Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോക്കോയല്ല, എന്റെ ഹീറോ മറ്റൊരാള്‍!! അതിലും കേമനാരുണ്ട്? അര്‍ജുന്‍ ചോദിക്കുന്നു

ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റരമാരിലൊരാളും ഇന്ത്യന്‍ അഭിമാനവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രിയങ്കരനാണ് ഓള്‍റൗണ്ടര്‍ അര്‍ജുന്‍. അച്ഛന്റെ പെരുമയോടു നീതി പുലര്‍ത്തനായില്ലെങ്കിലും ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള സ്വപ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനുമുള്ളത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം കഴിവ് പുറത്തെടുക്കാന്‍ മതിയായ അവസരം ലഭിച്ചില്ലെങ്കിലും ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഭാഗ്യം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് അര്‍ജുന്‍. കഴിഞ്ഞ മിനി താരലേത്തിലാണ് ജൂനിയര്‍ സച്ചിനെ എല്‍എസ്ജി വാങ്ങിയത്.

YUVRAJ SINGH

അച്ഛനെ കൂടാതെ ക്രിക്കറ്റില്‍ താന്‍ ഏറ്റവുമധികം ആരാധിക്കുകയും മാതൃകയായി കാണകയും ചെയ്യുന്ന ക്രിക്കറ്റര്‍മാരെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജുന്‍. ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്.

യുവിയാണ് ഹീറോ

ഇന്ത്യന്‍ വൈറ്റ് ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും ഇതിഹാസ ഓള്‍റൗണ്ടറും രണ്ടു തവണ ലോകകപ്പ് വിന്നറുമായ യുവരാജ് സിങാണ് ആരാധനാ പാത്രമെന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തുന്നു.

'തീര്‍ച്ചയായും അത് യുവരാജ് സിങാണ്, അദ്ദേഹത്തിന്റെ ബാറ്റിങ് ഏറെ ഇഷ്ടം. അതിലും മികച്ചതായി എന്താണുള്ളത്? ബാക്ക് ലിഫ്റ്റും ഗ്രിപ്പും കുറേക്കൂടി മെച്ചപ്പെടുത്തുന്നതിന് ഞാന്‍ അദ്ദേഹത്തിനൊപ്പം അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്'- അര്‍ജുന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സമാനതകളില്ലാത്ത താരം തന്നെയായിരുന്നു യുവി. അതു പോലെയൊരു കംപ്ലീറ്റ് പാക്കേജായ മറ്റൊരു മാച്ച്് വിന്നര്‍ അതിനു മുമ്പോ, ശേഷമോ ഇന്ത്യക്കു ഉണ്ടായിട്ടില്ലെന്നു തന്നെ നിസംശയം പറയാം.

വിവിധ ഫോര്‍മാറ്റുകളായി 399 മല്‍സരങ്ങളില്‍ യുവി ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. 34.98 ശരാശരിയോടെ 11,686 റണ്‍സ് നേടുകയും ചെയ്തു. 17 സെഞ്ച്വറികളും 71 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ബൗളിങിലാവട്ടെ 147 വിക്കറ്റുകളും നേടി. ഇതാണ് യുവിയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം.

ഫേവറിറ്റ് ഓള്‍റൗണ്ടര്‍

ക്രിക്കറ്റിലെ ആരാധനാ പാത്രം യുവരാജ് സിങാണെങ്കിലും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഓള്‍റൗണ്ടണ്ടര്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കപില്‍ ദേവാണന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. 1983ല്‍ ഇന്ത്യയെ ആദ്യമായി ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് കപില്‍.

KAPIL DEV

ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഗംഭീര പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി ഇന്ത്യക്കു വേണ്ടി 356 മല്‍സരങ്ങളിലാണ് കപില്‍ കളിച്ചിട്ടുള്ളത്.

9,031 റണ്‍സടിച്ച അദ്ദേഹം 687 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ബാറ്റിങില്‍ ഒമ്പതു സെഞ്ച്വറികളും 41 ഫിഫ്റ്റികളും കപിലിന്റെ പേരിലുണ്ട്. അതേസേമയം, ഇഷ്ടപ്പെട്ട ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ കപിലിനെ മാത്രമല്ല, ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെയും അര്‍ജുന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Wednesday, April 1, 2026, 19:43 [IST]
Other articles published on Apr 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+