Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവോ, സൂര്യയോ അല്ല!! ആ ഷോക്കില്‍ എനിക്ക് ആദ്യ സന്ദേശം അവന്റേത്, ജിതേഷ് പറയുന്നു

ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന റോയസല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ തുറുപ്പുചീട്ടുകളിലൊരാളാണ് ഫിനിഷറും ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ ജിതേഷ് ശര്‍മ. കഴിഞ്ഞ എഡിഷനില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്ന അദ്ദേഹം കന്നി സീസണില്‍ തന്നെ ടീമിനു ആദ്യം കിരീടം നേടിക്കൊടുത്ത് ഭാഗ്യതാരമായി മാറിയിരിക്കുകയാണ്.

ഇനി ഇത്തവണയും ജിതേഷ് ഫോം തുടര്‍ന്നാല്‍ കിരീടം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചാംപ്യന്‍മാര്‍.

അതിനിടെ കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ അവസാന നമിഷം തഴയപ്പെട്ടതിന്റെ നിരാശയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ലോകകപ്പ് സ്‌ക്വാഡില്‍ ഫിനിഷര്‍ റോളില്‍ ഉറപ്പായും ഉണ്ടാവുമെന്നിരിക്കെയായിരുന്നു ജിതേഷ് ഒഴിവാക്കപ്പെട്ടത്.

JITESH SHARMA

ഫ്‌ളോപ്പായി കൊണ്ടിരുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കുകയും പകരം സഞ്ജു സാംസണിനെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കി ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയതോടെയാണ് ജിതേഷും പുറത്തായത്. അദ്ദേഹത്തിനു പകരം സഞ്ജുവിനു പകരം ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ കഴിയുന്ന ഇഷാന്‍ കിഷനെ ബാക്കപ്പ് കീപ്പറായുംം ടീമിലെടുക്കുകയായിരുന്നു.

ആദ്യത്തെ സന്ദേശം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കവെ ഒഴിവാക്കപ്പെട്ടതിന്റെ നിരാശയില്‍ ഇരിക്കവെ ആദ്യം സന്ദേഷമയച്ച ടീമംഗം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് ജിതേഷ് ശര്‍മയുടെ വെളിപ്പെടുത്തല്‍. രണ്‍വീര്‍ അല്ലാബാദഡിയയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹാര്‍ദിക് പാണ്ഡ്യ വളരെ സ്മാര്‍ട്ട് ക്രിക്കറ്ററാണ്. അദ്ദേഹവുമായി ഞാന്‍ ഒരുപാട് തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ബറോഡയ്ക്കു വേണ്ടി ഞാന്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ എന്താണ് ചെയ്യുന്നതെന്നു വളരെ നന്നായി അറിയുന്നായാളാണ് ഹാര്‍ദിക്.

അദ്ദേഹത്തിന്റെ ജീവിതചര്യ അതിശയിപ്പിക്കുന്നതാണ്. നീന്തല്‍, യോഗ, ബാറ്റിങ്, ബൗളിങ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും, ഹാര്‍ദിക്കിനെ പോലെ പ്രവര്‍ത്തിക്കുന്ന മറ്റാരുമില്ല. ഹാര്‍ദിക് ഭായിയാണ് ഏറ്റവും സഹായിക്കുന്നയാള്‍.

HARDIK PANDYA

ഹാര്‍ദിക്കിന്റെയത്ര ബാറ്റുകള്‍ വിതരണം ചെയ്യുന്ന മറ്റാരെയും ഞാന്‍ കാണുകയും ചെയ്തിട്ടില്ല. അതു മാത്രമല്ല, കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എന്റെ പേര് ഇല്ലാതെ പോയപ്പോള്‍ ആദ്യം മെസേജ് അയച്ചതും അദ്ദേഹമാണെന്നും ജിതേഷ് വെളിപ്പെടുത്തുന്നു.

ഒരു വ്യക്തിയെന്ന നിലയിലും ക്രിക്കറ്ററെന്ന നിലയിലും ഇനിയും വളരാനാണ് ഹാര്‍ദിക് അന്നു അയച്ച സന്ദേശത്തില്‍ എന്നോടു പറഞ്ഞത്. മറ്റുള്ളവരും എനിക്കു സന്ദേശങ്ങള്‍ അയച്ചിരുന്നു.

അവരെല്ലാം ക്രിക്കറ്റര്‍മാരുമായിരുന്നു. അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, രവി ബിഷ്‌നോയ് തുടങ്ങിയവരെല്ലാമുണ്ട്. അവര്‍ അതു എന്തായാലും ചെയ്യുകയും വേണം. കാരണം അവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളുമാണെന്നും ജിതേഷ് വ്യക്തമാക്കി.

തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തി വീണ്ടും ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍ ലോകകപ്പ് ഹീറോയിസത്തോടെ സഞ്ജു സാംസണും ഇഷാന്‍ കിഷനും ടി20 ടീമില്‍ സ്ഥാനം ഭദ്രമാക്കിയതിനാല്‍ ഇനിയൊരു തിരിച്ചുവരവ് ജിതേഷിന് കഠിനമായിരിക്കും.

അതേസമയം, 32 കാരനായ ജിതേഷ് 16 ടി20കളിലാണ് ഇതിനകം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളത്. ഇവയില്‍ 12 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 151.48 സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സ് നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സുമാണ്. ലോവര്‍ ഓര്‍ഡറുകളില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ കൂടുതല്‍ ബോള്‍ നേരിടാനുള്ള അവസരവും ജിതേഷിന് ലഭിക്കാറില്ല.

Story first published: Thursday, March 26, 2026, 11:31 [IST]
Other articles published on Mar 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+