For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റസ്സലും വെങ്കിയുമല്ല, ഏറ്റവും വിലയേറിയ താരമാവുക അവന്‍!! ചോപ്രയുടെ പ്രവചനം

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള റീട്ടെന്‍ഷന്‍ ലിസ്റ്റ് മുഴുവന്‍ ഫ്രാഞ്ചൈസികളും പുറത്തു വിട്ടതിനു പിന്നാലെ ഇനി ലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. അടുത്ത മാസം 16നാണ് മിനി താരലേലം നടക്കാനിരിക്കുന്നത്. ചില വമ്പന്‍ കളിക്കാര്‍ ഒഴിവാക്കപ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു ലേലത്തില്‍ വലിയ ഡിമാന്റും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരം ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. എക്‌സിലൂടെയാണ് ലേലത്തില്‍ ആര്‍ക്കാവും ഏറ്റവുമധികം തുക ലഭിക്കുകയെന്നു അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

CAMERON GREEN

ആരാവും ആ താരം?

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍, ശ്രീലങ്കയുടെ യുവ പേസര്‍ മതീശ പതിരാന, സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ട താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ഇവര്‍ ആരുമാവില്ല അടുത്ത ലേലത്തിലെ മൂല്യമേറിയ താരമാവുകയെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.

ലേലത്തിലെ ഏറ്റവും വില കൂടിയ താരം കാമറൂണ്‍ ഗ്രീനെന്നാണ് എക്‌സിലൂടെ ആകാശ് ചോപ്ര പ്രവചിച്ചത്. ബാറ്റും ബോളും കൊണ്ടു കളിയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്ന യുവതാരങ്ങളിലൊരാളാണ് അദ്ദേഹം. ആധുനിക ക്രിക്കറ്റിലെ പുതിയ ജാക്വസ് കാലിസായി മാറാന്‍ ഗ്രീനിനു സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു വട്ടം ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരടക്കം പല ടീമുകളും അടുത്ത സീസണിലേക്ക മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറെ നോട്ടമിടുന്നുണ്ട്. അവരുടെയെല്ലാം പ്രധാന നോട്ടപ്പുള്ളി ഗ്രീന്‍ തന്നെയായിരിക്കും.

അതുകൊണ്ടു തന്നെ ലേലത്തില്‍ ഓസീസ് താരത്തിന്റെ മൂല്യവും കുത്തനെ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. 20 മുതല്‍ 25 കോടി വരെ ഗ്രീനിനു ലഭിച്ചേക്കുമെന്നാണ് പലരും പ്രവചിക്കുന്നത്.

2023ലെ ഐപിഎല്ലില്‍ ലേലത്തിന്റെ ഭാഗമായപ്പോള്‍ വന്‍ ഡിമാന്റുണ്ടായിരുന്ന താരമാണ് ഗ്രീന്‍. അന്നു ഓസീസ് ഓള്‍റൗണ്ടര്‍ക്കു വേണ്ടി ത്രികോണ പോരാട്ടം തന്നെയാണ് കണ്ടത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് അദ്ദേഹത്തിനായി പോരടിച്ചത്.

ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം 17.5 കോടി രൂപയ്ക്കു ഗ്രീനിനെ മുംബൈ സ്വന്തമാക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം അന്നു മാറുകയും ചെയ്തിരുന്നു.

CAMERON GREEN

ഗ്രീനിന്റെ കരിയര്‍

ഐപിഎല്ലില്‍ വെറും രണ്ടു സീസണുകള്‍ മാത്രമേ കളിച്ചിട്ടുളളൂവെങ്കിലും മികച്ച ഇംപാക്ടുണ്ടാക്കാന്‍ കാമറൂണ്‍ ഗ്രീനിനു സാധിച്ചിരുന്നു. 2023ലെ എഡിഷനില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് 26കാരനായ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അരങ്ങേറിയത്. കന്നി സീസണില്‍ ബാറ്റിങിലും ബൗൡങിലും ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിക്കുകയുംചെയ്തു.

16 മല്‍സരങ്ങളിലായി 50.22 എന്ന മികച്ച ശരാശരിയില്‍ 160.28 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 452 റണ്‍സ് ഗ്രീന്‍ അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 100 റണ്‍സുമാണ്. ബൗളിങെടുത്താല്‍ 9.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും ഗ്രീന്‍ സ്വന്തമാക്കിയിരുന്നു.

ഓള്‍റൗണ്ട് പ്രകടനം നടത്തിയിട്ടും സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ കൈവിട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വാങ്ങാല്‍ പഴ്‌സില്‍ മതിയായ പണമില്ലാത്തതു കാരണം ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുംബൈ വില്‍ക്കുകയായിരുന്നു. ആര്‍സിബിയിലും താരം ഹിറ്റായി മാറി.

13 മല്‍സരങ്ങളില്‍ നിന്നും 143.26 സ്‌ട്രൈക്ക് റേറ്റില്‍ 255 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 8.62 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളുമെടുത്തു. പക്ഷെ സീസണിനു ശേഷം ഗ്രീനിനെ ആര്‍സിബി കൈവിട്ടു. പരിക്കു കാരണം മെഗാ ലേലത്തില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്യുകയായിരുന്നു.

Story first published: Sunday, November 16, 2025, 12:10 [IST]
Other articles published on Nov 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+