Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗയ് ഔട്ട്, ഗില്ലും വൈഭവുമടക്കം 3 ഓപ്പണേഴ്‌സ്!! ടി20 ലോകകപ്പില്‍ ഇല്ലാത്തവരുടെ ഇന്ത്യന്‍ ടീം

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിയാത്തവരെ ഉള്‍പ്പെടുത്തി ഒരു ബദല്‍ ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് മുന്‍. ടെസ്റ്റ് ഓപ്പണറും റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ വസീം ജാഫര്‍. ഐപിഎല്ലില്‍ ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയവാണ് അദ്ദേഹത്തിന്റെ 15 അംഗ സ്‌ക്വാഡിലുള്ളത്.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കവെയായിരുന്നു ജാഫറിന്റെ കിടിവന്‍ ടീം സെലക്ഷന്‍. ടി20 ലോകകപ്പില്‍ വീട്ടിരുന്ന് കളി കാണേണ്ടി വന്നവരില്‍ നിന്നും ആരൊക്കെയാണ് അദ്ദേഹം തന്റെ സ്‌ക്വാഡിലുള്‍പ്പെടുത്തിയതെന്നു നമുക്കു നോക്കാം.

SHUBMAN GILL

ജാഫറിന്റെ ടീമില്‍ അരെല്ലം?

ഇന്ത്യയുടെ ബദല്‍ ടി20 സ്ക്വാഡിലേക്കു മൂന്ന് ഓപ്പണിങ് ബാറ്റര്‍മാരെ എടുത്തിട്ടും ഇപ്പോള്‍ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ സായ് സുദര്‍ശന്‍ തഴയപ്പെട്ടു. 14 മാച്ചുകളില്‍ നിന്നും ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കം 638 റണ്‍സ് വാരികൂട്ടിയ സായിയെ വസീം ജാഫര്‍ തഴഞ്ഞിരിക്കുകയാണ്.

 വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി എന്നീ മൂന്നു പേരെയും ഇന്ത്യന്‍ ബദല്‍ ടീമില്‍ താന്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 616 റണ്‍സോടെ ജിടിയിലെ ഓപ്പണിങ് പങ്കാളി കൂടിയായ സായിക്കു തൊട്ടു താഴെ രണ്ടാംസ്ഥാനത്ത് ഗില്ലുണ്ട്.

നാലാമതാണ് 15 കാരനായ വൈഭവ്. രാജസ്ഥാന്‍ റോയല്‍സനായി കൗമാര താരത്തിന്റെ സമ്പാദ്യം 579 റണ്‍സാണ്. ജയ്‌സ്വാളിനു പക്ഷെ അത്ര മികച്ച പ്രകടനം നടത്താനായിട്ടില്ല.

റോയല്‍സിനായി അദ്ദേഹം സ്‌കോര്‍ ചെയ്തത് 370 റണ്‍സാണ്. ബദല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും നമ്പര്‍ ഫോര്‍ ബാറ്ററുമായി ശ്രേയസ് അയ്യരെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു ജാഫര്‍ വ്യക്തമാക്കി.

ശ്രേയസ് കഴിഞ്ഞാല്‍ അഞ്ചാന്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാറാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങുകയാണ് പാട്ടിധാര്‍. സീസണിന്റെ ആദ്യ പകുയില്‍ ശ്രേസായിരുന്നു നമ്പര്‍ വണ്‍ ക്യാപ്റ്റനെങ്കിലും രണ്ടാംപകുതിയില്‍ തുടരെ ആറു തോല്‍വികളോടെ പഞ്ചാബ് പുറത്താവലിന്റെ വക്കിലായതോടെ ശ്രേയസും തെറിവിളി കേള്‍ക്കുന്നുണ്ട്.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

പാട്ടിധാര്‍ കഴിഞ്ഞാല്‍ ഇലവനിലെ ആറാമന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറേലാണ്. മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലും കളിക്കാന്‍ കഴിയുമെന്നതിനാലാണ് കെഎല്‍ രാഹുലിനു പകരം ജുറേലിനെ ടീമിലുള്‍പ്പെടുത്തിയതെന്നു ജാഫര്‍ വിശദീകരിക്കുന്നു.

ടീമിലെ ഫിനിഷറായി പഞ്ചാബിന്റെ അശുതോഷ് ശര്‍മയെയാണ് അദ്ദേഹം ടീമിലെടുത്തത്. ആറിലോ, ഏഴിലോ ഏതു സാഹചര്യത്തിലും കളിക്കാന്‍ അശുതോഷിനാവുമെന്നും ജാഫര്‍ നിരീക്ഷിച്ചു.

SHREYAS IYER

ഈ സീസണില്‍ കാര്യമായി തിളങ്ങാതിരുന്നിട്ടും അദ്ദേഹത്തിനു ജാഫര്‍ര്‍ ഈ റോള്‍ നല്‍കിയത് സര്‍പ്രൈസ് തന്നെയാണ്. ഓള്‍റൗണ്ടര്‍മാരായി ടീമിലിടെ നേടിയത് റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്രുനാല്‍ പാണ്ഡ്യയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മരായി വെറ്ററനായ യുസ്വേന്ദ്ര ചഹലിനടൊപ്പം ഹര്‍ഷ് ദുബെയെയാണ് ഇന്ത്യയുടെ ബദല്‍ സ്‌ക്വാഡിലെടുത്തിരിക്കുന്നത്. അതിനു ശേഷം നാലു ഫാസ്റ്റ് ബൗളര്‍മാരെയും ജാഫര്‍ സ്‌ക്വാഡിലുള്‍പ്പെടുത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരാണിത്.

ജാഫറുടെ ഇന്ത്യന്‍ ബദല്‍ ടി20 സ്‌ക്വാഡ്

യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രജത് പാട്ടിധാര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷ് ദുബെ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍.

Story first published: Saturday, May 23, 2026, 7:00 [IST]
Other articles published on May 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+