Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സിനെ നയിക്കേണ്ടത് പരാഗല്ല!! അവന്‍, ദ്രാവിഡിനെ മാറ്റിയത് മണ്ടത്തരം

ഐപിഎല്‍ ട്രോഡ് വിന്‍ഡോയില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഉടന്‍ ചേരാനിരിക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍ ആരാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തു നിന്നും ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയ തീരുമാനത്തെ കൈഫ് വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് ചെന്നൈ റോയല്‍സും തമ്മില്‍ ധാരണയിലെത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മലയാളി താരത്തിനു പകരം ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരെ റോയല്‍സിനു ചെന്നൈ പകരം നല്‍കുകയും ചെയ്യും.

YASAHASVI JAISWAL

പുതിയ ക്യാപ്റ്റന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ വൈസ് ക്യാപ്റ്റന്‍ ഇന്ത്യയുടെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. അതുകൊണ്ടു തന്നെ സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ നായകസ്ഥാനത്തേക്കു മുന്‍തൂക്കം ലഭിക്കുകയും അദ്ദേഹത്തിവും. പക്ഷെ പരാഗിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്ന അഭിപ്രായമാണ് മുഹമ്മദ് കൈഫിനുള്ളത്.

റിയാന്‍ പരാഗ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുകയാണ്്. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളത് യശസ്വി ജയ്‌സ്വാളിനാണ്. നിങ്ങള്‍ക്കു അതു എഴുതിത്തള്ളാനും കഴിയില്ല.

എന്റെ അഭിപ്രായത്തില്‍ ജയ്‌സ്വാളാണ് റോയല്‍സിന്റെ അടുത്ത ക്യാപ്റ്റനാവേണ്ടയാള്‍. കാരണം ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവനു സാധിക്കുന്നുണ്ട്. ഇന്ത്യക്കു വേണ്ടി ടി20യിലും ഏകദിനത്തിലും. ഇപ്പോള്‍ കളിക്കാന്‍ കഴിയുന്നില്ലെന്നതു ജയ്‌സ്വാളിന്റെ നിര്‍ഭാഗ്യമാണ്.

ഈ രണ്ടു ഫോര്‍മാറ്റുകളിലും ദേശീയ ടീമിനായി കളിക്കാന്‍ അവന്‍ റെഡിയാണ്. പക്ഷെ അവിടെ വിരാട് കോലിയും രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമെല്ലാമുള്ളതിനാല്‍ അവനു ചാന്‍സ് ലഭിക്കുന്നില്ല. തന്റെ ഊഴത്തിനായി ജയ്‌സ്വാളിനു കാത്തു നില്‍ക്കേണ്ടതുണ്ട്. ബാറ്റ് കൊണ്ട് തനിക്കു സാധിക്കുന്നതെല്ലാം അവന്‍ ചെയ്തു കഴിഞ്ഞു.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കാനായതു കാരണം സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂടുതല്‍ അനുഭവ സമ്പത്തും ജയ്‌സ്വാളിനുണ്ടാവും. ഇനി അവനു പകരം റിയാന്‍ പരാഗിനെയാണ് റോയല്‍സ് അടുത്ത ക്യാപ്റ്റനാക്കുന്നതെങ്കില്‍ കൂടുതല്‍ സമയം നല്‍കുകയും വേണമെന്നും കൈഫ് ആവശ്യപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ റോയല്‍സിനെ നയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇവയില്‍ ടീമിനെ നയിച്ചതാവട്ടെ പരാഗുമാണ്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലാണ് അദ്ദേഹം ക്യാപ്റ്റനായത്. ഇതില്‍ ടീ ജയിച്ചത് വെറും രണ്ടെണ്ണത്തില്‍ മാത്രവുമാണ്.

RAHUL DRAVID

ദ്രാവിഡിനെ മാറ്റിയതെന്ത്?

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡിനെ മാറ്റിയ തീരുമാനത്തെയും മുഹമ്മദ് കൈഫ് ചോദ്യം ചെയ്തു. കഴിഞ്ഞ സീസണ്‍ മാത്രമാണ് അദ്ദേഹം ടീമിനെ പരിശീലിപ്പച്ചത്. റോയല്‍സി ഫിനിഷ് ചെയ്യാനാത് ഒമ്പതാംസ്ഥാനത്തുമായിരുന്നു.

രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം വിട്ടത് രാജസ്ഥാന്‍ റോയല്‍സിനു വലിയ നഷ്ടമാണ്. കാരണം വിജയവും തോല്‍വികളുമെല്ലാം സംഭവിക്കാം. നിങ്ങള്‍ക്കു എല്ലാ വര്‍ഷവും നന്നായി കളിക്കാന്‍ കഴിയില്ല. ഇന്ത്യയെ 2024ലെ ടി20 ലോകകപ്പില്‍ ജേതാക്കളാക്കിയ ശേഷമാണ് ദ്രാവിഡ് റോല്‍സിലേക്കു വരുന്നത്.

രോഹിത് ശര്‍മയ്‌ക്കൊപ്പം കോച്ചെന്ന നിലയില്‍ അദ്ദേഹം വളരെ നന്നായി ചെയ്തിട്ടുമുള്ളതാണ്. ദ്രാവിഡിന്റേത് പഴയ ശൈലിയിലുള്ള കോച്ചാണ്. അതുകൊണ്ടാണ് അതു രോഹിത്തിനൊപ്പം നന്നായി വര്‍ക്കായത്. അദ്ദേഹത്തെ പോലെയൊരു കോച്ചിനെ നിങ്ങള്‍ക്കു ലഭിക്കില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 10, 2025, 12:40 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+