Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ബുംറയും ഹസരംഗയുമല്ല!! സഞ്ജുവിനെ 'വെള്ളം കുടിപ്പിച്ചത്' ഈ ബൗളര്‍, അറിയാം

മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തിലും അദ്ദേഹം മിന്നിക്കുകയാണ്. ടീമിന്റെ കുതിപ്പില്‍ വലിയ റോള്‍ തന്നെയാണ് സഞ്ജുവിനുള്ളത്.

ദീര്‍ഘകാലമായി ഐപിഎല്ലിന്റെ ഭാഗമായതിനാല്‍ തന്നെ ലോക ക്രിക്കറ്റിലെ വമ്പന്‍ ബൗളര്‍മാരെയെല്ലാം നേരിടാന്‍ അദ്ദേഹത്തിനു അവസരവും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ സഞ്ജുവിനെ ഏറ്റവും ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളര്‍ ആരാണ്? മുമ്പ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഈ ബൗളര്‍ ആരാണെന്നറിയാം.

SUNIL NARINE

ആ ബൗളറാര്?

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുവിന്റെ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയോ അല്ല സഞ്ജു സാംസണിനെ വെള്ളം കുടിപ്പിച്ച ആ ബൗളര്‍. മറിച്ച് മറ്റൊരു ബൗളറുടെ പേരാണ് അദ്ദേഹം അന്നു പറഞ്ഞത്.

അതു മറ്റാരുമല്ല, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ എവര്‍ഗ്രീന്‍ താരവും വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ സുനില്‍ നരെയ്‌നാണ്.

'ഐപിഎല്ലില്‍ ഞാന്‍ നേരിടാന്‍ ഏറ്റവും വിഷമിച്ച ബൗളര്‍ സുനില്‍ നരെയാണ്. ഐപിഎല്ലില്‍ എനിക്കു അദ്ദേഹത്തിനെതിരേ നന്നായി കളിക്കാന്‍ കഴിഞ്ഞുവെങ്കിലും നേരിടാന്‍ ബുദ്ധിമുട്ടായിരുന്നു. നരെയ്ന്‍ കിടിലന്‍ ബൗളറാണ്'- എന്നായിരുന്നു ഒരു അഭിമുഖത്തില്‍ സഞ്ജുവിന്റെ വാക്കുകള്‍.

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ സുനില്‍ നരെയ്‌നെതിരേ അത്ര മികച്ച റെക്കോര്‍ഡല്ല സഞ്ജു സാംസണിന്റേത്. നരെയ്‌ന്റെ മിസ്റ്ററി സ്പിന്നിനെ മനസ്ലിലാക്കാന്‍ അദ്ദേഹം പലപ്പോഴും ബുദ്ധിമുട്ടുകയും ചെയ്തിട്ടുണ്ട്. ഇതു മലയാളി താരത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെയും ബാധിക്കുകയും ചെയ്തു.

ഇതിനകം നരെയ്‌നെതിരേ 89 ബോളുകളാണ് സഞ്ജു നേരിട്ടത്. ഇവയില്‍ നിന്നും 78.65 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 70 റണ്‍സ് മാത്രമാണ്. മൂന്നു തവണ വിക്കറ്റെടുക്കാനും നരെയ്‌നായിട്ടുണ്ട്. ഡോട്ട് ബോള്‍ ശതമാനം 38.2 ആണ്.

ഏറ്റവും അവസാനമായി ഈ ഐപിഎല്‍ സീസണില്‍ കഴിഞ്ഞ മാസം 14ന് ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടിയപ്പോഴാണ് സഞ്ജുവും നരെയ്‌നും അവസാനമായി മുഖാമുഖം വന്നത്. ഈ കൡയില്‍ നരെയ്‌നെതിരേ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

SANJU SAMSON

ഗംഭീര ഫോമില്‍

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയ ശേഷം മിന്നുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ ടോപ്‌സ്‌കോറര്‍ മാത്രമല്ല, ഓറഞ്ച് ക്യാപ്പിനായുള്ള റേസില്‍ അദ്ദേഹം ആറാമതുമുണ്ട്.

10 മല്‍സരങ്ങളില്‍ നിന്നും 57.42 എന്ന വളരെ മികച്ച ശരാശരിയില്‍ 402 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 167.50 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. ഇത്തവണ ഒന്നിലേറെ സെഞ്ച്വ്വറികളടിച്ച ഏക താരവും സഞ്ജു തന്നെ. മൂന്നു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Story first published: Friday, May 8, 2026, 16:16 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+