Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ കാരണം മറ്റൊന്ന്!! ഉത്തപ്പ പറയും

രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ പുതിയൊരു തട്ടകത്തിലേക്കു മാറാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ ചൂടുപിടിക്കവെ ഇതിനു പിന്നിലെ കാരണമെന്തായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ട്രേഡിങ് വിന്‍ഡോയില്‍ തന്നെ വില്‍ക്കുകയോ, റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യവുമായി അദ്ദേഹം റോയല്‍സിനെ സമീപിച്ചതിനു പിന്നാലെ ഇതിന്റെ കാരണവുമായി ബന്ധപ്പെട്ട് പലതും പ്രചരിക്കുന്നുണ്ട്.

റോയല്‍സില്‍ ക്യാപ്റ്റന്‍സിക്കു വേണ്ടിയുള്ള പോര് രൂക്ഷമായിരിക്കുകയാണന്നെും ഇതാണ് സഞ്ജുവിനെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ അതൊന്നുമല്ല യഥാര്‍ഥ കാരണമെന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ROBIN UTHAPPA

ടീം വിടാനുള്ള കാരണം

രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ ബാറ്റിങ് ലൈനപ്പില്‍ സഞ്ജു സാംസണിനു ഇനി ട്രോപ്പ് ത്രീയില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും ഇതു മുന്നില്‍ കണ്ടാവാം ടീ മാറാന്‍ അദ്ദേഹം ആലോചിക്കുന്നതെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.

നിലവില്‍ ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും രാജസ്ഥാന്‍ റോയല്‍സിനുണ്ട്. ടീമിനു വേണ്ടി ഇതിനകം ഓപ്പണിങില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ബാറ്ററാണ് യശസ്വി. സൂര്യവംശിയാവട്ടെ കഴിഞ്ഞ തവണത്തെ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ഹീറോയായി മാറിക്കഴിഞ്ഞു.

റിയാന്‍ പരാഗിനു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടം. ഇതു സഞ്ജു സാംസണിനു എന്താണ് ബാക്കി വയ്ക്കുക? അതു നാലാം നമ്പര്‍ ബാറ്ററുടെ റോളായിരിക്കും. ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചു കൊണ്ടിരിക്കവെ ഐപിഎല്ലല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഞാനാണെങ്കില്‍ ആഗ്രഹിക്കുമോ? തീര്‍ച്ചയായും ഇല്ല.

രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയെ തനിക്കു മാറ്റാന്‍ സാധിക്കില്ലെന്നു സഞ്ജുവിനു ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവാം. ടീമിലെ യുവതാരങ്ങളെ വളരെയധികം പിന്തുണയ്ക്കാറുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍സ്. അവരുടെ സംസ്‌കാരം അങ്ങനെയാണ്. അതുകൊണ്ടു തന്നെ ഇനി താന്‍ ശ്രമിച്ചാലും അതു ചുമരില്‍ എഴുതുന്നതു പോലെയാവുമെന്നും സഞ്ജുവിനു തോന്നിക്കാണും.

ഇതു കാരണമായിരിക്കാം അദ്ദേഹം തന്നെ സ്വയം അല്‍പ്പം മുന്നോട്ടു പോയതിനു ശേഷം എന്നെ മാറാന്‍ അനുവദിക്കൂയെന്നും പറഞ്ഞിട്ടുണ്ടാവുക. അതു വഴി മറ്റേതെങ്കിലും ടീമിലെത്തി ഓപ്പണറായി കളിച്ച ശേഷം ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി മല്‍സരക്കാമെന്നും സഞ്ജുവിനു തോന്നിയിട്ടുണ്ടാവും. ഇതും ടീം വിടുന്നതിനു പിന്നിലെ ചെറിയൊരു കാരണമായിരിക്കാമെന്നും ഉത്തപ്പ വിശദമാക്കി.

SANJU SAMSON

വില മതിക്കുന്ന താരം

ഐപിഎല്ലില്‍ ഏതൊരു ടീമിലും സഞ്ജു സാംസണ്‍ കൊണ്ടു വരുന്ന മൂല്യം വളരെ വലുതാണെന്നു റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. കുറച്ചു സീസണുകളില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇടിവുണ്ടായാല്‍ മാത്രമേ ലഭിക്കുന്ന തുകയിലും കുറവുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണ്‍ ഏതൊരു ടീമിലേക്കും കൊണ്ടുവരുന്ന മൂല്യം വളരെ വലുതാണെന്നു തന്നെ ഞാന്‍ കരുതുന്നു. അദ്ദേഹത്തിനു അത്ര പണമൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. എങ്കിലും സഞ്ജുവിന്റെ മൂല്യത്തില്‍ ഇടിവുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല.

കുറച്ചു മോശം സീസണുകളുണ്ടായാല്‍ മാത്രമേ അതു സംഭവിക്കുകയുള്ളൂ. വലിയ ലേലത്തിനു (മെഗാലേലം) തൊട്ടുമുമ്പുള്ള വര്‍ഷം രു താരം എങ്ങനെ പെര്‍ഫോം ചെയ്തുവെന്നതു പ്രധാനമാണ്. അതായിരിക്കും ആ താരത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുകയെന്നും ഉത്തപ്പ വിശദമാക്കി.

ലക്ഷ്യം സിഎസ്‌കെ

രാജസ്ഥാന്‍ റോയല്‍സ് വിടുമ്പോള്‍ സഞ്ജു സാംസണ്‍, ലക്ഷ്യമിടുന്ന ടീം അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കുമെന്നും റോബിന്‍ ഉത്തപ്പ പറയുന്നു. തീര്‍ച്ചയായും അതു സിഎസ്‌കെ തന്നെയായിരിക്കും. സഞ്ജുവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടീമെന്ന നിലയില്‍ അവര്‍ക്കു മുതല്‍ക്കൂട്ടായി മാറും.

എംഎസ് ധോണിയില്‍ നിന്നും വിക്കറ്റ് കീപ്പിങ് ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം സജ്ജനായിക്കഴിഞ്ഞു. അതിനാല്‍ അക്കാര്യത്തില്‍ ആശങ്കയൊന്നുമില്ല. പക്ഷെ സഞ്ജുവിനെ ലഭിച്ചില്ലെങ്കില്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പിങ് ഓപ്ഷനായ ഡെവന്‍ കോണ്‍വേയിലേക്കു അവര്‍ക്കു പോവേണ്ടിയും വന്നേക്കുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 13, 2025, 11:01 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+