Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലിയും ഗില്ലുമല്ല, ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവന്‍!! പ്രവചിച്ച് എബിഡി, വൈറല്‍

അഹമ്മദാബാദ്: ഐപിഎല്‍ കലശപ്പോരാട്ടത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. രണ്ടാം ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കൊമ്പു കോര്‍ക്കുക.

തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീട വിജയത്തോടെ ഈ അപൂര്‍വ്വനേട്ടം കൈവരിച്ച എലൈറ്റ് ടീമുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ആര്‍സിബി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഐലിഎല്‍ ട്രോഫിയാണ് ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ സ്വപ്‌നം കാണുന്നത്.

RAJAT PATIDAR

എബിഡിയുടെ പ്രവചനം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരിലെ പ്ലെയര്‍ ഓഫ് ദി മാച്ചിനെ മാത്രമല്ല, മറ്റു ചില പ്രവചനങ്ങള്‍ കൂടി നടത്തിയിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാറായിരിക്കും ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ആര്‍സിബി താരം കൂടിയായ മിസ്റ്റര്‍ 360.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

നേരത്തേ ആദ്യ സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ 1 പോരാട്ടത്തില്‍ ജിടിയെ 92 റണ്‍സിനു ആര്‍സിബി മുക്കിയപ്പോള്‍ പാട്ടിദാറായിരുന്നു കളിയിലെ ഹീറോ. 33 ബോളില്‍ അദ്ദേഹം പുറത്താവാതെ വാരിക്കൂട്ടിയത് 93 റണ്‍സാണ്. ഒമ്പതു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെടെയാണിത്.

പാട്ടിദാറിനെ സംബന്ധിച്ച് വളരെ മികച്ച ഐപിഎല്‍ സീസണ്‍ കൂടിയാണിത്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സീസണില്‍ 500 റണ്‍സെന്ന മാജിക്കല്‍ സംഖ്യക്കു തൊട്ടരികിലാണ് താരം. 14 ഇന്നിങ്‌സുകളില്‍ നിന്നും 44.18 ശരാശരിയില്‍ 196.76 സ്‌ട്രൈക്ക് റേറ്റില്‍ പാട്ടിദാര്‍ ഇതികം നേടിയത് 486 റണ്‍സാണ്.

ഇനി ജിടിയുമായുള്ള ഫൈനലിലും നല്ലൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കാനായാല്‍ 500 പ്ലസ് റണ്‍സുമായി അദ്ദേഹത്തിനു ഈ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിയും. ഇതു സംഭവിക്കുമെന്ന വലിയ പ്രതീക്ഷയില്‍ തന്നെയാണ് ആര്‍സിബി ആരാധകര്‍.

ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പാട്ടിദാറായിരിക്കുമെങ്കിലും തന്റെ അടുത്ത സുഹൃത്തും ഇതിഹാസ ബാ്റ്ററുമായ വിരാട് കോലിയും ഫൈനലില്‍ തിളങ്ങുമെന്നു എബിഡി പ്രവചിച്ചിട്ടുണ്ട്. ഫിഫ്റ്റി പ്ലസ് സ്‌കോറെങ്കിലും ഫൈനലില്‍ കോലി കുറിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്. ഇത്തവണ ഇതിനകം അഞ്ചു ഫിഫ്റ്റികള്‍ കോലി നേടിക്കഴിഞ്ഞു.

VIRAT KOHLI

പതിവു പോലെ ഈ സീസണിലും ബാറ്റിങില്‍ അദ്ദേഹം മോശമാക്കിയിട്ടില്ല. വീണ്ടുമൊരു 600 റണ്‍സ് കോലി പൂര്‍ത്തിയാക്കി കഴിഞ്ഞു. 15 മല്‍സരങ്ങളില്‍ നിന്നും 164.38 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം ഇതിനകം നേടിത് 600 റണ്‍സാണ്.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

ഇത്തവണ ഫൈനലില്‍ ഫ്‌ളോപ്പായി മാറിയേക്കാവുന്ന ഒരു താരത്തെയും എബിഡി പ്രവചിട്ടിട്ടുണ്ട്. ജിടിയുടെ അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ് ഖാനാണിത്. ഫൈനലില്‍ 10ന് മുകളില്‍ ഇക്കോണമി റേറ്റില്‍ അദ്ദേഹം റണ്‍സ് വാരിക്കൊടുക്കുമെന്നും എബിഡി പറയുന്നു.

നേരത്ത ആദ്യ ക്വാളിഫയറില്‍ ആര്‍സിബിക്കെതിരേ റാഷിദിനു തല്ലുകിട്ടിയിരുന്നു. മൂന്നോവറില്‍ 29 റണ്‍സാണ് സ്പിന്നര്‍ വഴങ്ങിയത്. കൂടാതെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സനെതിരേയും അദ്ദേഹം നിരാശപ്പെടുത്തി. ആദ്യ രണ്ടോവറില്‍ വിക്കറ്റില്ലാതെ 45 റണ്‍സാണ് റാഷിദ് വിട്ടു കൊടുത്തത്.

Story first published: Sunday, May 31, 2026, 16:25 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+