Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് ടോപ്പ് 3യില്‍ പോലുമില്ല!! ഏറ്റവും മോശം പന്ത്; ക്യാപ്റ്റന്‍മാര്‍ക്ക് റാങ്കിട്ട് വസീം ജാഫര്‍

ഐപിഎല്ലില്‍ പ്ലേഓഫ് പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കവെ ഇതുവരെ പൂര്‍ത്തിയായ 70 മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍മാര്‍ക്കു റാങ്കിങ് നല്‍കിയിരിക്കുകയാണ് വസീം ജാഫര്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കവെയാണ് പത്തു ക്യാപ്റ്റന്‍മാര്‍ക്കും അദ്ദേഹം റാങ്കിങ് നല്‍കിയത്.

ഇതിന്റെ കാരണങ്ങള്‍ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ ജാഫര്‍ വിശദീകരിക്കുകയും ചെയ്തു. ഇത്തവണ പ്ലേഓഫിലെത്തിയ ഒരു ടീമിന്റെ ക്യാപ്റ്റന്‍ അദ്ദേഹത്തിന്റെ റാങ്കിങില്‍ ആദ്യ അഞ്ചില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ഐപിഎല്‍ നായകര്‍ക്കു ജാഫര്‍ നല്‍കിയ റാങ്കിങ് എങ്ങനെയാണന്നു പരിശോധിക്കാം.

RISHABH PANT

റാങ്കിങ് ഇങ്ങനെ

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മോശം ക്യാപ്റ്റനായി വസീം ജാഫര്‍ തിരഞ്ഞെടുത്തത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെയാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് വെറും നാലു കളികള്‍ മാത്രം. ബാറ്റിങിലും റിഷഭ് വന്‍ ദുരന്തമായി തീര്‍ന്നു. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടിയുള്ളൂ.

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

റിഷഭിനു മുകളിലായി ഒമ്പതിലുള്ള ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയാണ്. ക്യാപ്റ്റന്‍സിയിലും പ്രകടനത്തിലുമെല്ലാം അദ്ദേഹം ഒരുപോലെ നിരാശപ്പെടുത്തിയ സീസണാണ് കടന്നുപോയത്. പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനം കൊണ്ടും എംഐ തൃപ്തിപ്പെട്ടു. 14 മാച്ചില്‍ നാലില്‍ മാത്രമാണ് അവര്‍ ജയിച്ചുകയറിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്കാഡാണ് എട്ടാം റാങ്കിലെ ക്യാപ്റ്റന്‍. മുംബൈയെ പോലെ തന്നെ ചെന്നൈക്കും ഇതു മോശം സീസണായിരുന്നു. 14 മാച്ചുകളില്‍ ആറെണ്ണം അവര്‍ ജയിച്ചപ്പോള്‍ ശേഷിച്ച എട്ടിലും പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ എട്ടാമതയാണ് സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്.

ജാഫറുടെ റാങ്കിങില്‍ ഏഴാമതുള്ള ക്യാപ്റ്റന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്ഷര്‍ പട്ടേലാണ്. പ്ലേഏഒാഫ് നഷ്ടായ മറ്റൊരു ടീമാണ് അവര്‍. പോയിന്റ് പട്ടികയില്‍ ആറാമതായിരുന്നു ഡിസി. 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് ഡിസി ജയിച്ചത്. മികച്ച താരനിരയുണ്ടായിട്ടും അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അക്ഷറിനായില്ല.

രാജസ്ഥാന്‍ റോയല്‍സിനെ ഇത്തവണ പ്ലേഓഫില്‍ എത്തിച്ചിട്ടും ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ജാഫര്‍ നല്‍കിയ റാങ്ക് ആറാണ്. ഇതിന്റെ കാരണം എന്താണെന്നു പക്ഷെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടില്ല. മുംബൈയുമായുള്ള അവസാന മാച്ചില്‍ 30 റണ്‍സിനു ജയിച്ചതോടെയാണ് 16 പോയിന്റോടെ ആര്‍ആര്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയത്.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

പരാഗിനും മുകൡലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ. സീസണിന്റെ ആദ്യ പകുതിയില്‍ ഒരു ജയം പോലുമില്ലാതെ വലഞ്ഞ ശേഷം രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ടീമാണ് കെകെആര്‍. പക്ഷെ പ്ലേഓഫില്‍ കടന്നില്ല. 14 മാച്ചുകളില്‍ ആറെണ്ണത്തില്‍ ജയിച്ച അവര്‍ ഏഴാമതും ഫിനിഷ് ചെയ്തു.

പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരാണ് നാലാം റാങ്കിലുള്ള ക്യാപ്റ്റന്‍. സീസണിന്റെ ആദ്യ പകുതിയില്‍ ഉജ്ജ്വല പ്രകടനം നടത്തിയിട്ടും രണ്ടാം പകുതിയില്‍ തുടരെ ആറു കളികള്‍ തോറ്റാണ് അവര്‍ പുറത്തായത്. പോയിന്റ് പട്ടികയില്‍ അഞ്ചാസ്ഥാനം കൊണ്ട് പിബികെഎസ് തൃപ്തിപ്പെട്ടു.

RAJAT PATIDAR

ജാഫറുടെ റാങ്കില്‍ മൂന്ന്, രണ്ട് സ്ഥാനങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ്/ ഇഷാന്‍ കിഷന്‍ എന്നിവരുമാണ്. എസ്ആര്‍എച്ചിനെ പ്ലേഓഫിലെത്തിച്ചതില്‍ ഇഷാനും നിര്‍ണായക റോളുണ്ടെന്നും അതിനാലാണ് രണ്ടാംസ്ഥാനത്തു കമ്മിന്‍സിനൊപ്പം ചേര്‍ത്തതെന്നും ജാഫര്‍ വ്യക്തമാക്കി.

നമ്പര്‍ വണ്‍ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുത്തത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിധറിനെയാണ്. കഴിഞ്ഞ തവണ ആര്‍ബിസിയെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഇത്തവണ ടീമിനു ആദ്യം യോഗ്യത നേടിക്കൊടുത്തതായും ടോപ്പ് 2വില്‍ എത്തിച്ചതായും ജാഫര്‍ നിരീക്ഷിച്ചു.

Story first published: Monday, May 25, 2026, 14:38 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+