Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 2 ഫൈനല്‍ തോറ്റു, ഇക്കുറി പിഴയ്ക്കില്ല!! കിരീടം അവര്‍ക്ക് തന്നെ; വീരുവിന്റെ പ്രവചനം

ഐപിഎല്ലിന്റെ 19ാ സീസണില്‍ 12 മല്‍സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാമതുമുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആദ്യത്തെ രണ്ടാഴ്ചയിലെ മല്‍സരങ്ങങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ നാലു ടീമുകള്‍ തന്നെയാണ് ഏറ്റവും ബെസ്‌റ്റെന്നു ഉറപ്പിച്ചു പറയാം.

SHREYAS PONTING

ടൂര്‍ണമെന്റ് ഒരുപാട് ദൈര്‍ഘ്യമേറിയതാണെങ്കിലും ഇവരില്‍ രണ്ടോ, മൂന്നോ ടീമുകളെ ഉറപ്പായും പ്ലേഓഫില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. അതിനിടെ ഫൈനലിനെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

വീരുവിന്റെ പ്രവചനം

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഈ ഐപിഎല്ലിലെ ഫൈനലിനെ കുറിച്ചും ചാംപ്യന്‍മാരെപ്പറ്റിയുമെല്ലാം വീരേന്ദര്‍ സെവാഗ് പ്രവചിച്ചത്. തന്റെ മുന്‍ ടീ കൂടിയായ പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ കന്നിക്കിരീടം സ്വന്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വമ്പന്‍ പ്രവചനം. രണ്ടു തവണ ഫൈനല്‍ വരെയെത്തിയെങ്കിലിവും കപ്പിനരികെ കാലിടറാനായിരുന്നു പഞ്ചാബിന്റെ വിധി.

ഈ വര്‍ഷം ഉറപ്പായും പഞ്ചാബിന്റേതായിരിക്കുമെന്നാണ് സെവാഗ് ആത്മവിശ്വാസത്തോടെ പറയുന്നത്. 'പഞ്ചാബ് കിങ്‌സ് ഇതിനകം രണ്ടു തവണ ഐപിഎല്‍ ഫൈനലുകളില്‍ കളിച്ചു കഴിഞ്ഞു.

പക്ഷെ രണ്ടിലും പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ ഈ വര്‍ഷമായിരിക്കും പഞ്ചാബ് ഇനി ഫൈനലില്‍ വിജയിക്കാന്‍ പോവുന്നത്. ടോപ്പ് ത്രീ ടീമുകളില്‍ പഞ്ചാബ് ഉണ്ടാവുമെന്നു തന്നെയാണ് ഞാന്‍ പറയുന്നത്'- സെവാഗ് വിശദമാക്കി.

മോഹിത്തും പഞ്ചാബിനൊപ്പം

വീരേന്ദര്‍ സെവാഗിനൊപ്പം ക്രിക്ക്ബസിന്റെ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മോഹിത് ശര്‍മയും പഞ്ചാബ് കിങ്‌സ് ഇത്തവണ ഫൈനലിലുണ്ടാവുമെന്നു പ്രവചിച്ചിരിക്കുകയാണ്. മാത്രമല്ല കന്നി ഐപിഎല്‍ ട്രോഫി നേടാന്‍ അവര്‍ക്കു വളരെയധികം സാധ്യകയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PUNJAB KINGS

'സ്ഥിരതയെന്നത് വളരെ പ്രധാനമാണ്. പഞ്ചാബ് കിങ്‌സ് അവരുടെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിങ്ങളുടെ പ്ലെയിങ് ഇലവനു സ്ഥിരത ആവശ്യാണ്. ഈയൊരു ഘട്ടത്തില്‍ വീരു ഭായിയുടെ (വീരേന്ദര്‍ സെവാഗ്) അഭിപ്രായത്തോടു ഞാനും യോജിക്കുകയാണ്.

ഈ സീസണില്‍ കിരീടമുയത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമാണ് പഞ്ചാബ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മുതല്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷമല്ല പഞ്ചാബ് ഈ തരത്തില്‍ കിരീടസാധ്യതയില്‍ മുന്നിലേക്കു വരുന്നത്.

2025ലെ ഐപിഎല്ലിലും അവര്‍ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ടീം വളരെ നല്ല പ്രകടനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അതില്‍ അനാവശ്യമായി മാറ്റം വരുത്തേണ്ട കാര്യവുമില്ല. എന്റെ അഭിപ്രായത്തില്‍ ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിലേക്കു തീര്‍ച്ചയായും ഫേവറിറ്റാണ് പഞ്ചാബെന്നും മുന്‍ സിഎസ്‌ക, ജിടി., പഞ്ചാബ് ഫാസ്റ്റ് ബൗളറായിരുന്ന മോഹിത് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് പഴയ പഞ്ചാബല്ല

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായി ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി വന്നതു മുതല്‍ പഞ്ചാബ് കിങ്്‌സ് പഴയ പഞ്ചാബ് കിങ്‌സല്ലെന്നു കാണാം. ഇത്രയും അപകടകാരികളും കിരീട ഫേവറിറ്റുകളുമായി മുമ്പൊരിക്കലും അവര്‍ കാണപ്പെട്ടിട്ടില്ല.

ശ്രേയസിന്റെ ഗംഭീര ക്യാപ്റ്റന്‍സിക്കൊപ്പം വളരെ സന്തുലിതമായ ഒരു ടീമിനെ കൂടി ലഭിച്ചതോടെ പഞ്ചാബ് എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. ബാറ്റിങിങിലും ബൗൡങിലും മികച്ച മാച്ച് വിന്നര്‍മാരുടെ നിര അവര്‍ക്കുണ്ട്. മാത്രമല്ല പഞ്ചാബ് ബെഞ്ച് നിരയും അതിശക്തമാണ്.

Story first published: Tuesday, April 7, 2026, 16:42 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+