Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സും മുംബൈയും ചെന്നൈയുമല്ല, സഞ്ജുവിനിഷ്ടം ഈ ടീമിനെ!! മറുപടി വൈറല്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയഴിച്ച ശേഷം പുതിയൊരു ടീമിലേക്കു ചേ്‌ക്കേറാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍. ദീര്‍ഘകാലമായി റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് മറ്റൊരു ടീമില്‍ അദ്ദേഹം ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നത്.

എന്നാല്‍ ഐപിഎല്ലില്‍ സഞ്ജു ഏതു ടീമിന്റെ ഫാനാണെന്നു ആര്‍ക്കെങ്കിലും അറിയാമോ? അതിനെ കുറിച്ച് ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. സക്‌സസ് പോയിന്റിന്റെ സ്‌പോര്‍ട്‌സ് കാസ്റ്റില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ടീം ഏതാണെന്നു അദ്ദേഹം വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ ഈ മറുപടി വൈറലാവുകയും ചെയ്തു.

SANJU SAMSON

ഇഷ്ടടീമേത്?

റേഡിയോ ജോക്കിയും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മിഥുന്‍ രമേഷുമായി സംസാരിക്കവെയാണ് ഐപിഎല്ലില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ടീം ഏതാണെന്ന ചോദ്യത്തിനു സഞ്ജു സാംസണ്‍ രസകരമായ മറുപടി നല്‍കിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലേക്കു വരുന്നതിനു മുമ്പ് പുറമെ നിന്നും ഏറ്റവുമധികം ഇഷ്ട പ്പെട്ടിരുന്ന ഐപിഎല്‍ ടീം ഏതാണെന്നായിരുന്നു മിഥുന്റെ ചോദ്യം.

ഈ ചോദ്യം തന്നെ കുഴപ്പിക്കാനുദ്ദേശിച്ച് തന്നെയാണെന്നു അറിയാമായിരുന്നതിനാല്‍ തന്നെ അല്‍പ്പനേരം ആലോചിച്ച് ഇരുന്നതിനു ശേഷമാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു നിറഞ്ഞ ചിരിയോടെ കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നായിരുന്നു സഞ്ജു നല്‍കിയ ഉത്തരം.

പൊട്ടിച്ചിരിയോടെയാണ് മിഥുന്‍ ഇതിനോടു പ്രതികരിച്ചത്. എക്കാലത്തെയും ഡിപ്ലോമാറ്റിക്കായിട്ടുള്ള ഉത്തമെന്നായിരുന്നു ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതു കേട്ട സഞ്ജുവും പൊട്ടിചിരിക്കുകയും തംപ്‌സ് കാണിക്കുകയും ചെയ്തു.

എന്നെ റെഡ് ഹാന്റായി പിടിച്ചുവെന്നാണ് തോന്നിയതെന്നും മറ്റെന്തെങിലും പറയേണ്ടത് ആവശ്യമാണെന്നും തോന്നിതയായി ആ ചോദ്യത്തെ കുറിച്ച് അദ്ദേഹം പറയുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തു നിന്നുമെത്തിയ ഏക ഐപില്‍ ടീമാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള. ആളുകള്‍ ഈ ഫ്രാഞ്ചൈസിയെ ഇന്നും ഏറെ ഇഷ്ടപ്പെടുകയും ആഘോഷിക്കുകയും ചെയ്യുന്നു. എന്റെ സീനിയര്‍ താരങ്ങള്‍ ഈ ടീമിനായി കളിക്കുന്നതു കണ്ടിട്ടുണ്ട്.

നാട്ടില്‍ നിന്നുമൊരു ഐപിഎല്‍ ടീം കൊച്ചിയിലൊക്കെ കളിക്കുമ്പോള്‍ അതു ഏറെ ആവേശം കൊള്ളിക്കുന്ന കാര്യവുമായിരുന്നു. കേരളത്തില്‍ ഒരുപാട് സെലിബ്രേഷനുകളും നടന്നിരുന്നു. കൊച്ചി ടീമിനായി കളിക്കണമെന്നും ഞാനും ആഗ്രഹിച്ചിരുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

അതേസമയം, ഒരേയൊരു ഐപിഎല്‍ സീസണില്‍ മാത്രമേ കൊച്ചി ടസ്‌കേഴ്‌സ് കേരയുടെ കളി കാണാന്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കു ഭാഗ്യമുണ്ടായുള്ളൂ. 2010ലായിരുന്നു കൊച്ചി ടീം അങ്കത്തിനിറങ്ങിയത്.

ഈ സീണിനു ശേഷം ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ ബിസിസിഐ റദ്ധാക്കുകയായിരുന്നു. അനുവദിക്കപ്പെട്ട സമയത്തിനുള്ള ബാങ്ക് ഗ്യാരണ്ടിയായി തുക കെട്ടി വയ്ക്കുന്നതില്‍ ഫ്രാഞ്ചൈസി പരാജപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ധനെയായിരുന്നു കൊച്ചി ടീമിന്റെ ക്യാപ്റ്റന്‍. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ ബ്രെന്‍ഡന്‍ മക്കെല്ലം, ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഡ്ജ്, കേദാര്‍ യാദവ്, ഇംഗ്ലണ്ടിന്റെ ഒവെയ്‌സ് ഷാ, പാര്‍ഥീവ് പട്ടേല്‍. ആര്‍പപി സിങ്, മലയാളി താരം ശ്രീശാന്ത്. വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ കൊച്ചി ടീമിന്റെ ഭാഗമായിരുന്നു.

Story first published: Wednesday, October 15, 2025, 12:54 [IST]
Other articles published on Oct 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+