ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പകുതിയോടു അടുക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏഴു വീതം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവരെല്ലാം ആറു കളികള്‍ വീതം പിന്നിട്ടിരിക്കുകയാണ്. ഇനിയാണ് ടോപ്പ് ഫോറിനായുള്ള പോരാട്ടം ശരിക്കും മുറുകാന്‍ പോവുന്നത്.
ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ആരൊക്കെയാവും പ്ലേഓഫില്‍ കളിക്കുകയെന്നു തീരുമാനിക്കുക ശേഷിച്ച മല്‍സരങ്ങളുടെ ഫലമായിരിക്കും, നിലവിലെ പോയിന്റ് പട്ടിക പ്രകാരം ആദ്യ നാലു സ്ഥാനനങ്ങളിലുള്ളത് പഞ്ചാബ് കിങ്‌സ്, നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, സണ്റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ്.

സീസണില്‍ ഒരു മല്‍സരം പോലും തോറ്റിട്ടില്ലാത്ത ഏക ടീമെന്ന റെക്കോര്‍ഡ് ശ്രേയസ് അയ്യരുട പഞ്ചാബിന്റെ പേരിലാണ്. അതിനിടെ ഇതുവരെ നടന്ന മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആരൊര്രെയാവും ആദ്യ നാലു സഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഈ ഐപിഎല്‍ സീസണില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ സാധ്യതയള്ള ടീമുകളെ കെ ശ്രീകാന്ത് പ്രവചിച്ചത്. ഇപ്പോഴത്തെ പോയിന്റ് പട്ടിക പ്രകാരം ആദ്യ നാലിലുുള്ള മൂന്നു ടീമുകളും പ്ലേഓഫിലുണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ ഇവയിലൊരു ടീമിനെ ശ്രീകാന്ത് ഒഴിവാക്കി. റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമാണത്. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍സ് ഒോഫിലുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ആര്‍ആറിനു പകരം പ്ലേഓഫിലെ നാലാമത്തെ ടീമായി ശ്രീകാന്ത് തിരഞ്ഞെടുത്തത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ്. ഈ സീസണില്‍ ആദ്യ പകുതിയില്‍ പതറിയെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാംസ്ഥാനത്താണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ടീം. ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണെ മാത്രം ജയിച്ച അവര്‍ ശേഷിച്ച നാലിലും തോല്‍ക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് വരെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു എംഐ.
തുടര്‍ച്ചയായ നാലു കളിയില്‍ തോറ്റതോടെയാണ് അവര്‍ 10ലേക്കു കൂപ്പുകുത്തിയത്. എന്നാല്‍ അവസാനത്തെ മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനു മുക്കി തോല്‍വിക്കു ബ്രേക്കിട്ട അവര്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഏഴിലേക്കും ഉയരുകയായിരുന്നു.
പഞ്ചാബ് കിങ്‌സ് (11 പോയിന്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (8), സണ്റൈസേഴ്സ് ഹൈദരാബാദ് (8), റോയല്‍സ് (8) എന്നിവരാണ് ഇപ്പോള്‍ ടോപ്പ് ഫോറില്‍. മുന്‍ സീസണുകള്‍ നോക്കിയാല്‍ 16 പോയിന്റാന്റ് പ്ലേഓഫ് ഉറപ്പിക്കാനുള്ള യോഗ്യതാ മാര്‍ക്കെന്നു പറയാം.

ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പഞ്ചാബിന് ഇനി വെറും മൂന്നു ജയങ്ങള്‍ കൂടി നേടിയാല്‍ 17 പോയിന്റുമായി പ്ലേഓഫ് ഉറപ്പിക്കാം. എട്ടു കളികളില്‍ അവര്‍ക്കു സീസണില്‍ ഇനിയും ശേഷിക്കുന്നുണ്ട്. എന്നല്‍ ആര്‍സിബിക്കും റോയല്‍സിനും ബാക്കിയുള്ള എട്ടു മാച്ചില്‍ നാലെണ്ണം ജയിച്ചാല്‍ പ്ലേഓഫിലേക്കു മുന്നേറാം.
എസ്ആര്‍എച്ചാവട്ടെ ഒരു മല്‍സരം കൂടുതല്‍ കളിച്ചിട്ടുണ്ട്. ശേഷിച്ച ഏഴു കളികളില്‍ നാലെണ്ണം ജയിച്ചാല്‍ അവര്‍ക്കും പ്ലേഓഫ് ഉറപ്പാണ്. എന്നാല്‍ മുംബൈയുടെ കാര്യമെടുത്താല്‍ എട്ടു മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇതില്‍ ആറെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ 16 പോയിന്റോടെ പ്ലേഓഫിലെത്താന്‍ കഴിയുകയുള്ളൂ.