Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്ലിനും ജിടിക്കും അടിതെറ്റി!! കോണ്‍ലി കരുത്തില്‍ സൂപ്പര്‍ പഞ്ചാബ്

ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിന്റെ കഴിഞ്ഞ തവണ ഫൈനല്‍ വരെ എത്തിയതില്‍ നിന്നു തന്നെ ഇത്തവണയും തുടങ്ങിയിരിക്കുകയാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ കിങ്‌സ്. മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 3 വിക്കറ്റിനാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ പഞ്ചാബ് പൊളിച്ചടുക്കിയത്. ആദ്യം ബൗളിങില്‍ കസറിയ അവര്‍ പിന്നീട് ബാറ്റിങിലും മോശമാക്കിയില്ല.

163 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ശക്തമായ ബാറ്റിങ് നിരയുള്ള പഞ്ചാബിനു ജിടി നല്‍കിയത്. ഒരു ഘട്ടത്തില്‍ തുടരെ വിക്കറ്റുകള്‍ കൈവിട്ട് അവര്‍ ചെറുതായൊന്നു പതറിയെങ്കിലും ഓസീസ് യുവതാരം കൂപ്പര്‍ കോണ്‍ലി രക്ഷകനായി.

COOPER CONNLY

മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം പുറത്താവാതെ 72 റണ്‍സുമായി ജയത്തിനു ചുക്കാന്‍ പിടിച്ചു. അഞ്ചു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് അവര്‍ ജയവും വരുതിയിലാക്കി. 44 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും കോണ്‍ലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 37 റണ്‍സെടുത്ത പ്രഭ്‌സിമ്രന്‍ സിങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

പ്രിയാന്‍ഷ് ആര്യ (7) പെട്ടെന്നു മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ പ്രഭ്മസിമ്രന്‍ സിങ്- കൂപ്പര്‍ കോണ്‍ലി 49 ബോളിലില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പഞ്ചാബ് പിടിമുറുക്കിയുന്നു. പിന്നീടായിരുന്നു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നത്. പ്രസിദ്ധ് കൃഷ്ണ ജിടിക്കായി മൂന്നു വിക്കറ്റുകളെടുത്തു.

ക്ലിക്കാവാതെ ജിടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് ആറു വിക്കറ്റിനാണ് 162 റണ്‍സിലൊതുങ്ങിയത്. തുടക്കം മുതല്‍ ഒരേ താളത്തില്‍ മുന്നോട്ടു പോയ ജിടിയുടെ ഇന്നിങ്‌സ് ഒരു ഘട്ടത്തിലും ടോപ് ഗിയറിലേക്കു കയറിയില്ല. ഡെത്ത് ഓവറുകളില്‍ പോലും അവര്‍ റണ്‍സുയര്‍ത്താന്‍ പാടുപെട്ടു.

ഒരാള്‍ പോലും ജിടി ബാറ്റിങ് നിരയില്‍ ഫിഫ്റ്റി കുറിച്ചില്ലെന്നതും എടുത്ത പറയേണ്ടതാണ്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് അവരുടെ ടോപ്‌സ്‌കോറര്‍. ജോസ് ബട്‌ലര്‍ 38 റണ്‍സിനും ക്രീസ് വിട്ടു. ഗ്ലെന്‍ ഫിലിപ്‌സാണ് (25) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍.

ജിടിക്കായി ബാറ്റ് ചെയ്തവരെല്ലാം സ്ലോ ഇന്നിങ്‌സുകളാണ് കാഴ്ചവച്ചത്. 27 ബോളില്‍ ആറു ഫോളുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ബട്‌ലര്‍ 33 ബോളില്‍ മൂന്നു ഫോറുകളും രണ്ടു സിക്‌സറുമടിച്ചു. സായ് സുദര്‍ശന്‍ (13) പെട്ടെന്നു തന്നെ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ഗില്‍-ബട്‌ലര്‍ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 ബോളിലാണിത്. ജിടി ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു.

ജിടിയെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു വെറും അഞ്ചു ബൗളര്‍മാരെ മാത്രമേ ഉപയോഗിക്കേണ്ടി വന്നുള്ളൂ. മൂന്നു വിക്കറ്റുകളെടുത്ത വിജയ്കുമാര്‍ വൈശാഖാണ് പഞ്ചാബ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ടോസ് ലഭിച്ചത് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നു. ജിടിയെ ബാറ്റിങിന് അയക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. കൂപ്പര്‍ കോണ്‍ലി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സാവിയര്‍ ബാര്‍ലറ്റ്, മാര്‍ക്കോ യാന്‍സണ്‍ എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍. ജിടിയുടെ വിദേശ കളിക്കാരുടെ ലിസ്റ്റില്‍ ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, റാഷിദ് ഖാന്‍, കാഗിസോ റബാഡ എന്നിവരുമുണ്ട്.

പ്ലെയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (സി), ജോസ് ബട്ട്ലര്‍ (ഡബ്ല്യു), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, എം ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അശോക് ശര്‍മ, മുഹമ്മദ് സിറാജ്.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, March 31, 2026, 18:10 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+