Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍സിബിയും ജിടിയുമല്ല, കപ്പടിക്കുക ആ ടീം!! പ്ലേഓഫിലെ ഏറ്റവും കിടു ആരെന്ന് പറഞ്ഞ് അക്ഷര്‍

19ാം ഐപിഎല്‍ സീസണിന്റെ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് 70ാം മാച്ചില്‍ വിജയവുമായി സീസണ്‍ അവസാനിപ്പിച്ചത്. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ ഗ്രൗണ്ടില്‍ 40 റണ്‍സിനു അവര്‍ തകര്‍ത്തുവിടുകയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയല്‍ ആറാംസ്ഥാനത്ത് സീസണ്‍ അവസാനിപ്പിക്കാനും അവര്‍ക്കു സാധിച്ചു.

ഇനി ചൊവ്വാഴ്ച മുതല്‍ പ്ലേഓഫ് പോരാട്ടങ്ങളാണ്. സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്വാളിഫയര്‍ വണ്ണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സുമായും എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും.

AXAR PATEL

ഈ നാലു ടീമുകളില്‍ കിരീടമുയര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ആരാണെന്നു പ്രവചിച്ചിരിക്കുകയാണ് ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍. കഴിഞ്ഞ ദിവസം കെകെആറുമായുള്ള പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വമ്പന്‍ പ്രവചനം. ഇതേക്കുറിച്ചു നോക്കാം.

ആരാണ് ഫേവറിറ്റ്?

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മിന്നുന്ന വിജയത്തിനു ശേഷമാണ് പ്ലേഓഫിലെത്തിയവരില്‍ ഏറ്റവും ശക്തരായ ടീം ആരാണെന്നു അക്ഷര്‍ പട്ടേലിനോടു ആങ്കറും മുന്‍ സ്പിന്നറുമായ മുരളി കാര്‍ത്തിക് ചോദിച്ചത്. അല്‍പ്പമൊന്നു ആലോചിച്ചതിനു ശേഷം അദ്ദേഹം ഇതിനു മറുപടിയും നല്‍കുകയായിരുന്നു.

'സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പ്ലേഓഫിലെത്തിയ നാലു പേരില്‍ ഏറ്റവും കരുത്തരായി കാണപ്പെടുന്നത്. അവരുടെ ടോപ്പ് ത്രീ സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ പിടിച്ചുനിര്‍ത്തുകയെന്നത് ഏറെ കടുപ്പം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ എസ്ആര്‍എച്ചിനെയാണ് ഏറ്റവും ശക്തരായി ഞാന്‍ തിരഞ്ഞെടുക്കുക'- അക്ഷര്‍ വിശദമാക്കി.

ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രവേശനം. യഥാര്‍ഥത്തില്‍ ഒന്നാംസ്ഥാനത്തു തന്നെ അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ കഴിയേണ്ടതായിരുന്നു, പക്ഷെ നെറ്റ് റണ്‍റേറ്റില്‍ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

SRH TEAM

ആര്‍സിബി, ജിടി, എസ്ആര്‍എച്ച് എന്നീ ടോപ്പ് ത്രീയിലെ ടീമുകള്‍ക്കെല്ലാം 18 പോയിന്റ് വീതമാണ് ലഭിച്ചത്. നെറ്റ് റണ്‍റേറ്റിലാണ് ഇവരെല്ലാം വേര്‍തിരിക്കപ്പെട്ടത്. ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് +0.783 ആണെങ്കില്‍ ജിടിയുടേത് +0.695 ആണ്. എന്നാല്‍ +0.524 നെറ്റ് റണ്‍റേറ്റുള്ള ഓറഞ്ച് ആര്‍മി മൂന്നാമതുമാവുകയായിരുന്നു.

രണ്ടാം കിരീടം

രണ്ടാം ഐപിഎല്‍ ട്രോഫിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഇത്തവണ ലക്ഷ്യമിടുന്നത്. 2016ല്‍ ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അവരുടെ കന്നിക്കിരീട നേട്ടം.

അന്നു ത്രില്ലിങ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ടു റണ്‍സിനു വീഴ്ത്തുകയായിരുന്നു. വാര്‍ണറായിരുന്നു അന്നു കപ്പുയര്‍ത്തിയ ക്യാപ്റ്റനെങ്കില്‍ ഇത്തവണ മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായ കമ്മിന്‍സ് നായകസ്ഥാനത്തുണ്ട്.

2016ലെ ഐപിഎല്‍ വിജയത്തിനു ശേഷം രണ്ടു തവണ എസ്ആര്‍എച്ച് ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനകരികെ കാലിടറുകയായിരുന്നു. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും 2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് അവരെ വീഴ്ത്തിയത്. ഈ രണ്ടു പേരും ഇത്തവണ പ്ലേഓഫില്‍ എത്തിയിട്ടുമില്ല.

ഈ സീസണില്‍ എസ്ആര്‍എച്ചിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും അവര്‍ തോറ്റിരുന്നു. ബാറ്റിങില്‍ അതിശക്തരായിരുന്നെങ്കിലും ബൗളിങിലെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാണിക്കപ്പെട്ടു.

പിന്നീട് ബൗളിങ് കോമ്പിനേഷന്‍ ആകെ മാറ്റിയ അവര്‍ പുതുമുഖ പേസര്‍മാരായ സാക്വിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ തുടങ്ങിവരെയെല്ലാം പരീക്ഷിച്ചു നോക്കാനും തീരുമാനിക്കുകയായിരുന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കുമായി മാറി. മാത്രമല്ല പരിക്കു കാരണം ആദ്യത്തെ പകുതിയോളം മാച്ചുകള്‍ നഷ്ടമായ കമ്മിന്‍സ് പിന്നീട് ടീമിനൊപ്പം ചേര്‍ന്നതോടെ ബൗളിങ് കൂടുതല്‍ ശക്തമാവുകയും ചെയ്തു.

Story first published: Monday, May 25, 2026, 7:00 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+