Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇവരെ സൂക്ഷിച്ചോ, റോയല്‍സിന് പണി തന്നേക്കും!! വിശ്വസിക്കാന്‍ കൊള്ളില്ല, ആരെല്ലാം?

പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ രണ്ടാം കിരീടമെന്ന സ്വപ്‌നവുമായാണ് പോരിനിറങ്ങുക. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീം വിട്ടതോടെ പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴിലാണ് റോയല്‍സിന്റെ പടയൊരുക്കം. സഞ്ജുവിന്റെ അഭാവം എത്രത്തോളം നികത്താന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണ അവരുടെ സാധ്യതകള്‍.

കഴിഞ്ഞ ലേലത്തില്‍ പുതിയ ചില താരങ്ങളെ ടീമിലെത്തിക്കാന്‍ റോയല്‍സിനായിരുന്നെങ്കിലും അവര്‍ക്കു എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു കണ്ടു തന്നെ അറിയുകയും വേണം. വലിയ പ്രതീക്ഷയോടെ റോയല്‍സ് ഇത്തവണ ഉറ്റുനോക്കുന്ന ചിലരില്‍ നിന്നു മുട്ടന്‍ പണി കിട്ടാനും സാധ്യതയുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

RIYAN PARAG

റിയാന്‍ പരാഗ്

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ കൂടിയായ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണെന്നതാണ് കൗതുകകരമായ കാര്യം. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. 33നടുത്ത് ശരാശരിയില്‍ നേടാനായത് വെറും 393 റണ്‍സാണ്.

ഇത്തവണ ക്യാപ്റ്റന്റെ അധികച്ചുമതല കൂടി ലഭിക്കുമ്പോള്‍ അതിന്റെ സമ്മര്‍ദ്ദവും തീര്‍ച്ചയായും പരാഗിനുണ്ടാവും. ഇതു ബാറ്റിങിനെയും ദോഷകരമായി ബാധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. രണ്ടു റോളുകളിലും പരാഗില്‍ നിന്നും മികച്ച പ്രകടനമാണ് റോയല്‍സ് പ്രതീക്ഷിക്കുന്നത്. പക്ഷെ അദ്ദേഹത്തിനു ഇതു കാത്തുസൂക്ഷിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയവുമാണ്.

ഐപിഎല്‍ കരിയറെടുത്താല്‍ 2024ലെ ഒരു സീസിണില്‍ മാത്രമേ പരാഗ് ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളൂ. 573 റണ്‍സാണ് സീസണില്‍ താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സടിച്ച മൂന്നാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. കരിയറില്‍ അതിനു മുമ്പൊരിക്കലും പരാഗിനു ഒരു 500 പ്ലസ് റണ്‍സ് സീസണുമുണ്ടായിട്ടില്ല. വരാനിരിക്കുന്ന സീസണിലും അതു പ്രതീക്ഷിക്കുകയും വേണ്ട.

ധ്രുവ് ജുറേല്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ് രണ്ടാമത്തെയാള്‍. സമീപകാലത്തു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായും ബാക്കപ്പായുമെല്ലാം അദ്ദേഹത്തെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരാഗിന്റെ മികവിനെ കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്.

ടി20യിലോ, ഏകദിനത്തിലോ ബാറ്ററെന്ന നിലയില്‍ ജുറേല്‍ ഇപ്പോളും മാച്ച് വിന്നറൊന്നുമല്ല. ഭേദപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന താരമന്നു മാത്രമേ അദ്ദേഹത്തെ വിളിക്കാന്‍ സാധിക്കുകയുള്ളൂ. ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ജുറേലിന്റെ പ്രധാന പ്രശ്‌നം. കഴിഞ്ഞ സീസണില്‍ 333 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഫ്‌ളോട്ടറുടെ റോളിലാണ് ജുറേലിനെ റോയല്‍സ് ഉപയോഗിച്ചിട്ടുള്ളത്. ചില മല്‍സരങ്ങളില്‍ അഞ്ചാം നമ്പറിനു താഴെയും ബാറ്റ് ചെയ്തു. ബാറ്റിങില്‍ അദ്ദേഹത്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും ടീമിലെ റോളുമെല്ലാം റോയല്‍സിനു പണി കൊടുത്തേക്കും.

JOFRA ARCHER

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് 12.50 കോടി രൂപയ്ക്കു അദ്ദേഹത്തെ റോയല്‍സ് വാങ്ങിയത്. ടീമിലേക്കുള്ള ആര്‍ച്ചറുടെ രണ്ടാം വരവ് കൂടിയാണിത്. 12 മല്‍സരങ്ങൡ നിന്നും 9.47 ഇക്കോണമി റേറ്റില്‍ ആര്‍ച്ചര്‍ക്കു വീഴ്ത്താനായത് 11 വിക്കറ്റുകളുമാണ്.

തന്റേതായ ദിവസങ്ങളില്‍ തീപ്പൊരി ബൗളിങിലൂടെ എതിരാളികളുടെ കഥ കഴിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറാണ് അദ്ദേഹം. പരിക്കുകളും സ്ഥിരതയില്ലായ്മയുമെല്ലാം ആര്‍ച്ചറിന്റെ കരിയറില്‍ എല്ലായ്‌പ്പോഴും കണ്ടിട്ടുള്ളതാണ്. നീണ്ട പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഒരുപാട് റണ്‍സും അദ്ദേഹം വഴങ്ങുന്നത് പതിവാണ്.

Story first published: Tuesday, March 24, 2026, 10:09 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+