Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പന്തിനും താഴെ സഞ്ജു!! ഈ ഐപിഎല്ലിലെ ബെസ്റ്റ് കീപ്പര്‍ ഈ താരം, മുകുള്‍ പറയുന്നു

ഐപിഎല്ലിന്റെ ഓരോ സീസണിലും പുതിയ താരോദയങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ടൂര്‍ണമെന്റ് മൂന്നാം വാരത്തിലേക്കു കടന്നപ്പോഴേക്കും ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു ഹീറോയെ ലഭിച്ചിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുകുള്‍ ചൗധരിയാണിത്.

ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടാണ് രാജസ്ഥാനില്‍ നിന്നുള്ള ഈ 21 കാരന്റെ തലവര മാറിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഴേ്‌സുമായുള്ള അവസാന മാച്ചില്‍ എല്‍എസ്ജി തോല്‍വിക്കരില്‍ നില്‍ക്കെയാണ് അവിശ്വസനീയ ഇന്നിങ്‌സിലുടെ മുകുള്‍ ലഖ്‌നൗവിന്റെ സര്‍പ്രൈസ് ഹീറോയായത്. വെറും 27 ബോളില്‍ ഏഴു കൂറ്റന്‍ സിക്‌സറടക്കം പുറത്താവാതെ മുകുള്‍ വാരിക്കൂട്ടിയത് 54 റണ്‍സാണ്.

MUKUL CHOUDHARY

ഈ ഒരൊറ്റ പ്രകടനം കൊണ്ടു തന്നെ പുതിയ ചര്‍ച്ചാവിഷയമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് മുകുള്‍. ആരെയാണ് അദ്ദേഹം തലപ്പത്ത് നിര്‍ത്തിയതെന്ന നോക്കാം.

ബെസ്റ്റ് കീപ്പറാര്?

വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഈ ഐപിഎല്‍ സീസണില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍മാരെയാണ് രണ്ട് വീതം ഓപ്ഷനുകളായി മുകുള്‍ ചൗധരിക്കു നല്‍കിയത്. അവരില്‍ നിന്നായിരുന്നു ശരിക്കുള്ള നമ്പര്‍ വണ്‍ ആരാണെന്നു 21 കാരന്‍ ചൂണ്ടിക്കാണിച്ചത്.

മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റൊരു സൗത്താഫ്രിക്കന്‍ കീപ്പറായ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരെയായിരുന്നു മുകുളിനു ആദ്യത്തെ ഓപ്ഷന്‍ നല്‍കിയത്. ഡികോക്കിനെ തള്ളിയ മുകുള്‍ കേമനായി ചൂണ്ടിക്കാട്ടിയത് ക്ലാസെനെയാണ്.

അടുത്തത് ക്ലാസെന്‍, എസ്ആര്‍എച്ചിന്റെ തന്നെ ഇന്ത്യന്‍ വെടിക്കെട്ട് താരം ഇഷാന്‍ കിഷന്‍ എന്നിവരായിരുന്നു. ഇവിടെയും ഇഷാന് മുകളിലാണ് ക്ലാസെനെന്നായിരുന്നു മുകുളിന്റെ വിലയിരുത്തല്‍.

ക്ലാസെന്റെ അടുത്ത എതിരാളിയായി വന്നത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറായിരുന്നു. ഇത്തവണയും ക്ലാസെനെന്നായിരുന്നു യുവതാരത്തിന്റെ മറുപടി.

തുടര്‍ന്ന് ക്ലാസെന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം ധ്രുവ് ജുറേല്‍ ഇതിലാരെ ബെസ്റ്റായി തിരഞ്ഞെടുക്കുമെന്നായിരുന്നു. ക്ലാസെനെന്നു തന്നെ മുകുള്‍ മറുപടിയും നല്‍കി. പിന്നാലെ ക്ലാസെനൊപ്പമുള്ള ഓപ്ഷന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂവിന്റെ ജിതേഷ് ശര്‍മയായിരുന്നു. ഉത്തരം വീണ്ടും ക്ലസെന്‍ തന്നെ.

പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലെന്‍ തുടങ്ങിയവരെയെല്ലാം ഓപ്ഷനായി നല്‍കിയെങ്കിലും മുകുളിനു ക്ലാസെനെ വിടാന്‍ ഭാവമില്ലായിരുന്നു.

SANJU DHONI

അടുത്തതായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരവും ടി20 ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണായിരുന്നു. അവിടെയും ക്ലാസെനയാണ് മുകുള്‍ മുന്നില്‍ നിര്‍ത്തിയത്. പക്ഷെ ഇതിനു പിറകെ ക്ലാസെന്റെ ആധിപത്യം അവസാനിക്കുകയും ചെയ്തു. അതാവട്ടെ ഒരു സര്‍പ്രൈസ് താരത്തിന്റെ വകയയുമായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ടി20യില്‍ അത്ര മികച്ച റെക്കേര്‍ഡുമില്ലാത്ത റിഷഭ് പന്താണ് ക്ലാസെനെ ഓവര്‍ടേക്ക് ചെയ്തത്. ക്ലാസെനേക്കാള്‍ മികച്ച കീപ്പര്‍ ബാറ്ററാണ് മുകുളെന്നാണ് മുകുളിന്റെ വിലയിരുത്തല്‍.

അവസാനമായി റിഷഭിനൊപ്പം നല്‍കിയ ഓപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസവും മുന്‍ നായകനുമായ എംഎസ് ധോണിയായിരുന്നു. ഇവരില്‍ ധോണി തന്നെയാണ് ബെസ്‌റ്റെന്നും മുകുള്‍ പറയുകയും ചെയ്തു.

Story first published: Saturday, April 11, 2026, 18:40 [IST]
Other articles published on Apr 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+