Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വൈഭവിന് മാത്രമല്ല, ഇവര്‍ക്കും വേണം ടീം ഇന്ത്യയുടെ കോള്‍!! ഇതാ നാലു പേര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് ജസ്പ്രീത് ബുംറ മുതല്‍ യശസ്വി ്ജയ്‌സ്വാള്‍ വരെ നിരവധി പ്രതിഭാശാലികളായ താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഓരോ സീസണിലും പുതിയ താരോദയങ്ങള്‍ക്കും ടൂര്‍ണമെന്‍ സാക്ഷിയാവാറുമുണ്ട്. ഇത്തവണത്തെ സീസണില്‍ മുകുള്‍ ചൗധരി, പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ തുടങ്ങിയ പുതിയ ഹീറോസും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുന്ന കൗമാര താരം വൈഭവ് സൂര്യവംശിയെ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ 15 കാരനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

AYUSH MHATRE

എന്നാല്‍ വൈഭവ് മാത്രമല്ല വേറെയും ചില യുവതാരങ്ങള്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ടീമിലേക്കു വിളി കാത്തിരിക്കുകയാണ്. ആരൊക്കെയാണ് ഈ പുതുമുഖ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

ആയുഷ് മാത്രെ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ അഗ്രസീവ് മുന്‍നിര ബാറ്റര്‍ ആയുഷ് മാത്രെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ 18 കാരന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് നായകനുമാണ്. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും വരാനിടയുള്ള താരം കൂടിയാണ് മാത്രെ.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായി സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്ന അദ്ദേഹം ഇത്തവണ ടീമിലെ അവിഭാജ്യ ഘടകവുമായിരിക്കുകയാണ്. അഗ്രസീവ് റോളും ആങ്കര്‍ റോളും ഒരുപോലെ വഴങ്ങുന്ന താരം കൂടിയാണ് മാത്രെ. വൈഭവ് സൂര്യവംശിക്കു പിന്നാലെ ഈ യുവതാരത്തെയും ടീം ഇന്ത്യയില്‍ നമുക്കു പ്രതീക്ഷിക്കാം.

സമീര്‍ റിസ്വി

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇംപാക്ട് പ്ലെയറായി ഇറങ്ങി തുടര്‍ച്ചതായി രണ്ടു മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ താരമാണ് 22 കാരായ സമീര്‍ റിസ്വി. ഫിനിഷിങില്‍ മികവ് തെളിയിച്ച അശുതോഷ് ശര്‍മയെ പോലും പിന്തള്ളിയാണ് വമ്പനടിക്കാരനായ താരം ഡിസി മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചുപറ്റിയിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായി പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുളള താരമാണ് റിസ്വി. ഐപിഎല്ലിലേക്കു അദ്ദേഹത്തിനു വഴി തുറന്നതും ഇതാണ്. മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിസും ഡിസിയില്‍ ഇപ്പോള്‍ റിസ്വിയുടെ സമയം തെളിഞ്ഞിരിക്കുകയാണ്.

പ്രിന്‍സ് യാദവ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ 24 കാരനായ ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ഡല്‍ഹിയില്‍ നിന്നുള്ള അദ്ദേഹം ഇപ്പോള്‍ എല്‍എസ്ജിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ വിക്കറ്റുകളെടുക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

2024ലെ ഡല്‍ഹി പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് പ്രിന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. അന്നു റിഷഭ് പന്ത് നയിച്ച പുരാനി ഡല്‍ഹി 6ന്റെ താരമായിരുന്നു അദ്ദേഹം.

10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ പ്രിന്‍സ് സ്വന്തമാക്കുകയും ചെയ്തു. ഇതാണ് 2025ലെ ഐപിഎല്ലില്‍ പ്രിന്‍സിനെ എല്‍എസ്ജി ടീമിലുമെത്തിച്ചത്. ഈ സീസണില്‍ ഇതിനകം നാലു മാച്ചില്‍ ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു.

SUYASH SHARMA

സുയാഷ് ശര്‍മ

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്പിന്നര്‍ സുയാഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമിലേക്കു വിളി പ്രതീക്ഷിച്ചിരിക്കുന്ന നാലാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി 8.84 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ 22 കാരനായ താരം പിഴുതിരുന്നു.

ഇത്തവണയും ആര്‍സിബി ഇലവനില്‍ സുയാഷിനെ നമുക്കു കാണാം. മൂന്നു മാച്ചില്‍ നിന്നും 8.72 ഇക്കോണമി റേറ്റില്‍ സുയാഷ് നേടിയതാവട്ടെ നാലു വിക്കറ്റുകളുമാണ്.

Story first published: Tuesday, April 14, 2026, 16:33 [IST]
Other articles published on Apr 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+