For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: രാജസ്ഥാനെ റോയലാക്കാന്‍ സങ്ക!! ലേലത്തില്‍ നോട്ടം ഇവരെ? സൂപ്പര്‍ പേസറും ലിസ്റ്റില്‍

ഐപിഎല്ലിന്റെ മിനി താരലേത്തിനായുള്ള കാത്തിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 16നു അബുദാബിയിലാണ് ലേലം നടക്കാനിരിക്കുന്നത്. ആയിരത്തിനു മുകളില്‍ കളിക്കാര്‍ ഇതിനകം ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പക്ഷെ ഇവരില്‍ വെറും 100ല്‍ താഴെ കളിക്കൊ മാത്രമേ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി ആവശ്യമുള്ളൂ.

ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് പുതിയൊരു ടീമിനെയാണ് അടുത്ത സീസണിലേക്കായി തയ്യാറാക്കുന്നത്. കോച്ച് സ്ഥാനത്തേക്കു തിരിച്ചെത്തിയ കുമാര്‍ സങ്കക്കാര ഇതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

MATHEESHA PATHIRANA

നിലവില്‍ 16.06 കോടി രൂപയാണ് ലേലത്തിനായി റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. ഈ തുകയ്ക്കു അവര്‍ക്കു പരമാവധി വാങ്ങാന്‍ സാധിക്കുക 17 താരങ്ങളെയുമാണ്. മികച്ച ചില താരങ്ങളെ കൂടി ടീമിലെത്തിച്ച് റോയല്‍സിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റുകയെന്നതാവും സങ്കയുടെ ലക്ഷ്യം. ലേലത്തില്‍ റോയല്‍സ് റാഞ്ചാനിടയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അഞ്ചു പേര്‍ക്ക് സാധ്യത

ഐപിഎല്‍ മിനി താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റാഞ്ചാനിടയുള്ള ഒരാള്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ശ്രീലങ്കയുടെ സൂപ്പര്‍ പേസറുമായ മതീശ പതിരാനയാണ്. മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്തതോടെ അദ്ദേഹം ലേലത്തിന്റെ പൂളില്‍ ഇടം നേടിയിരിക്കുകയാണ്. രണ്ടു കോടി രൂപയാണ് പതിരാനയുടെ അടിസ്ഥാന വില.

നിലവില്‍ റോയല്‍സിന്റെ പേസ് വിഭാഗം അത്ര ശക്തമല്ല. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ മാറ്റി നിര്‍ത്തിയാല്‍ അവരുടെ ബൗളിങ് ആക്രമണം ശോകമാണ്. അതുകൊണ്ടു തന്നെ പതിരാനയെ കൂടി ടീമിലെത്തിച്ച്് അതു ശക്തിപ്പെടുത്താനുള്ള ശ്രമം തീര്‍ച്ചയായും റോയല്‍സിന്റെ ഭാഗത്തു നിന്നുമുണ്ടാവും.

സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ 32 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ താരമാണ് പതിരാന 47 വിക്കറ്റുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. മധ്യ ഓവറുകളിലും ഡെത്തിലും ബൗള്‍ ചെയ്യാനുള്ള പതിരാനയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്. റോയല്‍സിനു അദ്ദേഹം മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയവുമില്ല.

ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസറായ അക്വിബ് നബിയാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള താരം ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനത്തിലൂടെ പല ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി മാറിക്കഴിഞ്ഞു.

ഐപിഎല്ലില്‍ അക്വിബ് ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും അടുത്ത സീസണില്‍ ഇതു ഉറപ്പിക്കാം. കരിയറില്‍ ഇതിനകം 33 ടി20കളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. സ്വന്തമാക്കിയതാവട്ടെ 44 വിക്കറ്റുകളുമാണ്.

ലേലത്തില്‍ റോയല്‍സ് നോട്ടമിടാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ്. ന്യൂസിലാന്‍ഡിനായി വിവിധ ഫോര്‍മാറ്റുകളില്‍ തകര്‍പ്പന്‍ പ്രകടങ്ങള്‍ നടത്തിയ താരമാണ്. രചിനെ കഴിഞ്ഞ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതും ഈ കാരണത്താലാണ്.

RACHIN RAVINDRA

പക്ഷെ സിഎസ്‌കെയില്‍ കിവി മാച്ച് വിന്നര്‍ സമ്പൂര്‍ണ പരാജമായി. ഇതോടെ താരത്തെ ടീമില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ചെന്നൈക്കായി 18 മല്‍സരങ്ങളിലാണ് രചിന്‍ കളിച്ചത്. നേടിയത് 413 റണ്‍സുമായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷെയ് ഹോപ്പാണ് ലേലത്തില്‍ റോയല്‍സ് പരിഗണിച്ചേക്കാവുന്ന നാലാമത്തെ താരം. മധ്യനിരയില്‍ പരിചയസമ്പത്തുള്ള ഒരു താരത്തെ റോയല്‍സിനു ആവശ്യമാണ്. ഈ കുറവ് നികത്താന്‍ ഹോപ്പിനു സാധിക്കുകയും ചെയ്യും. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഒമ്പതു മല്‍സരങ്ങള്‍ കളളിച്ച അദ്ദേഹം 183 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

ഓസ്‌ട്രേയന്‍ യുവ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കോണ്‍ലിയാണ് റോയല്‍സ് റാഞ്ചിയേക്കാവുന്ന അഞ്ചാമന്‍. ഫിസിഷര്‍ റോളില്‍ കസറാന്‍ സാധിക്കുന്നയാളാണ് ഇനിയും ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ലാത്ത അദ്ദേഹം. ഇതിനകം 35 ടി20കളില്‍ കോണ്‍ലി കളിച്ചുകഴിഞ്ഞു. 646 റണ്‍സ് സ്‌കോര്‍ ചെയ്ത താരം 13 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Story first published: Monday, December 8, 2025, 12:08 [IST]
Other articles published on Dec 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+