Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവും റുതുവുമല്ല, ചെന്നൈയുടെ ശരിക്കുള്ള പ്രശ്‌നം അവന്‍!!! തുറന്നടിച്ച് ഇര്‍ഫാന്‍

തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പതറവെ ടീമിന്റെ ഏ്റ്റവും വലിയ പ്രശ്‌നം എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ടീമിലെ ഒരു പ്രധാന താരത്തെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഞായറാഴ്ച നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 42 റണ്‍സിന്റെ പരാജയമാണ് സിഎസ്‌കെയ്ക്കു നേരിട്ടത്. ഇതോടെ സീസണിലെ മൂന്നാം തോല്‍വിയും റുതുരാജ് ഗെയ്ക്വാദും സംഘവും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

NOOR AHMAD

അവനാണ് ശരിക്കുള്ള പ്രശ്‌നം

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീസണില്‍ പ്രധാന തലവേദനയായി മാറിയ താരത്തെ ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയത്. ഇതു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണോ, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദോ അല്ല എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ഇപ്പോള്‍ സിഎസ്‌കെയുടെ പ്രധാന തലവേദനയായി മാറിയിരിക്കുന്നതെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം. റോയല്‍ ടചാലഞ്ചേഴ്‌സുമായുള്ള കഴിയില്‍ കളിയില്‍ 21 കാരന് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. നാലോവറില്‍ 49 റണ്‍സും അദ്ദേഹം വാരിക്കോരി നല്‍കുകയും ചെയ്തു. ഈ മല്‍സരത്തില്‍ മാത്രമല്ല, ഇതിനകം കളിച്ച മൂന്നു കളിയിലും നൂര്‍ ഫ്‌ളോപ്പായിരുന്നു.

'നൂര്‍ അഹമ്മദാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പ്രശ്‌നം. ഈ സീസണില്‍ അവന്‍ ഇതിനകം 10 ഓവറുകളോളം ബൗള്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ വഴങ്ങിയത് 100ന് മുകളില്‍ റണ്‍സാണ്.

ഒരു വിക്കറ്റ് പോലും നൂറിനു ലഭിക്കുകയും ചെയ്തിട്ടില്ല. റണ്ണപ്പിനിടെയുള്ള ആംഗിള്‍ കറക്ടാക്കിയാല്‍ അവന്റെ അലൈന്‍മെന്റ് മെച്ചപ്പെടുകയും ചെയ്യും. കൂടാതെ ഒരു ഭാഗത്തേക്കു വീഴുന്ന നൂറിന്റെ കൈ ഇതോടെ നേരെയാവുമെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സിഎസ്‌കെയുടെ പ്രധാന ബൗളറായിരുന്നു നൂര്‍. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ബൗളറും അദ്ദേഹമായിരുന്നു. 14 ഇന്നിങ്‌സുകളിലായി നൂര്‍ പിഴുതത് 24 വിക്കറ്റുകളാണ്.

പക്ഷെ ഇത്തവണ അഫ്ഗാന്‍ സ്പിന്നറുടെ ഫോമില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. വിക്കറ്റുകളൊന്നും ലഭിക്കുന്നില്ലെന്നു മാത്രമല്ല, എതിര്‍ ടീം ബാറ്റര്‍മാര്‍ നൂറിനെ ശരിക്കും പഞ്ഞിക്കിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

ഹെന്‍ട്രിക്കു വിമര്‍ശനം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ ദയനീയ ബൗളിങ് കാഴ്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിയെ ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു.

MATT HENRY

മാറ്റ് ഹെന്‍ട്രിയുടെ ബൗളിങ് പ്രകടനത്തില്‍ ഞാന്‍ വളരെയധികം നിലാശനാണ്. കാരണം ടീമിലേക്കു ഒരുപാട് അനുഭവസമ്പത്ത് കൊണ്ടുവരുന്ന വിദേശ ബൗളറാണ് അദ്ദേഹം. നേരത്തേ നല്ല പ്രകടനങ്ങള്‍ നടത്തുകയും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിയുകയും ചെയ്തിട്ടുള്ളയാളാണ് ഹെന്‍ട്രി.

പക്ഷെ ഈ ഐപിഎല്ലില്‍ ആ തരത്തിലുള്ള ബൗളിങ് പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. പരിചയസമ്പത്തുള്ള ബൗളര്‍ ഒരിക്കലും ഹാഫ് വോളി എറിയില്ല. വിരാട് കോലി ക്രീസില്‍ നിന്നും സ്‌റ്റെപ്പൗട്ട് ചെയ്ത് ബാറ്റ് ചെയ്യുന്നത് കണ്ട അന്‍ഷുല്‍ കംബോജ് ബൗണ്‍സറിലൂടെയാണ് പുറത്താക്കിയത്.

എന്നാല്‍ കോലി ഈ തരത്തില്‍ ഷോട്ടുകള്‍ കളിക്കുന്നതു കണ്ട ശേഷവും ഹെന്‍ട്രി ഫുള്‍ ലെങ്ത്ത് ബോളുകള്‍ എറിഞ്ഞതയും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍സിബിക്കെതിരേ മൂന്നോവറില്‍ 36 റണ്‍സ് വഴങ്ങിയ ഹെന്‍ട്രിക്ക് വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

Story first published: Monday, April 6, 2026, 21:19 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+