Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈക്കു പിന്നാലെ കെകെആറിനും സഞ്ജുവിനെ വേണ്ട!! നോട്ടം മറ്റൊരാളെ, സഞ്ജുവിന്റെ ഭാവിയെന്ത്?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. ടീം വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞെങ്കിലും ഇനി എങ്ങോട്ടെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനായി ഒരു ശ്രമം നടത്തിയെങ്കിലും റോയല്‍സിന്റെ ഡിമാന്റ്് കേട്ടതോടെ പിന്‍മാറിയിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അദ്ദേഹത്തിനു വേണ്ടി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം. പക്ഷെ ഇപ്പോള്‍ അവരും സഞ്ജുവിനെ വേണ്ടെന്നു വച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. പകരം ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കായി കെകെആര്‍ നീക്കവും ആരംഭിച്ചിരിക്കുകയാണ്.

KL RAHUL

ആരാണ് ആ താരം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിട്ടുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം കെഎല്‍ രാഹുലിനാണ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍, കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ഡിസി ടീമിന്റെ ഭാഗമായ താരമാണ് അദ്ദേഹം. തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ ടീമിന്റെ റണ്‍വേട്ടക്കാരനുമായി മാറിയിരുന്നു.

ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കം കെകെആര്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്യാപ്റ്റന്‍സി കൂടി ഏറ്റെടുക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കായുള്ള തിരച്ചിലിലാണ് കെകെആര്‍ ടീം. നേരത്തേ അവര്‍ പ്രഥമ പരിഗണന നല്‍കിയത് സഞ്ജു സാംസണിനായിരുന്നു. പക്ഷെ ഇപ്പോള്‍ സഞ്ജുവിനെ വിട്് കെകെആര്‍ രാഹുലിനു പിറകെയാണ്.

ടീമിലെ ഏതെങ്കിലും താരത്തെ വിട്ടുകൊടുക്കുന്നതിനൊപ്പം പണവും നല്‍കി അദ്ദേഹത്തെ സ്വന്തമാക്കാനാണ് ഫ്രാഞ്ചൈസിയുടെ പ്ലാന്‍. പക്ഷെ ടീമിലെ ഐക്കണ്‍ താരമായി മാറിയ അദ്ദേഹത്തെ കൈവിടാന്‍ ഡിസി തയ്യാറാവുമോയന്നതാണ് ചോദ്യം.

ഡിസിക്കായി കഴിഞ്ഞ തവണ 53.90 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 539 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തതും അദ്ദേഹം തന്നെ. കെകെആര്‍ മാത്രമല്ല, ചൈന്നൈ സൂപ്പര്‍ കിങ്‌സിനും രാഹുലിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വ്യക്തമാവുന്നത്.

അതേസമയം, കഴിഞ്ഞ സീസണില്‍ കെകെആറിന്റെ കീപ്പര്‍മാര്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും അഫ്ഗാനിസ്താന്റെ റഹമാനുള്ള ഗുര്‍ബാസുമായിരുന്നു. ബാറ്റിങില്‍ രണ്ടു പേരും ഒരുപോലെ ഫ്‌ളോപ്പായി മാറി. പുതിയ ക്യാപ്റ്റമായി എത്തിയ അജിങ്ക്യ രഹാനെയക്കും നായകനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ഇതേ തുടര്‍ന്നാണ് അടുത്ത സീസണിലേക്കു പുതിയൊരു ക്യാപ്റ്റനെയും ഇഇന്ത്യന്‍ കീപ്പറെയുമെല്ലാം അവര്‍ നോട്ടമിടുന്നത്.

SANJU SAMSON

സഞ്ജു എങ്ങോട്ട്?

സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയിലേക്കു നോക്കുമ്പോള്‍ പ്രവചനം ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ആദ്യം ചെന്നൈ സൂപ്പര്‍ കിങ്‌സും ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും അദ്ദേഹത്തിനായുള്ള നീക്കത്തില്‍ നിന്നും പിന്‍മാറിയതോടെ ട്രേഡിങ് വിന്‍ഡോയില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസി രംഗത്തു വരുമോയെന്നാണ് അറിയാനുള്ളത്.

നിലവില്‍ മറ്റു ടീമുകളൊന്നും സഞ്ജുവിനു വേണ്ടി താല്‍പ്പര്യം കാണിച്ചതായി റിപ്പോര്‍ട്ടുകളില്ല. ട്രേഡിങ് വിന്‍ഡോയില്‍ അദ്ദഹത്തെ മറ്റു ടീമുകള്‍ക്കു കൈമാറാനുള്ള നീക്കം വിജയിച്ചില്ലെങ്കില്‍ ലേലത്തിനു മുമ്പ് റിലീസ് ചെയ്യുകയെന്നതു മാത്രമാവും രാജസ്ഥാന്‍ റോയല്‍സിനു മുന്നിലുള്ള വഴി.

ലേലത്തിനുള്ള പൂളില്‍ ഉള്‍പ്പെടുകയാണെങ്കില്‍ വലിയൊരു തുക തന്നെ സഞ്ജുവിനു ലഭിക്കുമെന്നതില്‍ സംശയവുമില്ല. എന്നാല്‍ ടീം വിടാനുള്ള തീരുമാനം പിന്‍വലിച്ച് റോയല്‍സില്‍ തന്നെ അദ്ദേഹം തുടര്‍ന്നു കളിക്കാനുള്ള സാധ്യതയും പൂര്‍ണമായും തള്ളാന്‍ സാധിക്കില്ല.

Story first published: Wednesday, August 27, 2025, 9:31 [IST]
Other articles published on Aug 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+