For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: രോഹിത് വേണ്ട!! ഓപ്പണിങില്‍ ഈ ജോടി, ഇതാ ഓള്‍ടൈം 11; തിരഞ്ഞെടുത്ത് മുന്‍ എംഐ പേസര്‍

ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കവെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡന്‍. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ തന്റെ ഇലവനില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. നേരത്തേ ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ടീമിനായി കളിച്ചയാള്‍ കൂടിയാണ് ജോര്‍ഡന്‍.

അതേസമയം, ഈ മാസം മിനി താരലേലം കഴിഞ്ഞതോടെ ഓരോ ഫ്രാഞ്ചൈസിയുടെയും ചിത്രം വ്യക്തമായി കഴിഞ്ഞു. ഇനി അടുത്ത സീസണിലേക്കുള്ള ടീം കോമ്പിനേഷനും ഗെയിം പ്ലാനുമെല്ലാം തയ്യാറാക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും സന്തുലിതമായ ഇലവനെ തന്നെ പത്തു ഫ്രാഞ്ചൈസികളും അണിനിരത്താന്‍ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്.

ROHIT SHARMA

ഇലവനില്‍ ആരെല്ലാം?

രോഹിത് ശര്‍മയെ തഴഞ്ഞ ക്രിസ് ജോര്‍ഡന്‍ തന്റെ ഓള്‍ടൈം ഇലവന്റെ ഓപ്പണിങ് ജോടികളായി തിരഞ്ഞെടുത്തത് റണ്‍മെഷീന്‍ വിരാട് കോലിയെയും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയുമാണ്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ പത്താംസ്ഥാനത്തു നില്‍ക്കുന്നയാള്‍ കൂടിയാണ് ഗെയ്ല്‍. ആറു സെഞ്ച്വ്വറികളടക്കം 5000ത്തിന് അടുത്ത് റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. കോലിയാവട്ടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ്.

എട്ടു സെഞ്ച്വറികളടക്കം അദ്ദേഹത്തിന്റെ സമ്പാദ്യം 8661 റണ്‍സാണ്. കോലി- ഗെയ്ല്‍ ജോടിക്കു ശേഷം ഇലവനില്‍ മൂന്നാമനായി ഇടം നേടിയിരിക്കുന്നത് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ്. മുംബൈ ഇന്ത്യന്‍സിന്റെ നെടുംതൂണൂകളിലൊരാളായ അദ്ദേഹം ആഐപിഎല്ലില്‍ 4311 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

നാലാം നമ്പറില്‍ കളിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 205 മല്‍സരങ്ങളില്‍ നിന്നും 5528 റണ്‍സുമായാണ് അദ്ദേഹം ഗംഭീര ഐപിഎല്‍ കരിയറിനു തിരശീലയിട്ടത്. അഞ്ചാമനായുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസവും 360 ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സാണ്.

ഐപിഎല്‍ കരിയറിന്റെ ഭൂരിഭാഗവും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് അദ്ദേഹം കളിച്ചത്. 5162 റണ്‍സാണ് ഐപിഎല്ലില്‍ എബിഡിയുടെ പേരില്‍ കുറിക്കപ്പെട്ടത്. 25 പ്ലെയര്‍ ദി മാച്ച് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എബിഡി കഴിഞ്ഞാല്‍ ആറാമന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്.

VIRAT KOHLI

ഏഴാമനായി ഇലനിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. സിഎസ്‌കെയെ അഞ്ചു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 44ാം വസയസ്സിലും കളി തുടരുന്ന ധോണി ഇതിനകം 278 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. 5439 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.

എട്ടാം നമ്പറിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. 189 കളിയില്‍ 192 വിക്കറ്റുകളെടുത്ത അദ്ദേഹം ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മൂല്യമേറിയ (MVP) താരമായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ കൂടിയാണ്.

ജോര്‍ഡന്റെ ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ യുസ്വേന്ദ്ര ചഹലാണ്. 221 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ ഓള്‍ടൈം ലിസ്റ്റില്‍ തലപ്പത്താണ് അദ്ദേഹം. തുടര്‍ന്ന് പേസ് ജോടികളായി സൂപ്പര്‍ താരങ്ങളായ ലസിത് മലിങ്ക, ജസ്പ്രീത് ബുംറ എന്നിവരും ഇലവന്റെ ഭാഗമായി മാറുകയും ചെയ്തു. മലിങ്ക 122 കളിയില്‍ 170 വിക്കറ്റുകള്‍ പിഴുതപ്പോള്‍ ബുംറ 145 മല്‍സരങ്ങളില്‍ 183ഉം വിക്കറ്റുകള്‍ സ്വന്തമാക്കി.

ജോര്‍ഡന്റെ ഓള്‍ടൈം 11

ക്രിസ് ഗെയ്ല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി, സുനില്‍ നരെയ്ന്‍, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, യുസ്വേന്ദ്ര ചഹല്‍.

Story first published: Thursday, December 25, 2025, 6:58 [IST]
Other articles published on Dec 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+