന്ദ്ര ചാഹല്‍, ദിഗ്വേഷ് റാട്ടി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Monday, May 25, 2026, 10:48 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+