IPL 2026: അവനു ഭയം!! സഞ്ജുവും സൂര്യയുമല്ല; ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരേ ശ്രീകാന്ത്, ഈ കാരണം
ഐപിഎല്ലില്‍ ഇത്തവണത്തെ രണ്ടാം എല്‍ ക്ലാസിക്കോയിലും പരാജയത്തിലേക്കു കൂപ്പുകുത്തിയ മുംബൈ ഇന്ത്യന്‍സിനെതിരേ കെ ശ്രീകാന്ത്. ചെപ്പോക്കില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ സിഎസ്‌കെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആഘോഷിച്ചത്.
നേരത്തേ മുംബൈയിലെ വാംഡെയിലും എംഎഐയെ ചെന്നൈ വാരിക്കളഞ്ഞിരുന്നു. 103 റണ്‍സിന്റെ വലിയ മാര്‍ജിനിലുള്ള ജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും അന്നു നേടിയത്. കളിഞ്ഞ ദിവസം നടന്ന മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായിട്ടാണ് ശ്രീകാന്ത് വിമര്‍ശിച്ചത്.

ഹാര്‍ദിക്കിന് ഭയം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ക്യാപ്റ്റന്‍സിയിലം ബാറ്റിങിലും ഹാര്‍ദിക് പാണ്ഡ്യ ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങെടുത്താല്‍ 23 ബോളില്‍ രണ്ടു ഫോറടക്കം 18 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ബൗളിങിലാവട്ടെ രണ്ടോവറില്‍ 17 റണ്‍സ് വഴങ്ങിയ ഹാര്‍ദിക്കിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.
'ഹാര്‍ദിക് പാണ്ഡ്യക്കു ബാറ്റില്‍ ബോള്‍ കൊള്ളിക്കാന്‍ കഴിയില്ല. കൂടാതെ ബൗള്‍ ചെയ്യാനും ഭയമാണ്. പവര്‍പ്ലേയില്‍ സ്വയം ബൗള്‍ ചെയ്യുന്നതിനു പകരം അവന്‍ കൃഷ് ഭഗത്തിന് ബോള്‍ നല്‍കുകയായിരുന്നു. ടീമുകള്‍ ഭഗതത്തിന് അടിച്ചു പറത്തുകയാണ്, എന്നിട്ടും, പവര്‍പ്ലേയില്‍ സ്വയം ബൗള്‍ ചെയ്യാന്‍ ഹാര്‍ദിക്കിനു ഭയമാണ്'.
'വളരെയധികം ദയനീയമായിട്ടാണ് ഹാര്‍ദിക് പാണ്ഡ്യ കളിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളൊരു ക്യാപ്റ്റനായിട്ടാണ് മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നത്. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും എന്തു ചെയ്യണമെന്ന് മുംബൈയ്ക്കു യാതൊരു ക്ലൂയും ഇല്ലായിരുന്നു.
ബാറ്റിങിനിടെ ഹാര്‍ദിക് പാണ്ഡ്യ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യാന്‍ ശ്രമിച്ചത്? അതു മനസ്സിലാക്കുക കടുപ്പം തന്നെയാണ്. ഇനിയങ്ങോട്ട് ആരും ഹാര്‍ദിക്കിനെതിരേ ലെങ്ത്ത് ബോളുകള്‍ എറിയാന്‍ പോവുന്നില്ല. പകരം ശരീരം ലക്ഷ്യമിട്ടായിരി്ക്കും ബൗള്‍ ചെയ്യുക, അതു വഴി കുടുക്കുകയും ചെയ്യും. ടീമുകള്‍ ഹാര്‍ദിക്കിനെ പൂര്‍ണമായും ലോക്ക് ചെയ്യുകയാണ്'- ശ്രീകാന്ത് വിശദമാക്കി.
ഹാര്‍ദിക്കിന്റെ കരിയറിലെ ഏറ്റവും മോശം ഐപിഎല്‍ സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബാറ്റിങില്‍ ഹാര്‍ദിക്കിന്റെ ശരാശരി 21ല്‍ താഴെയാണെങ്കില്‍ ബൗളിങിലെ ഇക്കോണമി റേറ്റ് 12നും അടുത്താണ്.
തിലകിനു വിമര്‍ശനം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനായി ബാറ്റിങില്‍ നിറംമങ്ങിയ തിലക് വര്‍മയെയും കെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ഈ സീസണില്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും പരിതാപകരമാണ്. ശേഷിച്ച എട്ടിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും തിലക് നേടിയിട്ടുമില്ല.

കഴിഞ്ഞ കളിയില്‍ ചെന്നൈക്കെതിരേ അഞ്ചാം നമ്പറിലാണ് അദ്ദേഹം ബാറ്റിങിനെത്തിയത്. പക്ഷെ ആദ്യ ബോള്‍ മുതല്‍ റണ്ണെടുക്കാന്‍ തിലക് ശരിക്കും ബുദ്ധിമുട്ടി. എട്ടുു ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ.
'തിലക് വര്‍മ സിഎസ്‌കെയ്‌ക്കെതിരേ ഒന്നിനു പിറകെ ഒന്നായി ബോളുകള്‍ പാഴാക്കി കൊണ്ടിരുന്നു. അതോടെയാണ് സമ്മര്‍ദ്ദവും തുടങ്ങിയത്. അവന്‍ വളരെ ഓര്‍ഡിനറിയായിട്ടാണ് കളിക്കുന്നത്. ആ സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ ഈ സീസണില്‍ തിലക് ശരിക്കും ബുദ്ധിമുട്ടുകയാണ്.
സൂര്യപ്രകാശമുള്ള ഒരു ദിവസം വേനല്‍ക്കാവമാവില്ല. അതുപോലെ തന്നെ ഒരു നല്ല ഇന്നിങ്‌സ് കളിച്ചതു കൊണ്ടു മാത്രം കാര്യവുമില്ല. തിലകിനെ മുംബൈ ടീമില്‍ നിന്നുമൊഴിവാക്കണം. വളരെ മോശമാണ് അവന്റെ ബാറ്റിങ്. തിലകിനു പകരം ഏതെങ്കിലുമൊരു പുതിയ ബാറ്ററെ മുംബൈ കൊണ്ട വരണം'- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഒമ്പത് ഇന്നിങ്‌സുകളാണ് ഈ സീസണില്‍ തിലക് കളിച്ചത്. 25 താഴെ ശരാശരിയില്‍ നേടാനായത് 193 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications