Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പുതിയ സീസണ്‍ ആ തിയ്യതിക്കില്ല? വൈകും! ഫൈനലും നീളും; നീക്കമിങ്ങനെ

ഐസിസിയുടെ ടി20 ലോകകപ്പിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പക്ഷെ നേരത്തേ പുറത്തുവന്ന തിയ്യതിയില്‍ പുതിയ സീസണ്‍ ആരംഭിക്കില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.

അതിനേക്കാള്‍ അല്‍പ്പം വൈകിയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. കൂടാതെ ഫൈനലിന്റെ തിയ്യതിയിലും മാറ്റമുണ്ടാവുമെന്നാണ് വ്യക്തമാവുന്നത്. ഏറ്റവുും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എപ്പോഴായിരിക്കും ഐപിഎല്ലിന്റെ പുതി യ ആരംഭിക്കുകയെന്നും എന്തുകൊണ്ടാണ് ടൂര്‍ണമെന്റ് വൈകുന്നതെന്നും നമകുക്കു പരിശോധിക്കാം.

RCB IPL 2026

എപ്പോള്‍ തുടങ്ങും?

മാര്‍ച്ച് 26നായിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ക്രിക്ക്ബസിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൂര്‍ണമെന്റ് രണ്ടോ, മൂന്നോ ദിവസം കൂടി വൈകിയേക്കും. അതായത് മാര്‍ച്ച് 28 അല്ലെങ്കല്‍ 29നായിരിക്കും സീസണ്‍ തുടങ്ങുക. ഇതു സംബന്ധിച്ച് അടുത്തയാഴ്ച പ്രഖ്യാപനമുണ്ടായേക്കുകയും ചെയ്യും.

ഡിസംബറില്‍ അബുദാബിയില്‍ നടന്ന മിനി താരലേലത്തിനു ശേഷം മാര്‍ച്ച് 26 മുതല്‍ മേയ് 31 വരെയായിരിക്കു പുതിയ ഐപിഎല്‍ സീസണ്‍ കലണ്ടറെന്നായിരുന്നു ഫ്രാഞ്ചൈസികള്‍ക്കു നല്‍കിയ വിവരം.

തമിഴ്‌നാട്. കേരളം, അസ്സം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുകയാണ്. ഇതിന്റെ തിയ്യതികളുമായി ക്ലാഷാവുമെന്നതിനാലാണ് ഐപിഎല്ലിന്റെ തിയ്യതിയുടെയും കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ടൂര്‍ണമെന്റ് നേരത്തേ തീരുമാനിച്ചതിനേക്കാള്‍ അല്‍പ്പം പിറകിലേക്കു കൊണ്ടുപോവാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നതും ഇതാണ്.

ഫൈനല്‍ എന്ന്?

മേയ് 31ന് ഐപിഎല്ലിന്റെ ഫൈനല്‍ നടത്താനുള്ള പ്ലാനിലായിരുന്നു ബിസിസിഐ. പക്ഷെ ഇപ്പോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ വൈകുമെന്ന് വ്യക്തമായതോടെ ഫൈനലിന്റെ തിയ്യതിയിലും മാറ്റമുണ്ടാവുമെന്നാണ് വ്യക്തമാവുന്നത്. മേയ് 31 ഞായറാഴ്ചയാണ്.

എന്നാല്‍ ഈ തിയ്യതിയില്‍ നിന്നും മാറ്റേണ്ടിവന്നാല്‍ പിന്നീട് അടുത്ത ഞായറാഴ്ച, അതായത് ജൂണ്‍ ഏഴിനായിരിക്കും കലാശപ്പോരാട്ടമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ വൈകിയേക്കില്ല. അടുത്ത മാസം തുടക്കത്തില്‍ തന്നെ മല്‍സരക്രമം പുറത്തു വിട്ടേക്കും.

Story first published: Friday, February 27, 2026, 20:44 [IST]
Other articles published on Feb 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+