Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെയെപ്പൊ, അടുത്ത വർഷമോ? ​ഗുജറാത്ത് ടൈറ്റൻസിന് മനോജ് തിവാരിയുടെ ക്ലാസ്!

ഐപിഎൽ 2026-ലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ (RR) നേരിടാൻ ഒരുങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിന് ശക്തമായ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള ഒന്നാം ക്വാളിഫയറിലെ ദാരുണമായ തോൽവിക്ക് പിന്നാലെ ഗുജറാത്തിന്റെ മധ്യനിര ബാറ്റർമാരുടെ മോശം ഫോമിനെയാണ് തിവാരി രൂക്ഷമായി വിമർശിച്ചത്. ക്രിക്ബസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കാൻ വരട്ടെ; സഞ്ജുവും അഭിഷേകും ഉണ്ടല്ലോ? കാരണം പറഞ്ഞ് ആകാശ് ചോപ്ര

വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കാൻ വരട്ടെ; സഞ്ജുവും അഭിഷേകും ഉണ്ടല്ലോ? കാരണം പറഞ്ഞ് ആകാശ് ചോപ്ര

ഫോമില്ലാത്ത ആ ത്രയങ്ങൾ; തിവാരിയുടെ ചോദ്യം

ഒന്നാം ക്വാളിഫയറിൽ ആർസിബിയോട് 92 റൺസിന്റെ വൻ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്. ടോപ്പ് ഓർഡർ തകർന്ന മത്സരത്തിൽ മധ്യനിരയിലെ വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ എന്നിവരടങ്ങിയ സഖ്യത്തിന് കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇവർ മൂവരും ചേർന്ന് വെറും 13 റൺസ് മാത്രമാണ് ടീം സ്കോറിലേക്ക് സംഭാവന ചെയ്തത്. നിഷാന്ത് സിന്ധുവും വാഷിംഗ്ടൺ സുന്ദറും ഓരോ ബൗണ്ടറി വീതം നേടി പുറത്തായപ്പോൾ, ജേസൺ ഹോൾഡർ ഡക്കായാണ് മടങ്ങിയത്. ഒടുവിൽ ഇംപാക്ട് സബ്ബായി ഇറങ്ങി അർദ്ധസെഞ്ച്വറി നേടിയ രാഹുൽ തെവാട്ടിയയുടെ പ്രകടനമാണ് ഗുജറാത്തിനെ 160 റൺസ് കടത്തിയത്.

manojtiwaryandgt

ഈ മോശം പ്രകടനത്തെ ചൂണ്ടിക്കാണിച്ചാണ് മനോജ് തിവാരി തന്റെ അതൃപ്തി വ്യക്തമാക്കിയത്:

"ഇപ്പോൾ അവർ ഉണർന്ന് കളിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് കളിക്കുക? അടുത്ത സീസണിലോ? അടുത്ത തവണ ടീം ഇവരിൽ ഒന്നോ രണ്ടോ പേരെ നിലനിർത്തുമായിരിക്കും, അതിൽ ഒരാൾ തീർച്ചയായും വാഷിംഗ്ടൺ സുന്ദർ ആയിരിക്കും. നിഷാന്ത് സിന്ധുവിന് ഈ സീസണിൽ ബാറ്റിംഗ് ഓർഡറിൽ പ്രൊമോഷൻ നൽകി ഉൾപ്പെടെ നിരവധി അവസരങ്ങൾ ഗുജറാത്ത് നൽകിയിട്ടുണ്ട്. എന്നാൽ ആ അവസരങ്ങളൊന്നും മുതലാക്കാൻ അവന് സാധിച്ചിട്ടില്ല."

ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവരടങ്ങിയ ഗുജറാത്തിന്റെ ടോപ്പ് ത്രീയാണ് ഈ സീസണിലും ടീമിനായി ഭൂരിഭാഗം റൺസും സ്കോർ ചെയ്തത്. മധ്യനിര ശക്തിപ്പെടുത്താനായി ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ് എന്നിവരെയൊക്കെ ടീം പരീക്ഷിച്ചെങ്കിലും മിഡിൽ ഓർഡറിലെ തകർച്ച ഗുജറാത്തിന് ഇപ്പോഴും വലിയ തലവേദനയായി തുടരുകയാണ്.

IPL 2026: കളി ജയിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, സൺറൈസേഴ്സ് പക്വതയില്ലാത്ത ടീം! തുറന്നടിച്ച് അശ്വിൻ
ക്വാളിഫയർ 2-ൽ രാജസ്ഥാൻ റോയൽസിന് മേൽക്കൈ

മേയ് 29 വെള്ളിയാഴ്ച മുള്ളൻപൂരിൽ വെച്ച് നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ കൂടുതൽ വിജയസാധ്യത രാജസ്ഥാൻ റോയൽസിനാണെന്ന് മനോജ് തിവാരി പ്രവചിക്കുന്നു. ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ തുടർച്ചയായ വിജയങ്ങളോടെ പ്ലേഓഫിലെത്തിയ രാജസ്ഥാൻ നോക്കൗട്ടിലും ആ ആധിപത്യം തുടരുകയാണ്.

"രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് കരുത്തും അവരുടെ ആത്മവിശ്വാസവും കഴിഞ്ഞ മത്സരത്തിൽ അവർ പുറത്തെടുത്ത ഏകപക്ഷീയമായ പ്രകടനവും വിലയിരുത്തുമ്പോൾ, ക്വാളിഫയർ 2-ൽ എന്റെ ഫേവറിറ്റുകൾ രാജസ്ഥാൻ തന്നെയാണ്." തിവാരി പറഞ്ഞു നിർത്തി.

വൈഭവ് സൂര്യവംശി, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മികച്ച ഫോമിൽ കളിക്കുന്ന രാജസ്ഥാനെ വീഴ്ത്തി ഫൈനലിൽ ആർസിബിയെ നേരിടാൻ ഗുജറാത്തിന് തങ്ങളുടെ മധ്യനിരയുടെ പ്രകടനം അടിയന്തരമായി മെച്ചപ്പെടുത്തിയേ തീരൂ.

Story first published: Thursday, May 28, 2026, 20:04 [IST]
Other articles published on May 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+