Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലേലത്തില്‍ ഏറ്റവും തുക ആ താരത്തിന്!! സഞ്ജു മൂന്നാമന്‍, ഞെട്ടിച്ച് എഐ പ്രവചനം

ഐപിഎല്ലിന്റെ മിനി താരലേലത്തെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അടുത്ത മാസം രണ്ടാം വാരത്തോടെ ലേലമുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനും പ്രതീക്ഷിക്കാം. ഈ മാസം 15 ആയിരിയിക്കും നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയെന്നും സൂചനകളുണ്ട്.

കഴിഞ്ഞ മെഗാ ലേലത്തിലേതു പോലെ ഒരുപാട് താരങ്ങള ഇത്തവണത്തെ ലേലത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. റിലീസ് ചെയ്യപ്പെടുന്ന ചില വമ്പന്‍ കളിക്കാരും കഴിഞ്ഞ സീസണ്‍ മിസ്സായ താരങ്ങളുമായിരിക്കും മിനി താരലേലത്തിലെ പ്രധാന ആകര്‍ഷണം. ഐപിഎല്ലിന്റെ എക്കാലത്തെയും വിലയേറിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇന്ത്യന്‍ കീപ്പര്‍ റിഷഭ് പന്തിനു അവകാശപ്പെട്ടതാണ്.

SANJU RAHUL

കഴിഞ്ഞ ലേലത്തിലാണ് അദ്ദേഹത്തെ 27 കോടിയെന്ന ഞെട്ടിക്കുന്ന തുകയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്. ഇതു ഇനി വരാനിരിക്കുന്ന മിനി ലേലത്തില്‍ തകര്‍ക്കപ്പെടുമോയെന്നതാണ് അറിയാനുള്ളത്. മിനി ലേലത്തില്‍ ആര്‍ക്കാവും ഏറ്റവുമധികം തുക ലഭിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ.

സാധ്യത മൂന്നു പേര്‍ക്ക്

റിഷഭ് പന്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തിരുത്താന്‍ സാധ്യതയുള്ളത് പ്രധാനമായു മൂന്നു പേരായിരിക്കും. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരമാണെങ്കില്‍ ശേഷിച്ച ഒരാള്‍ ഓസ്‌ട്രേലിയയന്‍ കളിക്കാരനുമാണ്. ഇവര്‍ക്കു 28 മുതല്‍ 31 കോടി വരെ ലഭിച്ചേക്കുകയും ചെയ്യും. ഇതിലെ ഒരാള്‍ ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്.

2023ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ അരങ്ങേറിയ ഗ്രീന്‍ 2024ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായും കളിച്ചിരുന്നു. പക്ഷെ പുറംഭാഗത്തിന്റെ ശസ്ത്രക്രിയ കാരണം കഴിഞ്ഞ ലേലത്തില്‍ നിന്നും അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു.

കളിക്കളത്തിലേക്കു അടുത്തിടെ തിരിച്ചെക്കിയ ഗ്രീന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം ഓസീസിനായി ടി20യില്‍ 168.92 സ്‌ട്രൈക്ക് റേറ്റില്‍ 258 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനും കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനുമുള്ള കഴിവാണ് ഗ്രീനിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ലേലത്തില്‍ പല ഫ്രാഞ്ചൈസികളും അദ്ദേഹത്തിനായി രംഗത്തിറങ്ങുകയും ചെയ്യും. 28 മുതല്‍ 32 കോടി വരെ ഗ്രീനിനു ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള മറ്റൊരു താരം. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണെങ്കിലും അദ്ദേഹം ടീം വിട്ടേക്കുമന്നൊണ് റിപ്പോര്‍ട്ടുകള്‍. കഴിവ് തെളിയിച്ച ക്യാപ്റ്റനും മുന്‍നിര, മധ്യനിര ബാറ്ററും കൂടിയാണ് രാഹുല്‍. ഇതു ലേലത്തില്‍ ഡിമാന്റും വര്‍ധിപ്പിക്കും.

26 മുതല്‍ 30 കോടി വരെയാവും മിനി താരലേലത്തില്‍ രാഹുലിനു ലഭിച്ചേക്കുക. പുതിയ ക്യാപ്റ്റനെ ലക്ഷ്യമിടുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുപ്പെടെ ചില വമ്പന്‍ ടീമുകള്‍ ലേലത്തില്‍ അദ്ദേഹത്തിനായി മല്‍സരരംഗത്തുണ്ടാവുകയും ചെയ്യും.

മലയാളി സൂപ്പര്‍ താരവും നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ടി20 വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ലേലത്തില്‍ വന്‍ തുക ലഭിച്ചേക്കാവുന്ന മൂന്നാമത്തെയാള്‍. 25 മുതല്‍ 28 കോടി വരെ അദ്ദേഹത്തിനു കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

CAMERON GREEN

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു തീരുമാനിച്ചു കഴിഞ്ഞു. ട്രേഡ് വിന്‍ഡോയില്‍ ടീം മാറാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ ലേലത്തില്‍ അദ്ദേഹത്തെ പ്രതീക്ഷിക്കാം. മികച്ച ക്യാപ്റ്റനും അഗ്രസീവ് ബാറ്ററും കഴിവുറ്റ കീപ്പറുമായ സഞ്ജുവിനെ സ്വന്തമാക്കാന്‍ ഏതു ടീമും ആഗ്രഹിക്കും.

പ്രവചനമിങ്ങനെ

ഈ മൂന്നു പേരില്‍ കാമറൂണ്‍ ഗ്രീനിനാണ് ലേലതത്തില്‍ ഏറ്റവുമുയര്‍ന്ന തുക കിട്ടുകയെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. എകദേശം 30 കോടിയോളം രൂപയാവും അദ്ദേഹത്തിനു ലഭിച്ചേക്കുക. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇവയിലൊരു ടീം ഗ്രീനിനെ സ്വന്തമാക്കിയേക്കുകയും ചെയ്യുമെന്നും പ്രവചനത്തില്‍ പറയുന്നു.

Story first published: Wednesday, November 5, 2025, 15:54 [IST]
Other articles published on Nov 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+