അബുദാബി: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള മിനി താര ലേലത്തിനു എത്തിഹാദ് അരീന തയ്യാറായിക്കഴിഞ്ഞു. അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും ഭാവി തീരുമാനിക്കുക ഈ ലേലമായിരിക്കും. പത്തു ഫ്രാഞ്ചൈസികളെയും പ്രതിനിധികളെ നമുക്ക് ഓക്ഷന്‍ ടേബിളില്‍ കാണാം. നിലനിര്‍ത്തലുകള്‍ക്കും ട്രേഡുതകള്‍ക്കും ശേഷം ടീമിന്റെ അന്തിമ ചിത്രം എങ്ങനെയാവുമെന്നു തീരുമാനിക്കുന്നതും ഇവരായിരിക്കും.
ലേലത്തില്‍ ഏറ്റവുമധികം പണം ചെലവഴിക്കാന്‍ സാധിക്കുക മൂന്നു തവണ ചംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. 64.5 കോടി രൂപ അവരുടെ പഴ്‌സില്‍ ഇപ്പോള്‍ ബാക്കിയുണ്ട്. രണ്ടാം സ്ഥാനത്തു അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. അവര്‍ക്കു മുടക്കാന്‍ സാധിക്കുക 43.4 കോടി രൂപയുമാണ്.

മുഖ്യ കോച്ചും ക്യാപ്റ്റന്‍മാരുമടക്കം പലരെടും ഫ്രാഞ്ചൈസികളുടെ പ്രതിനിധികളായി നമുക്കു ലേലത്തില്‍ കാണാം. ഓരോ ടീമിനെയും പ്രതിനിധീകരിച്ച് ആരൊക്കെയാവും ലേലത്തില്‍ പങ്കെടുക്കുകയെന്നു നമുക്കു പരിശോധിക്കാം.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മുഖ്യ കോച്ച്: ആന്‍ഡി ഫ്‌ളവര്‍
ചെയര്‍മാന്‍: പ്രത്മേഷ് മിശ്ര
ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്: മോ ബോബറ്റ്
ചെന്നൈ സൂപ്പര്‍ കിങ്സ്
മുഖ്യ കോച്ച്: സ്റ്റീഫന്‍ ഫ്‌ലെമിംഗ്
ക്യാപ്റ്റന്‍: റുതുരാജ് ഗെയ്ക്വാദ്
സിഇഒ: കാശി വിശ്വനാഥന്‍
മറ്റ് പേഴ്സണല്‍: രൂപ ഗുരുനാഥ്
മുംബൈ ഇന്ത്യന്‍സ്
മുഖ്യ കോച്ച്: മഹേല ജയവര്‍ധന
ടീം മാനേജര്‍: രാഹുല്‍ സാങ്വി
സിഇഒ: ആശിഷ് കുമാര്‍ ചൗഹാന്‍
ഉടമ പ്രതിനിധി: നിത അംബാനി, ആകാശ് അംബാനി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മുഖ്യ കോച്ച്: അഭിഷേക് നായര്‍
മെന്റര്‍: ഡ്വയ്ന്‍ ബ്രാവോ
സിഇഒ: വെങ്കി മൈസൂര്‍
ഉടമ പ്രതിനിധി: ജാന്‍വി മെഹ്ത്ത
രാജസ്ഥാന്‍ റോയല്‍സ്
മുഖ്യ കോച്ച്: കുമാര്‍ സങ്കക്കാര
ബാറ്റിംഗ് കോച്ച്: വിക്രം റാത്തോഡ്.
ഡല്‍ഹി ക്യാപിറ്റല്‍സ്
മു്ഖ്യ കോച്ച്: ഹേമാങ് ബദാനി
അസിസ്റ്റന്റ് കോച്ച്: വേണുഗോപാല്‍ റാവു
ഉടമ പ്രതിനിധി: ജിഎം റാവു

പഞ്ചാബ് കിങ്സ്
മുഖ്യ കോച്ച്: റിക്കി പോണ്ടിംഗ്
ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍
ഉടമ: പ്രീതി സിന്റ, നെസ് വാഡിയ
സിഇഒ: സതീഷ് മേനോന്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
മുഖ്യ കോച്ച്: ജസ്റ്റിന്‍ ലാംഗര്‍
ടീം ഡയറക്ടര്‍: ടോം മൂഡി
ഉപദേഷ്ടാവ്: കെയ്ന്‍ വില്യംസണ്‍
ഉടമ പ്രതിനിധി: സഞ്ജീവ് ഗോയങ്ക
സണ്‍റൈസേഴ്സ് ഹൈദരാബാദ്
മുഖ്യ കോച്ച്: ഡാനിയേല്‍ വെട്ടോറി
സിഇഒ: കെ ഷണ്‍മുഖം
ഉടമ പ്രതിനിധി: കാവ്യ മാരന്‍
ഗുജറാത്ത് ടൈറ്റന്‍സ്
മുഖ്യ പരിശീലകന്‍: ആശിഷ് നെഹ്റ
ബാറ്റിംഗ് പരിശീലകന്‍: പാര്‍ഥിവ് പട്ടേല്‍
ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്: വിക്രം സോളങ്കി
സിഇഒ: അരവിന്ദര്‍ സിംഗ്
ഉടമ പ്രതിനിധി: സിദ്ധാര്‍ത്ഥ് പട്ടേല്‍.