Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 5 തവണ കപ്പടിച്ച ടീമില്ല!! പ്ലേഓഫില്‍ ഇവര്‍, മിശ്രയുടെ ഞെട്ടിക്കുന്ന പ്രവചനം

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള മിനി താരലേലം പൂര്‍ത്തിയായതിനു പിന്നാലെ ഏതൊക്കെ ടീമുകളാവും പ്ലേഓഫിലെത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര. കഴിഞ്ഞയാഴ്ച അബുദാബിയില്‍ നടന്ന ലേലത്തില്‍ 77 കളിക്കാരാണ് ആകെ വിറ്റു പോയത്. ഇതില്‍ 29 പേര്‍ വിദേശ താരങ്ങളുമായിരുന്നു.

പത്തു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ ആകെ മുടക്കിയത് 215.45 കോടി രൂപയാണ്. ഏറ്റവും വില ലഭിച്ചതാവട്ടെ ഓസ്‌ട്രേലിയന്‍ സീം ബൗളര്‍ കാമറൂണ്‍ ഗ്രീനിനുമാണ്. 25.5 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അദ്ദേഹത്തെ റാഞ്ചുകയും ചെയ്തു.

mi

പ്ലേഓഫില്‍ ആരെല്ലാം?

മെന്‍എക്‌സ്പിയുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അടുത്ത ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം പ്ലേഓഫ് സാധ്യതയുള്ള ടീമുകളെ അമിത് മിശ്ര പ്രവചിച്ചത്. പക്ഷെ ഇക്കൂട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സില്ലെന്നതാണ് ശ്രദ്ധേയായ കാര്യം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് ഈ അഞ്ചു ടീമുകളില്‍ നിന്നും നാലു പേര്‍ പ്ലേഓഫില്‍ കടക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു മിശ്ര പ്രവചിച്ചത്.

നിലവിലെ ജേതാക്കളായ ആര്‍സിബിക്കും അഞ്ചു തവണ കിരീടം ചൂടിയ മുംബൈയ്ക്കും ഇതിനകം തന്നെ അതിശക്തമായ നിരയാണ് അടുത്ത സീസണിലേക്കുള്ളത്. മിനി ലേലത്തിനു മുമ്പ് തന്നെ ഇരുടീകളും കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ അവര്‍ക്കു വേണ്ടി വന്നുള്ളൂ.

കെകആര്‍, എസ്ആര്‍എച്ച് ടീമുകളെയെടുത്താല്‍ ഇരുവരും ലേലത്തില്‍ ചില മികച്ച കളിക്കാരെ സ്വന്തമാക്കിയിരുന്നു. പഴ്‌സില്‍ ഏറ്റവുമധികം പണം ബാക്കിയുണ്ടായിരുന്നത് കെകെആറിന്റെ പക്കലാണ്. അതുകൊണ്ടു കാമറൂണ്‍ ഗ്രീനിനെ കൂടാതെ മതീശ പതിരാന, മുസ്തഫിസുര്‍ റഹ്മാന്‍, രചിന്‍ രവീന്ദ്ര, ഫിന്‍ അലെന്‍, ടിം സെയ്‌ഫേര്‍ട്ട്, ആകാശ്ദീപ്, രാഹുല്‍ ്ത്രിപാഠി എന്നിവരെയും കെകെആര്‍ വാങ്ങിയിരുന്നു.

ലേലത്തില്‍ എസ്ആര്‍എച്ച് വാങ്ങിയ ഏറ്റവും വിലയേറിയ താരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ്. 13 കോടി രൂപയാണ് വമ്പനടിക്കാരനായ താരത്തിനു വേണ്ടി ഓറഞ്ച് ആര്‍മി മുടക്കിയത്. വെടിക്കെട്ട് താരങ്ങളായ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരെല്ലാം നേരത്തേ തന്നെ എസ്ആര്‍എച്ചിന്റെ കൂടാരത്തിലുണ്ട്.

VIRAT KOHLI

താരങ്ങള്‍ക്കുള്ള പിന്തുണ

ദീര്‍ഘകാലമായി ഐപിഎല്ലില്‍ ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുമ്പോള്‍ അതു താരങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബം പോലെയായി മാറുന്നതായി അമിത് മിശ്ര ചൂണ്ടിക്കാട്ടി. ടീമുകളില്‍ നിന്നും താരങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിരാട് കോലിയെ കരിയറിന്റെ തുടക്കകാലം മുതല്‍ പിന്തുണച്ചിട്ടുള്ള ഫ്രാഞ്ചൈസിയാണ് ആര്‍സിബി. അവര്‍ അദ്ദേഹത്തെ ഒരിക്കലും കൈവിട്ടില്ല. അതുകൊണ്ടു തന്നെ വൈകാരികമായ ഒരു അടുപ്പം ഇവര്‍ക്കിടയിലുണ്ടാവും.

അതുപോലെ തന്നെ എംഎസ് ധോണി സിഎസ്‌കെയ്‌ക്കൊപ്പവും രോഹിത് ശര്‍മ എംഐയ്‌ക്കൊപ്പവും ദീര്‍ഘകാലമായുണ്ട്. ഒരുപാട് കിരീടങ്ങള്‍ ഇവര്‍ ടീമിനു നേടിക്കൊടുക്കുകയും ചെയ്തു. ഇവര്‍ക്കു ഈ ഫ്രാഞ്ചൈസികള്‍ സ്വന്തം വീട് പോലെയാണ്.

വിരാടിന്റെ കാര്യമെടുത്താല്‍ ആര്‍സിബിയില്‍ കരിയര്‍ തുടങ്ങുകയും പിന്നീട് ക്യാപ്റ്റനാവുകയെല്ലാം ചെയ്തു. അദ്ദേഹത്തെ കൊണ്ട് കഴിയാവുന്നതെല്ലാം ഫ്രാഞ്ചൈസിക്കായി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ആര്‍സിബിക്കൊപ്പം ആദ്യമായി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ വിരാടിനു വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെയും പോയതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 22, 2025, 17:53 [IST]
Other articles published on Dec 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+