Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനായി 'ആശാനെ' ഇറക്കി കെകെആര്‍!! തെളിവ് പുറത്ത്, ചെന്നൈയുടെ മോഹം നടക്കില്ല?

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലല്ല, മറിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാവും സഞ്ജു സാംസണിനെ കണ്ടേക്കുകയെന്നു സൂചന. ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ രാജാന്‍ റോയല്‍സില്‍ നിന്നും റാഞ്ചാനുള്ള നീക്കങ്ങള്‍ ചെന്നൈ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

ഇക്കാര്യം സിഎസ്‌കെ ഒഫീഷ്യ ല്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ചെന്നൈ ടീമിന്റെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. സഞ്ജുവിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളും അവര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അതിനിടെയാണ് സിഎസ്‌കെയുടെ മോഹങ്ങള്‍ തകര്‍ത്ത് മലയാളി താരത്തെ പൊക്കാനുള്ള നീക്കങ്ങള്‍ അവര്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ റോയല്‍സ് വിട്ട് സഞ്ജു കെകെആറിലേക്കു ചേക്കേറിയേക്കുമെന്ന വമ്പന്‍ സൂചനയും അവര്‍ നല്‍കിയിരിക്കുകയാണ്. ഇതേക്കുറിച്ചറിയാം.

SANJU SAMSON BIJU GEORGE

ആദ്യകാല കോച്ചിന്റെ പോസ്റ്റ്

സഞ്ജു സാംസണിന്റെ ആദ്യ കോച്ച് മലയാളി കുടിയായ ബിജു ജോര്‍ജാണ്. ഇന്നു കാണുന്ന ലോകമറിയുന്ന ബാറ്ററിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ തുടക്കം ബിജുവില്‍ നിന്നാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ സ്‌കൗട്ടിങ് ഹെഡായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

സഞ്ജുവിനൊപ്പമുള്ള ബിജു ജോര്‍ജിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് കെകെആറിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. ചില ഓര്‍മകള്‍ സ്‌പെഷ്യലാണെന്നായിരുന്നു ആദ്യകാലത്തെ സഞ്ജുവിന്റെ ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്.

ബിജു ജോര്‍ജിന്റെ ഈ പോസ്റ്റ് വളരെ വേഗത്തില്‍ സോഷ്യല്‍ മീഡയില്‍ വൈറലാവുകയും ചെയ്തു. കെകെആറിന്റെ നിലവിലെ സ്‌കൗട്ടിങ് കോച്ച് കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ സഞ്ജുവിനെ കെകെആറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ക്യാപ്റ്റന്‍സിയുറപ്പ്

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയാല്‍ സഞ്ജു സാംസണിനു നായകസ്ഥാനം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. റുതുരാജ് ഗെയ്ക്വാദിനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. വൈസ് ക്യാപ്റ്റന്‍സി മാത്രമേ സഞ്ജുവിനു ലഭിക്കൂയെന്നാണ് സ്ഥിരീകരക്കാത്ത റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കുള്ള വരവ് ക്യാപ്റ്റന്‍സിയും സഞ്ജുവിനു സമ്മാനിക്കും. കാരണം നിലവിലെ നായകന്‍ അജിങ്ക്യ രഹാനെയെ അവര്‍ ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനായി കാണുന്നില്ല.

അതിനാല്‍ പുതിയൊരു ക്യാപ്റ്റനെയാണ് അടുത്ത സീസണില്‍ കെകെആര്‍ നോട്ടമിടുന്നത്. സഞ്ജുവിനെ സ്വന്തമാക്കാനായാല്‍ ഈ റോള്‍ അവര്‍ക്കു തീര്‍ച്ചയായും ധൈര്യമായി ഏല്‍പ്പിക്കാനും സാധിക്കും.

കഴിഞ്ഞ സീസണിലെ വിക്കറ്റ് കീപ്പര്‍മാരായ ക്വിന്റണ്‍ ഡികോക്കും റഹ്മാനുള്ള ഗുര്‍ബാസും ഫ്‌ളോപ്പായതിനാല്‍ മികച്ചൊരു ഇന്ത്യന്‍ കീപ്പറെയും കെകെആറിനു ആവശ്യമാണ്. സഞ്ജുവിനെ ലഭിച്ചാല്‍ ക്യാപ്റ്റന്‍സിക്കൊപ്പം കീപ്പിങും അവര്‍ക്കു ധൈര്യമായി ഏല്‍പ്പിക്കാം. അതിനാല്‍ അദ്ദേഹത്തിനു വേണ്ടി ഏതറ്റം വരെയും പോവാന്‍ കെകെആര്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചേക്കുകയും ചെയ്യും.

SANJU SAMSON

പക്ഷെ സഞ്ജുവിനെ ട്രേഡിങ് വിന്‍ഡോയില്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെന്നു കെകെആര്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തെ വില്‍ക്കാന്‍ റോയല്‍സ് തയ്യാറായാല്‍ അവര്‍ തീര്‍ച്ചായും രംഗത്തിറങ്ങുമെന്നുറപ്പാണ്.

സഞ്ജുവിനു പകരം തങ്ങളുടെ ഒന്നോ, രണ്ടോ കളിക്കാരെ കെകെആര്‍ പകരം വിട്ടുകൊടുത്തേക്കുകയും ചെയ്യും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ സഞ്ജുവിനു വേണ്ടി റോയല്‍സിനു നല്‍കാന്‍ കെകെആര്‍ തയ്യാറാണെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ വാങ്ങാനായില്ലെങ്കില്‍ ലേലത്തിന്റെ പൂളിലാവും അദ്ദേഹത്തെ പിന്നീട് കാണാനാവുക. അവിടെ നിന്നും സഞ്ജുവിനെ കൈക്കലാക്കുകയെന്നത് കെകെആറിനും സിഎസ്‌കെയ്ക്കും വലിയ കടുപ്പമായിരിക്കും.

കാരണം ലേലത്തില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റുണ്ടാവുകയും ഇതു വില കുത്തനെ ഉയത്തുകയും ചെയ്യും. അങ്ങനെ വന്നാല്‍ പഴ്‌സില്‍ കൂടുസല്‍ പണമുള്ളവര്‍ക്കു മാത്രമേ സഞ്ജുവിനെ കൈക്കലാക്കാന്‍ കഴിയുകയുള്ളൂ.

Story first published: Thursday, July 10, 2025, 17:56 [IST]
Other articles published on Jul 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+