Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പഞ്ചാബിന് ദുഖ വാര്‍ത്ത!! ഇത്തവണയും കപ്പില്ല? വന്‍ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി കൈഫ്

ന്യൂ ചണ്ഡീഗഡ്: തുടര്‍ വിജയങ്ങള്‍ക്കൊടുവില്‍ പഞ്ചാബ് കിങ്‌സിനും ഐപിഎല്ലില്‍ അടിതെറ്റിയിരിക്കുകയാണ്. ശ്രേയസ് അയ്യരെയും സംഘത്തയും വീഴ്ത്തുകയെന്നത് അസാധ്യമാണെന്നു എല്ലാവരും ഉറപ്പിച്ചിരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സ് അവര്‍ക്കെതിരേ സര്‍പ്രൈസ് വിജയം കൊയ്തിരിക്കുന്നത്. ശ്രേയസ് അയ്യരെയും സംഘത്തെയും സ്വന്തം കാണികള്‍ക്കു മുന്നില്‍ റോയല്‍സ് ആറു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു.

ഈ തോല്‍വിക്കു പിന്നാലെ പഞ്ചാബിന്റെ ഒരു പ്രധാനപ്പെട്ട വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഈ ദൗര്‍ബല്യം കാരണം ഈ സീസണിലും പഞ്ചാബ് കപ്പടിച്ചേക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സ്വന്തം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHREYAS IYER

പഞ്ചാബിന്റെ പ്രശ്‌നമെന്ത്?

ഈ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ പ്രധാന ദൗര്‍ബല്യം അവരുടെ ബൗളിങ് ആക്രമാണെന്നൂ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുഹമ്മദ് കൈഫ്. ബാറ്റിങ് മികവിലാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ പഞ്ചാബ് ജയിച്ചതെന്നും പക്ഷെ ശക്തമായ ബൗളിങ് കൂടി ഇല്ലാതെ കിരീടം നേടുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

' പഞ്ചാബ് കിങ്‌സിന്റെ ഫാന്‍സിനു ഒരു ദുഖവാര്‍ത്തയുണ്ട്. ബൗളിങ് ആക്രമണത്തിന്റെ കാര്യത്തില്‍ ടീം അമ്പെ പരാജയമാണ്. വെറും ബാറ്റിങ് കൊണ്ടു മാത്രമാണ് പഞ്ചാബ് ടീം വിജയിച്ചു കൊണ്ടിരിക്കുന്നത്. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റെടുത്താല്‍ ആദ്യത്തെ 16 സ്ഥാനങ്ങളില്‍ പഞ്ചാബിന്റെ ഒരു ബൗര്‍ പോലുമില്ല.

അര്‍ഷ്ദീപ് സിങ് 17ാം സ്ഥാനത്താണുള്ളത്. അദ്ദേഹം രാജസ്ഥാന്‍ റോയല്‍സുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ ഒരു വിക്കറ്റ് മാത്രമേ നേടിയിട്ടുള്ളൂ. പോയിന്റ് പട്ടികയില്‍ താഴെയുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവുടെ ബൗളര്‍മാര്‍ പോലും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ പഞ്ചാബിനേക്കാള്‍ മുന്നിലുണ്ട്. അതിനര്‍ഥം പഞ്ചാബിന് ബൗളിങേയില്ല എന്നു തന്നെയാണ്.

പഞ്ചാബ് നേരത്തേ ജയിച്ചിട്ടുള്ള മല്‍സരങ്ങളിലെല്ലാം അവരെ അതിനു സഹായിച്ചത് ബൗളര്‍മാരാണ്. മറ്റൊരു കാര്യം കൂടി പറയട്ടെ, പഞ്ചാബിന്റെ ബാറ്റര്‍മാര്‍ 1500 റണ്‍സോളം ഈ സീസണില്‍ അടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത്ര തന്നെ റണ്‍സ് ഏറെക്കുറെ ബൗളിങില്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ്- എട്ട് മല്‍സരങ്ങളുടെ കാര്യമാണ് ഞാന്‍ പറയുന്നത്.

ഇന്നത്തെ കളിയിലും പഞ്ചാബിനെതിരേ 222 റണ്‍സ് രാജസ്ഥാന്‍ റോയല്‍സ് ചേസ് ചെയ്ത് ജയിച്ചിരിക്കുകയാണ്. തൊട്ടുമുമ്പത്തെ കളിയില്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 264 റണ്‍സും വാരിക്കൂട്ടിയിരുന്നു. കെഎല്‍ രാഹുല്‍ 150ന് മുകളില്‍ റണ്‍സും ഈ കളിയില്‍ അടിച്ചെടുത്തു.

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ മുമ്പൊരിക്കലും ഇന്ത്യയുടെ ഒരു ബാറ്റര്‍ 150ന് മുകളില്‍ നേടുകയും ചെയ്തിരുന്നില്ല. പക്ഷെ പഞ്ചാബിനെതിരേ രാഹുല്‍ അതു നേടിയെടുത്തു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

PUNJAB KINGS

അതിനാല്‍ തന്നെ പഞ്ചാബിന്റെ കാര്യത്തില്‍ ഞാന്‍ വലിയൊരു പ്രശ്‌നം മുന്നില്‍ കാണുകയാണ്. ഒരു വിക്കറ്റ് ടേക്കര്‍ ബൗളര്‍ പോലും ഈ പഞ്ചാബ് ടീമിനു ഇല്ല. കഴിഞ്ഞ മാച്ചില്‍ ലോക്കി ഫെര്‍ഗൂസന്‍ കളിച്ചു, അദ്ദേഹത്തിനു നന്നായി തല്ലുകിട്ടി. ആരു പന്തെറിഞ്ഞാലും അവരെല്ലാം ശരിക്കും തല്ല് വാങ്ങിക്കൂട്ടുകയാണ്.

ബാറ്റിങ് മാത്രമേ ഇപ്പോള്‍ പഞ്ചാബിന്റെ പക്കല്‍ ഉള്ളൂവെന്നു തന്നെ പറയാം. മികച്ചൊരു ബൗളിങ് ആക്രമണമില്ലാത്ത ടീമിനു മുന്നോട്ടു വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. ക്വാളിഫയറിയിലും ടോപ്പ് ടൂവിലുമെത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാവും, ഐപിഎല്‍ ജയിക്കണമെങ്കില്‍ ബാറ്റിങിനൊപ്പം ബൗളിങും വളരെ പ്രധാനമാണ്.

ശ്രേയസ് അയ്യര്‍, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് തുടങ്ങി ബാറ്റര്‍മാരെ മാത്രം വച്ച് എത്ര മല്‍സരം ജയിക്കാന്‍ കഴിയും? അതു വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. ബൗളിങ് നിര മെച്ചപ്പെട്ടിട്ടില്ലെങ്കില് വളരെ വലിയ പ്രശ്‌നങ്ങളായിരിക്കും ഇനി പഞ്ചാബിന് കാത്തിരിക്കുന്നത്- കൈഫ് മുന്നറിയിപ്പ് നല്‍കി.

Story first published: Wednesday, April 29, 2026, 12:00 [IST]
Other articles published on Apr 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+