For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിനല്ല, അടുത്ത ലേലത്തില്‍ ഏറ്റവും തുക ഈ താരത്തിന്!! ആരെന്നറിയാം

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ സമയമെത്തിയിരിക്കുകയാണ്. ആരെയൊക്കെ നിലനിര്‍ത്തണമെന്നു തീരുമാനിച്ചതിനു ശേഷം വരാനിരിക്കുന്ന ലേലത്തില്‍ സ്വന്തമാക്കേണ്ട കളിക്കാരുടെ ലിസ്റ്റും തയ്യാറാക്കാനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. മിനി താരലേലത്തെ കുറിച്ചുള്ള നിര്‍ണായക സൂചനനകള്‍ പുറത്തു വന്നു കഴിഞ്ഞു. ഡിസംബര്‍ രണ്ടാംവാരമായിരിക്കും ലേലമെന്നാണ് വിവരം.

അതിനു മുന്നോടിയായി അടുത്ത മാസം 15ന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റും ബിസിസിഐക്കു ഫ്രാഞ്ചൈസികള്‍ നല്‍കുകയും വേണം. മിനി താരലേലമായതിനാല്‍ തന്നെ ഒരുപാട് വലിയ കളിക്കാരെ അടുത്ത തവണ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയവരും പുതുതായി രജിസ്റ്റര്‍ ചെയ്തവരുമെല്ലാം ലേലത്തിലുണ്ടാവും.

CAMERON GREEN

ആരാവും ലേലത്തില്‍ ഇത്തവണ ഏറ്റവുമധികം തുകയ്ക്കു വിറ്റു പോവുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണടക്കം ഇത്തവണ ലേലത്തിന്റെ ഭാഗമായേക്കും. പക്ഷെ ലേലത്തില്‍ അദ്ദേഹത്തേക്കാള്‍ തുക ലഭിച്ചേക്കുക മറ്റൊരാള്‍ക്കായിക്കും. അതു ആരാണെന്നു നോക്കാം.

വന്‍ ഡിമാന്റുറപ്പ്

ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായിയിരിക്കും വരാനിരിക്കുന്ന മിനി താരലേലത്തില്‍ ഏറ്റവുമധികം തുക ലഭിച്ചേക്കുകയെന്നു ക്രിക്ക്ബസാണ് (Cricbuzz) ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പരിക്കു കാരണം കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ താരമാണ് അദ്ദേഹം. മെഗാ താരലേലത്തില്‍ നിന്നും ഗ്രീന്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ ഫിറ്റായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്ന അദ്ദേഹത്തെ അടുത്ത ലേലത്തില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

വെടിക്കെട്ട് ബാറ്ററും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറും കൂടിയാണ് 26 കാരനായ ഗ്രീന്‍. ന്യൂബോള്‍ ബൗളറായി മാത്രമല്ല, ഡെത്ത് ഓവറുകളിലും അദ്ദേഹത്തെ ടീമുള്‍ക്കു ഉപയോഗിക്കാം. ഈ ഓള്‍റൗണ്ട് മികവ് തന്നെയാണ് ഗ്രീനിനെ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി മാറ്റിയിരിക്കുന്നത്.

നിരവധി ഫ്രാഞ്ചൈസികള്‍ ഇതിനകം അദ്ദേഹത്തെ നോട്ടമിട്ടു കഴിഞ്ഞു. കാരണം ടി20 ഫോര്‍മാറ്റില്‍ ഗ്രീനിനെ പോലെ ഏതു റോളിലും മുതല്‍ക്കൂട്ടായി മാറുന്ന കളിക്കാര്‍ക്കു വലിയ ഡിമാന്റാണുള്ളത്. പ്രായവും മികച്ച ഫോമുമെല്ലാം അദ്ദേഹത്തിന്റെ താരമൂല്യം ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇതിനകം രണ്ടു ഐപിഎല്‍ സീസണുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഇതു കൊണ്ടു തന്നെ സാന്നിധ്യമറിയിക്കാന്‍ ഗ്രീനിനായിട്ടുണ്ട്.

എത്ര ലഭിക്കും?

ഡിസംബറില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ 23-26 കോടി രൂപ വരെയെങ്കിലും കാമറൂണ്‍ ഗ്രീനിനു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ലേലത്തിനു മുമ്പ് പഴ്‌സില്‍ വലിയൊരു തുക ബാക്കിയുള്ള ഫ്രാഞ്ചൈസിക്കു മാത്രമേ അദ്ദേഹത്തെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.

2023ലെ ഐപിഎല്ലിലൂടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ ഗ്രീന്‍ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. അന്നു 17.5 കോടിയെന്ന വലിയ തുകയ്ക്കാണ് അദ്ദേഹത്തെ അവര്‍ വാങ്ങിയത്. മൂല്യത്തിനൊത്തം പ്രകടനം തന്നെ അരങ്ങറ്റ സീസണില്‍ താരം കാഴ്ചവയ്ക്കുകയും ചെയ്തു.

CAMERON GREEN

16 മല്‍സരങ്ങളില്‍ നിന്നും 160.28 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 452 റണ്‍സാണ് ഗ്രീന്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ബൗളിങിലാവട്ടെ ആറു വിക്കറ്റുകളും പിഴുതു.

സീസണില്‍ മുംബൈ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം അവര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുകയും ചെയ്തു. പക്ഷെ സീസണിനു ശേഷം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ട്രേഡ് വിന്‍ഡോയില്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുംബൈ വില്‍ക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വാങ്ങുന്നതിനു വേണ്ടി പണമില്ലാത്തതു കാരണമാണ് മുംബൈ ഇങ്ങനെയൊരു നീക്കം നടത്തിയത്. ആര്‍സിബിയുടെ കുപ്പായത്തിലും ഗ്രീന്‍ മോശമാക്കിയില്ല.

13 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 143.26 സ്‌ട്രൈക്ക് റേറ്റില്‍ 255 റണ്‍സ് സ്‌കോര്‍ ചെയ്തു. പക്ഷെ മുംബൈിലേതു പോലെ ബാറ്റിങില്‍ ഇവിടെ ഗ്രീനിനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല.ബൗളിങിലാണ് താരത്തെ കൂടുതല്‍ ഉപയോഗിച്ചത്. 10 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, October 13, 2025, 7:18 [IST]
Other articles published on Oct 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+